• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വ നി​യ​മാ​വ​ലി പു​റ​ത്തി​റ​ക്കി
Share
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​റാ​മ​ത് രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വ മ​ത്സ​ര​ങ്ങ​ളു​ടെ നി​യ​മാ​വ​ലി പു​റ​ത്തി​റ​ക്കി. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ എ​ട്ട് റീ​ജി​യ​ണു​ക​ളി​ൽ നി​ന്നു​മു​ള്ള മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് മ​ത്സ​രി​ച്ച​തെ​ങ്കി​ൽ ഇ​പ്രാ​വ​ശ്യം 12 റീ​ജി​യ​ണു​ക​ളി​ൽ നി​ന്നു​മു​ള്ള മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

ഒ​ക്‌​ടോ​ബ​ർ 31ന് ​മു​ന്പാ​യി റീ​ജി​യ​ൺ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി ന​വം​ബ​ർ 18ന് ​രൂ​പ​ത ക​ലോ​ത്സ​വം ന​ട​ത്തു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​ര​ങ്ങ​ൾ ന​ട​ത്തി​യി​രു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ചി​ല മാ​റ്റ​ങ്ങ​ൾ നി​യ​മാ​വ​ലി​യി​ൽ വ​രു​ത്തി​യി​ട്ടു​ണ്ട്.

ഓ​രോ റീ​ജി​യ​ണു​ക​ളി​ൽ നി​ന്നും ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കു​ന്ന മ​ത്സ​രാ​ർ​ഥി​ക​ളാ​യി​രി​ക്കും രൂ​പ​ത മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക. ബൈ​ബി​ൾ ക​ലോ​ത്സ​വ വേ​ദി പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​യി​രി​ക്കും. മ​ത്സ​രാ​ർ​ഥി​ക​ളു​ടെ​യും വി​ശ്വാ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ഏ​റെ ശ്ര​ദ്ധ നേ​ടി​യ രൂ​പ​ത ക​ലോ​ത്സ​വം ഏ​റ്റ​വും വി​ജ​യ​ക​ര​മാ​യി ന​ട​ത്തി വി​ശ്വാ​സ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കു​വാ​ൻ ഈ ​ക​ലോ​ത്സ​വ​മ​ത്സ​ര​ങ്ങ​ൾ ഉ​പ​ക​രി​ക്ക​ട്ടെയെന്നും സ​ഭ​യു​ടെ പ്ര​ബോ​ധ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചും വി​ശു​ദ്ധ ഗ്ര​ന്ഥ​ത്തി​നു​മ​നു​സ​രി​ച്ചു ന​ട​ത്തു​ന്ന ഈ ​വ​ച​ന സാ​ക്ഷ്യം വ​ലി​യൊ​രു വി​ശ്വാ​സ​പ്ര​ഘോ​ഷ​ണ​മാ​കും എന്നും സംഘാടകർ അറിയിച്ചു.

രൂ​പ​ത ബൈ​ബി​ൾ അ​പ്പോ​സ്റ്റോ​ല​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ബൈ​ബി​ൾ ക​ലോ​ത്സ​വം ന​ട​ത്തു​ന്ന​ത്. ക​ലോ​ത്സ​വ മ​ത്സ​ര​ങ്ങ​ളെ​ക്കു​റി​ച്ചും നി​യ​മാ​വ​ലി​യെ​ക്കു​റി​ച്ചും അ​റി​യാ​ൻ രൂ​പ​ത ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ്‌ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​വാ​ൻ ബൈ​ബി​ൾ അ​പ്പൊ​സ്‌​ത​ലേ​റ്റി​ന് വേ​ണ്ടി പി​ആ​ർ​ഒ ജി​മ്മി​ച്ച​ൻ ജോ​ർ​ജ് അ​റി​യി​ച്ചു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.