• Logo

Allied Publications

Americas
ഓ​ർ​മാ ഇന്‍റർ​കോ​ണ്ടി​ന​ന്‍റൽ പ്ര​സം​ഗ​മ​ത്സ​ര ​ജേ​താ​ക്ക​ൾ​ക്ക് ക്യാ​ഷ് അവാർഡുകൾ സ​മ്മാ​നി​ച്ചു
Share
എ​ർ​ണാ​കു​ളം/ഫി​ല​ഡ​ൽ​ഫി​യ: ഓ​ർ​മാ ഇ​ന്‍റർ​കോ​ണ്ടി​ന്‍റ​ൽ പ്ര​സം​ഗ​മ​ത്സ​ര ജേ​താ​ക്ക​ൾ​ക്ക് 25000 ക്യാ​ഷ് അവാർഡുകൾ സ​മ്മാ​നി​ച്ചു. ബ്ര​യൊ ക​ൺവൻ​ഷ​ൻ സെ​ൻ്റ​ർ കൂ​ത്താ​ട്ടു​കു​ളം, വൈ​ക്കം സ​ത്യാ​ഗ്ര​ഹ മെ​മ്മോ​റി​യ​ൽ ഹാ​ൾ, തേ​വ​ര സേ​ക്ര​ട്ട് ഹാ​ർ​ട്ട് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന യോ​ഗ​ങ്ങ​ളി​ൽ വ​ച്ചാ​ണ് ക്യാ​ഷ് അവാർഡുകൾ സ​മ്മാ​നി​ച്ച​ത്. കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​സം​ഗ​ക​ർ സ​മ്മാ​നം ഏ​റ്റുവാ​ങ്ങി.

യു​വാ​ദ്ധ്യാ​പ​ക​നും മോ​ട്ടി​വേ​റ്റ​ർ ഓ​ർ​ഗ​നൈ​സ​റു​മാ​യ ജോ​സ് തോ​മ​സ് ചെ​യ​ർ​മാ​നാ​യ ഓ​ർ​മാ ഇ​ൻ്റ​ർ​നാ​ഷ​ണ​ൽ ടാ​ല​ൻ്റ് പ്രൊ​മോ​ഷ​ൺ ഫോ​റ​മാ​ണ് ഓ​ർ​മാ ഇന്‍റ​ർ കോ​ണ്ടി​ന​ൻ്റ​ൽ സ്പീ​ച്ച് കോ​മ്പ​റ്റീ​ഷ​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള മ​ല​യാ​ളി യു​വാ​ക്ക​ളി​ൽ നി​ന്ന് ലോ​ക നി​ല​വാ​ര​ത്തി​ലു​ള്ള നേ​തൃ നി​ര​യെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ദീ​ർ​ഘാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യാ​ണ് വി​വി​ധ യോ​ഗ്യ​താ നി​ർ​ണയ ത​ല​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന പ്ര​സം​ഗ മ​ത്സ​രം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഓ​ർ​മാ ഇ​ൻ്റ​ർ​നാ​ഷ​ണ​ൽ ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ ജോ​സ് ആ​റ്റു​പു​റം, ടാ​ല​ന്‍റ് പ്രൊ​മോ​ഷ​ൻ ഫോ​റം സെ​ക്ര​ട്ട​റി എ​ബി ജോ​സ്, ജോ​ർ​ജ് ന​ട​വ​യ​ൽ (പ്ര​സി​ഡ​ൻ്റ്, ഓ​ർ​മാ ഇ​ൻ്റ​ർ നാ​ഷ​ണ​ൽ), ഷാ​ജി അ​ഗ​സ്റ്റി​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), റോ​ഷി​ൻ പ്ളാ​മൂ​ട്ടി​ൽ (ട്ര​ഷ​റാ​ർ), ഡോ. ​ഫ്രെ​ഡ് മാ​ത്യൂ, ചെ​സ്സി​ൽ ചെ​റി​യാ​ൻ കാ​വി​യി​ൽ എ​ന്നി​വ​ർ സ​മ്മാ​ന​വി​ത​ര​ണ യോ​ഗ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചു. മു​ൻ യൂ ​എ​ൻ ഇ​ന്ത്യ​ൻ അം​ബാ​സ്സി​ഡ​ർ ടി. ​പി. ശ്രീ​നി​വാ​സ​ൻ ഐ ​എ​ഫ് എ​സ്, മു​ൻ കേ​ര​ളാ ഡി​ജി പി ​ഡോ. അ​ല​ക്സാ​ണ്ഡ​ർ ജേ​ക്ക​ബ് ഐ ​പി എ​സ്, തേ​വ​ര സേ​ക്ര​ട് ഹാ​ർ​ട് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ​റ​ൻ്റ് ഡോ. ​ജോ​സ് ജോ​ൺ, മാ​ത്യൂ അ​ല​ക്സാ​ണ്ഡ​ർ (ല​ണ്ട​ൻ), തേ​വ​ര സേ​ക്ര​ട് ഹാ​ർ​ട് ഹ​യ​ർ സെ​ക്ക​ണ്ഡ​റി സ്കൂ​ൾ മു​ൻ ഹെ​ഡ്മി​സ്ട്ര​സ് ഷൈ​ൻ ജോ​ൺ​സ​ൺ എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ടി ​പി ശ്രീ​നി​വാ​സ​നെ​യും, ഡോ. ​അ​ല​ക്സാ​ണ്ഡ​ർ ജേ​ക്ക​ബി​നെ​യും ഓ​ർ​മാ ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​സ് ആ​റ്റു​പു​റം പൊ​ന്നാ​ട അ​ണി​യി​ച്ചാ​ദ​രി​ച്ചു.

ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ൻ്റെ എ​ഴു​പ​ത്തി​യാ​റാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ വി​പു​ല​മാ​യ "ഓ​ർ​മാ മ​ദ​ർ ലാ​ൻ്റ് ക​ൺ വെ​ൻ​ഷ​നോ​ടെ" വി​ജ​യി​ക​ൾ​ക്ക് വി​വി​ധ ല​ക്ഷം രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി അ​ടു​ത്ത പ​ര​മ്പ​ര​യ്ക്ക് തി​രി കൊ​ളു​ത്തി​ത്തു​ട​രും.

"ഓ​ർ​മാ ഒ​റേ​റ്റ​ർ ഓ​ഫ് ദി ​ഇ​യ​ർ 2023" പ്ര​തി​ഭ​യെ​യേ​യും നി​ര​വ​ധി പ്ര​സം​ഗ പ്ര​ഗ​ത്ഭ​മ​തി​ക​ളെ​യും ക​ണ്ടെ​ത്തി ആ​ഗോ​ള മ​ല​യാ​ള സം​സ്കൃ​തി​യി​ൽ പ്ര​സി​ദ്ധ​മാ​ക്കു​ന്ന​തി​ന്, ഓ​ർ​മ ഇ​ൻ്റ​ർ​നാ​ഷ​ണ​ൽ ന​ട​ത്തു​ന്ന ആ​ദ്യ ഭൂ​ഖ​ണ്ഡാ​ന്ത​ര പ്ര​സം​ഗോ​ത്സ​വ​ത്തി​ലെ ല​ക്കി വി​ന്നേ​ഴ്സി​ൻ്റെ പേ​രു​ക​ൾ:

