• Logo

Allied Publications

Middle East & Gulf
ത​നി​മ കു​വൈ​റ്റ് "ഉ​ല്ലാ​സ​ത്ത​നി​മ' സം​ഘ​ടി​പ്പി​ച്ചു
Share
കു​വെെ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ക​ലാ സം​സാ​കാ​രി​ക സ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ലെ സാ​ന്നി​ധ്യ​മാ​യ ത​നി​മ കു​വൈ​റ്റ് അം​ഗ​ങ്ങ​ളെ​യും മാ​ക്ബ​ത്ത്‌ നാ​ട​ക​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രെ​യും പ​ങ്കെ​ടു​പ്പി​ച്ച്‌ കൊ​ണ്ട്‌ ക​ബ​ദി​ൽ ദ്വി​ദി​ന പി​ക്നി​ക്‌ "ഉ​ല്ലാ​സ​ത്ത​നി​മ 2023' സം​ഘ​ടി​പ്പി​ച്ചു.

ഉ​ല്ലാ​സ​ത്ത​നി​മ ക​ൺ​വീ​ന​ർ ജി​നു അ​ബ്ര​ഹാം, സം​ഗീ​ത്‌ സോ​മ​നാ​ഥ്‌, അ​ഷ​റ​ഫ്‌ ചൂ​രൂ​ട്ട്‌ എ​ന്നി​വ​ർ പ്രോ​ഗ്രാ​മു​ക​ളു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക്‌ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബാ​ബു​ജി, ഷൈ​ജു പ​ള്ളി​പ്പു​റം (ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ), ജേ​ക്ക​ബ്‌ വ​ർ​ഗീ​സ്‌‌ (നാ​ട​ക​ത്ത​നി​മ‌ ക​ൺ​വീ​ന​ർ) എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

നാ​ട​ക​ത്ത​നി​മ വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ച "മാ​ക്ബ​ത്ത്' ‌നാ​ട​ക​ത്തി​ലെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്ക്‌ ആ​ദ​ര​വും ന​ൽ​കി. ജോ​ലി​ത്തി​ര​ക്കി​ന്‍റെ സ​മ​ർ​ദ​ങ്ങ​ൾ ഒ​ഴി​ഞ്ഞ്‌ കൊ​ണ്ട്‌ അം​ഗ​ങ്ങ​ൾ​ക്ക്‌ ആ​ശ്വാ​സ​ക​ര​മാ​യ ഓ​ർ​മ​ക​ൾ സ​മ്മാ​നി​ക്കു​ന്ന ഒ​ന്നാ​യി നാ‌ടകം മാ​റിയെന്ന് ബാ​ബു​ജി അ​റി​യി​ച്ചു. ‌

മാ​ക്ബ​ത്ത്‌ നാ​ട​കം വി​ജ​യ​ക​മാ​ക്കാ​ൻ വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​ഹോ​രാ​ത്രം പ്ര​യ​ത്നി​ച്ച​വ​രെ യോ​ഗം അ​നു​മോ​ദി​ച്ചു. മാ​ക്ബ​ത്ത്‌ നാ​ട​കം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ പ​രി​ശ്ര​മി​ച്ച സം​വി​ധാ​യ​ക​ൻ ബാ​ബു​ജി ബ​ത്തേ​രി, രം​ഗ​പ​ടം ഒ​രു​ക്കി​യ ആ​ർ​ട്ടി​സ്റ്റ്‌ സു​ജാ​ത​ൻ മാ​സ്റ്റ​ർ, നാ​ട്ടി​ൽ നി​ന്നും വ​ന്ന സ്ഥാ​പ​കാം​ഗ​വും ഹാ​ർ​ഡ്‌​കോ​ർ മെം​ബ​റുമാ​യ ര​ഘു​നാ​ഥ​ൻ നാ​യ​ർ എ​ന്നി​വ​ർ​ക്ക്‌ ത​നി​മ ആ​ദ​ര​വ്‌ ന​ൽ​കി അ​ഭി​ന​ന്ദി​ച്ചു. ത​നി​മ​യു​ടെ വി​വി​ധ തു​ട​ർ​പ​രി​പാ​ടി​ക​ളു​ടെ ആ​സൂ​ത്ര​ണ​യോ​ഗ​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു.

പ്രൊ​ഗ്രാം ക​ൺ​വീ​ന​ർ ജി​നു അ​ബ്ര​ഹാം‌ കു​വൈ​റ്റിലെ​യും നാ​ട്ടി​ലെ​യും ക​ലാ കാ​യി​ക സാം​സ്കാ​രി​ക സാ​മൂ​ഹി​ക വി​ദ്യാ​ഭ്യാ​സ ​ത​ല​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത​മാ​യും സു​താ​ര്യ​മാ​യും മാ​തൃ​കാ​പ​ര​മാ​യും ഇ​ട​പെ​ടു​ന്ന​തി​ൽ ത​നി​മ കു​വൈ​ത്തി​ന്‍റെ പ്ര​തി​ബ​ദ്ധ​ത അ​റി​യി​ക്കു​ക​യും മു​ൻ​കാ​ല​ങ്ങ​ളി​ൽ എ​ന്ന പോ​ലെ സേ​വ​ന​സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യും ചെ​യ്തു.

51000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ് : 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീ
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.