• Logo

Allied Publications

Middle East & Gulf
ഇ​സ്‌​ലാ​മി​ക്‌ വിമെൻസ് അ​സോ​സിയേ​ഷ​ന്‍ വ​നി​താ സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച
Share
കു​വൈ​റ്റ് സി​റ്റി: "ലി​ബ​റ​ലി​സം സാ​മൂ​ഹ്യ വി​പ​ത്ത്‌' എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ ഇ​സ്‌​ലാ​മി​ക്‌ വിമെൻസ് അ​സോ​സിയേ​ഷ​ന്‍ (ഐ​വ) കു​വൈ​റ്റി​ൽ വ​നി​താ​സ​മ്മേ​ള​നം ന​ട​ത്തും

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30 ന് ​അ​ബ്ബാ​സി​യ ഇ​ന്ത്യ​ന്‍ സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ അ​തി​ഥി​ക​ളാ​യി മോ​ട്ടി​വേ​ഷ​ണ​ല്‍ സ്പീ​ക്ക​റും സാ​മു​ഹ്യ പ്ര​വ​ര്‍​ത്ത​ക​യു​മാ​യ ഫാ​ത്തി​മ ശബരിമാല, എം​എ​സ്‌​എ​ഫ്‌ മു​ന്‍ ദേ​ശീ​യ വൈ​സ്‌ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ഫാ​ത്തി​മ ത​ഹ്‌​ലി​യ, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ്‌ സെ​ക്ര​ട്ട​റി​യും സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​യു​മാ​യ ഡോ. സോ​യ ജോ​സ​ഫ്‌, ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ഹി​ന്ദ്‌ വി​മ​ൺ​സ് വിം​ഗ് സം​സ്ഥാ​ന കാ​ണ്‍​സി​ല്‍ അം​ഗം സി.​വി.​ജ​മീ​ല എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കും.

സ്വാ​ത​ന്ത്ര്യം മ​നു​ഷ്യ​ന്‍റെ ജ​ന്മാ​വ​കാ​ശ​മാ​ണ്‌. എ​ന്നാ​ല്‍ അ​തി​രു​ക​ളി​ല്ലാ​ത്ത സ്വാ​ത​ന്ത്ര്യം അ​പ​ക​ട​ക​ര​വു​മാ​ണ്‌. മ​നു​ഷ്യ​ന്‍ സാ​മൂ​ഹ്യ ജീ​വി​യാ​യ​ത്‌ കൊ​ണ്ടു​ത​ന്നെ സാ​മൂ​ഹ്യ നി​യ​മ​ങ്ങ​ളും ആ​വ​ശ്യ​മാ​യി വ​രു​ന്നു. നി​യ​മ​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ല്‍ മ​നു​ഷ്യ​ന്‌ ശാ​ന്തി​യോ​ടും സ​മാ​ധാ​ന​ത്തോ​ടും കൂ​ടി ജീ​വി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. സ്വാ​ത​ന്ത്ര്യ​മു​ള്ള​തോ​ടൊ​പ്പം ത​ന്നെ അ​നി​വാ​ര്യ​മാ​യ വി​ല​ക്കു​ക​ളും അ​തി​രു​ക​ളും പാ​ലി​ക്കു​മ്പോ​ള്‍ മാ​ത്ര​മേ മ​നു​ഷ്യ​ന്‍ സം​സ്‌​കാ​ര​മു​ള്ള​വ​നാ​വു​ക​യു​ള്ളൂ.​അ​ല്ലെ​ങ്കി​ല്‍ അ​രാ​ജ​ക​ത്വ​മാ​യി​രി​ക്കും ഫ​ലം. അ​രാ​ജ​ക​ത്വ​ത്തി​നെ​തി​രാ​യ ജാ​ഗ്ര​ത​യാ​യാ​ണ് വ​നി​താ സ​മ്മേ​ള​നം എ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ക​മ്പോ​ള​ത്തി​ന്‍റെ ഉ​ത്‌​പ​ന​മാ​ണ്‌ ലി​ബ​റ​ലി​സം. സ്വാ​ത​ന്ത്ര​ത്തി​ന്‍റെ​യും തു​ല്യാ​വ​കാ​ശ​ത്തി​ന്‍റെ​യും പേ​രി​ലാ​ണ്‌ അ​ത്‌ രം​ഗ​പ്ര​വേ​ശം ചെ​യ്ത​തെ​ങ്കി​ലും കു​ടും​ബ​വ്യ​വ​സ്ഥ​യും സ​ദാ​ചാ​ര ധാ​ര്‍​മി​ക ബോ​ധ​വും ന​ശി​പ്പി​ക്കു​ക​യാ​ണ്‌ അ​തി​ന്‍റെ ല​ക്ഷ്യം. മ​നു​ഷ്യ സ​മൂ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​ക​ര​മാ​യ നി​ല​നി​ല്‍​പി​ന്‌ ലി​ബ​റ​ലി​സം അ​പ​ക​ട​ക​ര​മാ​ണ്‌.

സ്ത്രീ​പു​രു​ഷ ബ​ന്ധ​ങ്ങ​ള്‍, ലൈം​ഗി​ക​ത, ജീ​വി​താ​സ്വാ​ദ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യി​ലൊ​ന്നും ഒ​രു ത​ര​ത്തി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും നി​യ​മ​ങ്ങ​ളും വേ​ണ്ടെ​ന്ന​താ​ണ്‌ ലി​ബ​റ​ല്‍ കാ​ഴ്ച​പ്പാ​ട്‌. അ​തി​രു​ക​ളി​ല്ലാ​ത്ത ലൈം​ഗി​ക​ത​യാ​ണ്‌ അ​ത്‌ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത്‌. അ​ത്‌ സ​മൂ​ഹ​ത്തെ ലൈം​ഗി​ക അ​രാ​ജ​ക​ത്വ​ത്തി​ലേ​ക്കാ​ണ്‌ ന​യി​ക്കു​ക.

ലി​ബ​റ​ലി​സ​ത്തി​ലേ​ക്ക്‌ കാ​ലെ​ടു​ത്ത്‌ വച്ചി​ട്ടു​ള്ള പ​ല രാ​ജ്യ​ങ്ങ​ളും അ​തി​ന്‍റെ അ​പ​ക​ട​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി തി​രി​ച്ചു ന​ട​ക്കു​ന്നു​ണ്ട്‌. സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള അ​തി​രു​വി​ട്ട ലൈം​ഗി​ക​ത വ​ര്‍​ധി​ച്ചു​വ​രു​ന്നു.

ഭ​ര​ണാ​ധി​കാ​രി​ക​ളും മാ​ധ്യ​മ​ങ്ങ​ളും ഇ​തി​നൊ​ക്കെ പ്രോ​ത്സാ​ഹ​നം കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്നു. ഈ ​ന​വലി​ബ​റ​ലി​സ്റ്റ്‌ ചി​ന്താ​ഗ​തി​ക​ള്‍ വ്യ​ക്തി​ക​ളി​ലും കു​ടും​ബ​ത്തി​ലും സ​മു​ഹ​ത്തി​ലും വ​ലി​യ പ്ര​ശ്ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്ന്‌ ഇ​സ്‌​ലാ​മി​ക്‌ വിമെൻസ് അ​സോ​സിയേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.