അ​ഭി​ജി​ത് ജോ​സ​ഫ് (ല​വ് ലി ​പ്രൊ​ഫ​ഷ​ണ​ൽ യൂ​ണ​വേ​ഴ്സി​റ്റി, ഫ​ഗ്വാ​ർ പ​ഞ്ചാ​ബ്), അ​ച്യു​ത് കെ ​എ​സ് ( സെ​ൻ്റ് മേ​രീ​സ് എ​ച് എ​സ് എ​സ്, മ​ണ്ണാ​ർ​കാ​ട്ട്, കോ​ട്ട​യം), ആ​ദി​ത്യ​ൻ സു​നി​ൽ ( സെ​ൻ്റ് ജോ​സ​ഫ് എ​ച് എ​സ് എ​സ്, പു​ലി​ക്കു​റു​മ്പ, ക​ണ്ണൂ​ർ), അ​ൽ​ഫി​ദ പി ​എ​സ്, (ഏ ​ജെ ജോ​ൺ എം ​ജി ജി ​എ​ച് എ​സ് എ​സ്, ത​ല​യോ​ല​പ്പ​റ​മ്പ്), ആ​ൽ​വി​ൻ മ​നോ​ജ് (സെ​ൻ്റ് തോ​മ​സ് ഹൈ​സ്കൂ​ൾ, മ​ര​ങ്ങാ​ട്ടു​പി​ള്ളി) , അം​ജ​ദ് എം (​ഷു​ഹ​ദ ഇ​സ്ലാ​മി​ക് കോ​ള​ജ്, അ​ങ്ങാ​ടി​പ്പു​റം), ആ​ൻ മ​രി​യാ സ​ജി (സെ​ൻ്റ് മേ​രീ​സ് ജി ​എ​ച് എ​സ് എ​സ്, പാ​ലാ), ആ​ൻ മേ​രി വ​ർ​ഗീ​സ് (ഗു​ഡ് ഷെ​ഫേ​ഡ് പ​ബ്ളി​ക് സ്കൂ​ൾ, മ​ട​പ്പ​ള്ളി), അ​ന്നാ സെ​ബാ​സ്റ്റ്യ​ൻ ( ബാം​ഗ​ളൂ​ർ സി​റ്റി കോ​ള​ജ് ഓ​ഫ് നേ​ഴ്സി​ങ്, ബെം​ഗ​ലൂ​രു), അ​ഷ്നാ അ​നീ​ഷ് (സെ​ൻ്റ് ജോ​സ​ഫ് ഇ ​എം എ​ച് എ​സ്, വ​ണ്ടി​പ്പെ​രി​യാ​ർ), ദി​നാ ആ​ൻ്റ​ണി ( സെ​ൻ്റ് തോ​മ​സ് എ​ച് എ​സ് എ​സ്, ത​ങ്ക​മ​ണി), ഹൃ​ഷി​ക് രാ​മ​നാ​ഥ​ൻ ( കേ​ന്ദ്രീ​യ വി​ദ്യാ​ല​യ, എ​ർ​ണാ​കു​ളം), ലി​നെ​റ്റ് റോ​സ് ബെ​ന്നി (മേ​രി​ഗി​രി പ​ബ്ളി​ക് സ്കൂ​ൾ, കൂ​ത്താ​ട്ടു​കു​ളം), മാ​ള​വി​ക മു​ര​ളി ( വി​ദ്യോ​ദ​യ സ്കൂ​ൾ, തേ​വ​യ്ക്ക​ൽ, കൊ​ച്ചി), മ​രി​യാ ച​ഞ്ച​ൽ ( സേ​ക്ര​ട് ഹാ​ർ​ട് കോ​ള​ജ്, തേ​വ​ര, കൊ​ച്ചി), മേ​ഘാ എ​ൽ​സാ സാ​ജു ( അ​ൽ അ​ലി​യാ ഇ​ൻ്റ​ർ​നാ​ഷ​ണ​ൽ ഇ​ൻ​ഡ്യ​ൻ സ്കൂ​ൾ, റി​യാ​ദ്, സൗ​ദി അ​റേ​ബ്യ), നാ​ഗേ​ശ്വ​ര​ൻ സാ​യി​റാം (യു​ണൈ​റ്റ​ഡ് ഇ​ൻ​ഡ്യ​ൻ സ്കൂ​ൾ, കു​വൈ​റ്റ്), നി​വേ​ദ്യ കെ ( ​ജി എ​ച്ച് എ​സ് എ​സ്, കു​റ്റ്യാ​ടി), നി​യാ ബി​നു ( സെ​ൻ്റ് ഫി​ലോ​മി​നാ​സ് പ​ബ്ളി​ക് സ്കൂ​ൾ ആ​ൻ്റ് ജൂ​നി​യ​ർ കോ​ള​ജ്, ഇ​ല​ഞ്ഞി), നി​യാ സു​നി​ൽ ( ക​രി​യ​ർ ഡ്രീം​സ് കോ​ള​ജ്, ഇ​ട​പ്പാ​ടി), നോ​യ യോ​ഹ​ന്നാ​ൻ ( കാ​ർ​മ​ൽ സി ​എം ഐ ​പ​ബ്ളി​ക് സ്കൂ​ൾ, പു​ളി​യാ​ന്മ​ല), പ്രി​യാ സോ​ളി (സെ​ൻ്റ് തെ​രേ​സാ​സ് കോ​ള​ജ്, എ​റ​ണാ​കു​ളം), സി​ദ്ധാ​ർ​ത്ഥ് കു​മാ​ർ ഗോ​പാ​ൽ (സെ​ൻ്റ് തോ​മ​സ് റെ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ, തി​രു​വ​ന​ന്ത​പു​രം), സോ​നു സി ​ജോ​സ് ( രാം​ജ​സ് കോ​ള​ജ്, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഡെ​ല്ലി), സ്വ​ർ​ണ്ണാ കെ ​എ​സ് (ന്യൂ​മാ​ൻ കോ​ള​ജ് തൊ​ടു​പു​ഴ).

