• Logo

Allied Publications

Middle East & Gulf
നനിയമനടപടികൾ പൂർത്തിയായി; സനു മഠത്തിലിന്‍റെ സംസ്കാരം വെള്ളിയാഴ്ച
Share
ദമ്മാം: നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും, ദല്ല മേഖല പ്രസിഡന്‍റും, ജീവകാരുണ്യപ്രവർത്തകനുമായ സനു മഠത്തിന്‍റെ ഭൗതികശരീരം വെള്ളിയാഴ്‌ച നാട്ടിൽ സംസ്കരിക്കും.

കഴിഞ്ഞ 16 വർഷത്തോളമായി പ്രവാസിയായ സനു മഠത്തിൽ 2023 ഏപ്രിൽ 22 നാണ് ദമ്മാം കൊദറിയയിലെ താമസസ്ഥലത്ത് ഉറക്കത്തിൽ ഹൃദയാഘാതത്തെ തുടർന്നു അന്തരിച്ചത്. നവയുഗം രക്ഷാധികാരി ഷാജി മതിലകത്തിന്‍റെ നേതൃത്വത്തിലാണ് നവയുഗം ജീവകാരുണ്യവിഭാഗം നിയമനടപടികൾ പൂർത്തിയാക്കിയത്. സൗദിയിൽ ഒരാഴ്ച നീളുന്ന പെരുന്നാൾ അവധിയായതിനാൽ സർക്കാർ ഓഫിസുകൾ അടച്ചിട്ടിരുന്നതാണ് നിയമനടപടികൾ നീണ്ടു പോകാൻ ഇടയായത്.

സൗദിയുടെ കിഴക്കൻ പ്രവിശ്യയുടെ സാമൂഹ്യ, സാംസ്ക്കാരിക, ജീവകാരുണ്യ രംഗങ്ങളിൽ നിറസാന്നിധ്യമായ സനു മഠത്തിൽ, നാട്ടിൽ സിപിഐയുടെ സജീവപ്രവർത്തകനായിരുന്നു. നവയുഗം ജീവകാരുണ്യവിഭാഗത്തിന്‍റെ ഭാഗമായി ഒട്ടേറെ പ്രവാസികളെ നിയമക്കുരുക്കുകളിൽ നിന്നും, തൊഴിൽ പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടുത്തി നാട്ടിലെത്തിക്കാൻ സഹായിക്കുകയും, നിതാഖത്ത് കാലത്തും കോവിഡ് രോഗബാധയുടെ കാലത്തും ഒക്കെ മറ്റുള്ളവരെ സഹായിക്കാൻ സജീവമായി സാമൂഹ്യസേവനം നടത്തുകയും ചെയ്ത സനുവിന്‍റെ അപ്രതീക്ഷിത വിടവാങ്ങൽ, ദമ്മാമിലെ മലയാളി പ്രവാസ ലോകത്തെ ഏറെ ദുഃഖത്തിലാഴ്ത്തിയിരുന്നു.

മേയ് നാലാം തീയതി വ്യാഴാഴ്ച രാത്രി ദമ്മാമിൽ നിന്നും ശ്രീലങ്കൻ എയർവേസ് ഫ്ലൈറ്റിൽ നാട്ടിലേയ്ക് കൊണ്ട് പോകുന്ന ഭൗതികശരീരം, വെള്ളിയാഴ്‌ച രാവിലെ 10ന് തിരുവനന്തപുരം എയർപോട്ടിൽ ബന്ധുക്കളും, സുഹൃത്തുക്കളും, പാർട്ടിപ്രവർത്തകരും ഏറ്റുവാങ്ങും. ജന്മനാടായ തിരുവനന്തപുരം കടയ്ക്കൽ അയിരക്കുഴിയിലേക്ക് കൊണ്ട് പോകുന്ന ഭൗതികശരീരം, വെള്ളിയാഴ്‌ച നാട്ടിൽ സംസ്കരിക്കും.

അയിരക്കുഴി മഠത്തിൽ വീട്ടിൽ പരേതനായ സഹദേവൻ പിള്ളയുടെയും, രാധാമണി മ്മയുടെയും മകനാണ് സനു. മിനിയാണ് സനുവിന്‍റെ ഭാര്യ. പ്ലസ് ടു വിദ്യാർഥിയായ മൃദുൽ മകനാണ്.

സനു മഠത്തിനോടുള്ള ആദരസൂചകമായി നവയുഗം സംഘടിപ്പിയ്ക്കുന്ന അനുശോചനയോഗം, മേയ് 6 ശനിയാഴ്ച വൈകിട്ട് ഏഴിന് ദമ്മാം ബദർ അൽറാബി ഹാളിൽ ചേരുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച് ക​ല കു​വൈ​റ്റ്.
കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ല കു​വൈ​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സി​പി​എം മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി
ലു​ലു എ​ക്സ്ചേ​ഞ്ചി​ന്‍റെ കു​വൈ​റ്റി​ലെ 35ാം ശാ​ഖ തു​റ​ന്നു.
കു​വൈ​റ്റ് സി​റ്റി: പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​മാ​യ ലു​ലു എ​ക്സ്ചേ​ഞ്ചി​ന്‍റെ കു​വൈ​റ്റി​ലെ 35ാം ശാ​ഖ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
മീ​ലാ​ദ് മ​ഹാ​സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച; സി. ​മു​ഹ​മ്മ​ദ് ഫൈ​സി മു​ഖ്യാ​തി​ഥി.
കു​വൈ​റ്റ് സി​റ്റി: ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ളി​ൽ വെ​ള്ളി​യാ​ഴ്ച ഐ​സി​എ​ഫ് കു​വൈ​റ്റ് നാ​ഷ​ണ​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന മീ​ലാ​
അ​ൽ മ​ദ്‌​റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ ഫ​ർ​വാ​നി​യ വി​ദ്യാ​ർ​ഥി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ഫ​ർ​വാ​നി​യ: അ​ൽ മ​ദ്‌​റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ വി​ദ്യാ​ർ​ഥി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ കെെ​കോ​ർ​ത്ത് ന​വ​യു​ഗം; കാ​ത്തു​നി​ൽ​ക്കാ​തെ ഷ​രു​ൺ മ​ട​ങ്ങി.
അ​ൽ​ഹ​സ: ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ കൈ​കോ​ർ​ത്ത സ​ന്മ​ന​സു​ക​ളു​ടെ ശ്ര​മം വി​ഫ​ല​മാ​ക്കി കാ​ൻ​സ​ർ രോ​ഗി​യാ​യ യു​വാ​വ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.