• Logo

Allied Publications

Middle East & Gulf
പെ​രു​ന്നാ​ള്‍ നി​ലാ​വ് പ്ര​കാ​ശ​നം ചെ​യ്തു
Share
ദു​ബാ​യി: ഖ​ത്ത​ര്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന മീ​ഡി​യ പ്ല​സ് പ്ര​സി​ദ്ധീ​ക​രി​ച്ച പെ​രു​ന്നാ​ള്‍ നി​ലാ​വ് ദു​ബാ​യി​യി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു. ദു​ബാ​യി ഗ്രാ​ന്‍​ഡ് സെ​ന്‍​ട്ര​ല്‍ ഹോ​ട്ട​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ അ​ധ്യാ​പി​ക​യും ഗ്ര​ന്ഥ​കാ​രി​യു​മാ​യ ജാ​സ്മി​ന്‍ സ​മീ​റി​ന് ആ​ദ്യ പ്ര​തി ന​ല്‍​കി പേ​ര്‍​സ​ണ​ല്‍ ബ്രാ​ന്‍​ഡിം​ഗ് സ്ട്രാ​റ്റ​ജി​സ്റ്റ് ഫ​ര്‍​ഹാ​ന്‍ അ​ഖ്ത​റാ​ണ് പ്ര​കാ​ശ​ന​ക​ര്‍​മം നി​ര്‍​വ​ഹി​ച്ച​ത്.

ബെ​ഞ്ച് മാ​ര്‍​ക് മീ​ഡി​യ ബി​സി​ന​സ് ഡ​വ​ല​പ്‌​മെ​ന്‍റ് ഡ​യ​റ​ക്‌​ട​ര്‍ സു​ചി​ത്ര സി​മ​ന്‍​സ്, കെ​എം​സി​സി നേ​താ​വ് അ​ബ്ദു​ല്‍ മു​നീ​ര്‍ ത​യ്യി​ല്‍ മ​ങ്ക​ട എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. സ​ങ്കു​ചി​ത​മാ​യ രാ​ഷ്ട്രീ​യ കാ​ഴ്ച​പ്പാ​ടു​ക​ളും വി​ക​ല​മാ​യ മ​ത​സ​ങ്ക​ല്‍​പ​വും സാ​മൂ​ഹ്യ സൗ​ഹാ​ര്‍​ദ്ധ​വും ഐ​ക്യ​വും ചോ​ദ്യം ചെ​യ്യു​ന്ന സ​മ​കാ​ലി​ക സ​മൂ​ഹ​ത്തി​ല്‍ ആ​ഘോ​ഷ​ങ്ങ​ളെ സ്‌​നേ​ഹ സൗ​ഹൃ​ദ​ങ്ങ​ള്‍​ക്ക് ക​രു​ത്ത് പ​ക​രാ​ന്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ആ​ഹ്വാ​നം ചെ​യ്താ​ണ് മീ​ഡി​യ പ്ല​സി​ന്‍റെ പെ​രു​ന്നാ​ള്‍ നി​ലാ​വ് ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ്ര​കാ​ശ​നം ചെ​യ്യു​ന്ന​തെ​ന്ന് മീ​ഡി​യ പ്ല​സ് സി​ഇ​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഏ​ക മാ​ന​വി​ക​ത​യും സാ​ഹോ​ദ​ര്യ​വും ഉ​ദ്‌​ഘോ​ഷി​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ള്‍ സ്‌​നേ​ഹ സൗ​ഹൃ​ദ​ങ്ങ​ള്‍​ക്ക് ക​രു​ത്ത് പ​ക​രു​ക​യും മ​നു​ഷ്യ​രെ കൂ​ടു​ത​ല്‍ അ​ടു​പ്പി​ക്കു​മെ​ന്നും ച​ട​ങ്ങ് അ​ടി​വ​ര​യി​ട്ടു. മ​ത​ജാ​തി​രാ​ഷ്ട്രീ​യ ചി​ന്ത​ക​ള്‍​ക്ക​തീ​ത​മാ​യ മാ​ന​വ സൗ​ഹൃ​ദ​മാ​ണ് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മെ​ന്നും സ്‌​നേ​ഹ സാ​ഹോ​ദ​ര്യ​ങ്ങ​ളും സൗ​ഹൃ​ദ​വും വ​ള​ര്‍​ത്താ​ന്‍ പെ​രു​ന്നാ​ളാ​ഘോ​ഷം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് പെ​രു​ന്നാ​ള്‍ നി​ലാ​വ് ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന​ത് എ​ന്നും സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.