ഒ​രു ല​ക്ഷം രൂ​പ സ​മ്മാ​ന​മു​ള്ള " ഓ​ർ​മാ ഒ​റേ​റ്റ​ർ ഓ​ഫ് ദി ​ഇ​യ​ർ 2023" പ്ര​തി​ഭ​യെ ക​ണ്ടെ​ത്തു​ന്ന​തി​ന്, ആ​ദ്യ ഭൂ​ഖ​ണ്ഡാ​ന്ത​ര പ്ര​സം​ഗ മ​ത്സ​ര പ​ര​മ്പ​ര​യ്ക്ക്, ഓ​ർ​മ ഇ​ൻ്റ​ർ​നാ​ഷ​ണ​ൽ നേ​തൃ​ത്വം ന​ൽ​കു​ന്നു. മ​ല​യാ​ള​ത്തി​ലും ഇം​ഗ്ളീ​ഷി​ലും, ര​ണ്ട് ഒ​ന്നാം സ​മ്മാ​ന വി​ജ​യി​ക​ൾ​ക്ക് അ​ര ല​ക്ഷം രൂ​പാ വീ​തം സ​മ്മാ​നി​യ്ക്കും. കാ​ൽ ല​ക്ഷം രൂ​പാ വീ​ത​മു​ള്ള ര​ണ്ട് ര​ണ്ടാം സ​മ്മാ​ന​ങ്ങ​ളും, പ​തി​ന​യ്യാ​യി​രം രൂ​പാ വീ​ത​മു​ള്ള ര​ണ്ട് മൂ​ന്നാം സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും. ‘ഡോ. ​അ​ബ്ദു​ൾ ക​ലാം പു​ര​സ്കാ​ര’​ത്തി​നു​ള്ള വി​ദ്യാ​ക​ലാ​ല​യ​ത്തെ​യും ക​ണ്ടെ​ത്തും. മെ​ഗാ ക്യാ​ഷ് അ​വാ​ർ​ഡു​ക​ൾ ല​ഭി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​രും എ​ന്നാ​ൽ മി​ക​ച്ച പ്ര​സം​ഗം കാ​ഴ്ച്ച വ​യ്ക്കു​ന്ന​വ​രു​മാ​യ പ്ര​സം​ഗ​ക​ർ​ക്കെ​ല്ലാം പ്രോ​ത്സാ​ഹ​ന ക്യാ​ഷ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കും. ആ​കെ സ​മ്മാ​നം മൂ​ന്നു ല​ക്ഷം രൂ​പ. ഭാ​ര​ത സ്വാ​ത​ന്ത്ര്യ വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ തു​ട​ർ​ഭാ​ഗ​മാ​യി​ട്ടാ​ണ് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സം​ഗോ​ത്സ​വം ന​ട​ത്തു​ന്ന​ത്.

ഡോ ​ശ​ശി ത​രൂ​ർ, ഗോ​പി​നാ​ഥ് മു​തു​കാ​ട്, മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ, മ​ന്ത്രി ചി​ഞ്ചു റാ​ണി, സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര, ഇ​ന്ത്യ​ൻ അ​ഡ്മി​നി​സ്ട്റേ​റ്റി​വ് സ​ർ​വീ​സി​ലെ പ്ര​ഗ​ത്ഭ​ർ, പ്ര​ശ​സ്ത പ​ത്ര​പ്ര​വ​ർ​ത്ത​ക സാ​മൂ​ഹ്യ സാം​സ്കാ​രി​ക ക​ലാ സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ അ​ണി​നി​ര​ന്ന 70 പ്ര​തി​ഭ​ക​ൾ ഓ​ർ​മാ ഇ​ൻ്റ​ർ കോ​ണ്ടി​ന​ൻ്റ​ൽ പ്ര​സം​ഗ മ​ത്സ​ര​ത്തി​ന് ഭാ​വു​ക​ങ്ങ​ളും പ്രോ​ത്സാ​ഹ​ന വീ​ഡി​യോ സ​ന്ദേ​ശ​ങ്ങ​ളും ന​ൽ​കി. മ​ല​യാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ആ​കെ 419 കു​ട്ടി​ക​ൾ/ യു​വാ​ക്ക​ൾ പ്ര​സം​ഗ​മ​ത്സ​ര​ത്തി​ൻ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തു.

സാൻ ഹൊസെയിൽ മിഷൻ ലീഗിന് നവനേതൃത്വം.
കാ​ലി​ഫോ​ർ​ണി​യ: സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ഇ​ട​വ​ക​യി​ലെ ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗി​ന് ന​വ നേ​തൃ​ത്വം.
ജോ ​ബൈ​ഡ​നെ ഫോ​ണി​ൽ വി​ളി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: സ്ഥാ​ന​മൊ​ഴി​യു​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ‌​ന്‍റ് ജോ ​ബൈ​ഡ​നു​മാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഫോ​ണി​ൽ സം​സാ​രി​ച്ചു.
മി​സ് ഇ​ന്ത്യ യു​എ​സ്എ കി​രീ​ടം കെ​യ്റ്റ്ലി​ന്.
വാഷിംഗ്ടൺ​: ന്യൂ​ജ​ഴ്സി​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ കെ​യ്റ്റ്ലി​ൻ സാ​ന്ദ്ര നീ​ൽ മി​സ് ഇ​ന്ത്യ യു​എ​സ്എ ആ​യി തെര​ഞ്ഞെ​ട
കാലി​ഫോ​ർ​ണി​യ​യി​ൽ പ​ക്ഷി​പ്പ​നി വ്യാ​പ​കം; സം​സ്ഥാ​ന​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.
കാലി​ഫോ​ർ​ണി​യ: പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ലി​ഫോ​ർ​ണി​യ സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.
അ​പ​ക​ട​ദൃ​ശ്യം ചി​ത്രീ​ക​രി​ച്ച സ്ത്രീ​യെ അ​റ​സ്റ്റ് ചെ​യ്ത് ​പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​ർ​വീ​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി.
ഫോ​ർ​ട്ട് വ​ർ​ത്ത്: അ​പ​ക​ട​ദൃ​ശ്യം വി​ഡി​യോ​യി​ൽ പ​ക​ർ​ത്തി​യ സ്ത്രീ​യെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നി​ടെ അ​മി​ത​ബ​ലം പ്ര​യോ​ഗി​ച്ച​തി​ന് പോ​ലീ​സ് ഉ​ദ്