• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ മ​താ​ധ്യാ​പ​ക ദി​നം സംഘടിപ്പിച്ചു
Share
മാ​ഞ്ച​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ മ​താ​ധ്യാ​പ​ക ദി​നം സംഘടിപ്പിച്ചു. രൂ​പ​ത​യി​ലെ വി​വി​ധ മി​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള മ​താ​ധ്യാപ​ക​രും വൈ​ദി​ക​രും പ​ങ്കെ​ടു​ത്ത മ​താ​ദ്ധ്യാ​പ​ക ദി​ന​ത്തോ​ട​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന സ​മ്മേ​ള​നം മാ​ഞ്ചെ​സ്റ്റെ​ർ ഫോ​റം സെ​ന്‍ററിൽ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ ഉ​ത്‌​ഘാ​ട​നം ചെ​യ്തു .

ഈ​ശോ മി​ശി​ഹാ സ​ഭ​യെ ഭ​ര​മേ​ൽപിച്ച പ​ഠി​പ്പി​ക്ക​ൽ എ​ന്ന ഉ​ത്ത​രാ​വാ​ദി​ത്വ​ത്തി​ന്‍റെ നി​ർ​വ​ഹ​ണ​ത്തി​ൽ വ്യാ​പൃ​ത​രാ​യി​രി​ക്കു​ന്ന​വ​രാ​ണ് വി​ശ്വാ​സ പ​രി​ശീ​ല​ക​ർ . തി​രു​സ​ഭ​യി​ൽ ഒ​രു അ​ൽമാ​യ​ന് ചെ​യ്യാ​ൻ ക​ഴി​യു​ന്ന ഏ​റ്റ​വും ഉ​ദാ​ത്ത​മാ​യ ശു​ശ്രൂ​ഷ​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു . വി​ശ്വാ​സ പ​രി​ശീ​ല​ന രം​ഗ​ത്തെ സ​മ​കാ​ലി​ക വെ​ല്ലു​വി​ളി​ക​ൾ എ​ന്ന വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ച് റെ​വ. ഫാ. ​ജോ​സ​ഫ് ഇ​ല​ഞ്ഞി​മ​റ്റം , വി​ളി​യും ദൗ​ത്യ​വും എ​ന്ന വി​ഷ​യം സം​ബ​ന്ധി​ച്ച് വി​കാ​രി ജെ​നെ​റ​ൽ റെ​വ. ഡോ ​ആ​ന്റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട് എ​ന്നി​വ​ർ ക്ളാ​സു​ക​ൾ ന​യി​ച്ചു .

രൂ​പ​താ മ​ത ബോ​ധ​ന ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ റെ​വ. ഡോ . ​ബാ​ബു പു​ത്ത​ൻ​പു​ര​ക്ക​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ൽ വി​കാ​രി ജ​ന​റ​ൽ മാ​രാ​യ മോ​ൺ . ജി​നോ അ​രീ​ക്കാ​ട്ട് എം ​സി ബി ​എ​സ് .മോ​ൺ . സ​ജി​മോ​ൻ മ​ല​യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു . വി​ശ്വാ​സ​പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ന്‍റെ ഒ​രു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് സെ​ക്രട്ട​റി ആ​ൻ​സി ജോ​ൺ​സ​ൺ അ​വ​ത​രി​പ്പി​ച്ചു .

രൂ​പ​ത​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പു​തി​യ മ​ത​ബോ​ധ​ന രീ​തി​ക​ളു​ടെ വി​വി​ധ വ​ശ​ങ്ങ​ളെ​പ്പ​റ്റി ജി​മ്മി മാ​ത്യു , ഷാ​ജു​മോ​ൻ ജോ​സ​ഫ് ,ജ​യ്മോ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്രസന്‍റേ​ഷ​നു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. സി ​എ​ൽ റ്റി ​പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ആ​ഗോ​ള ത​ല​ത്തി​ൽ ന​ട​ത്തി​യ മി​ഷ​ൻ ക്വി​സ് മ​ത്സ​ര​ത്തി​ന്‍റെ രൂ​പ​താ ത​ല വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും സ​മ്മേ​ള​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്തു. ബി​ജോ​യ് ജോ​സ​ഫ് സ​മ്മേ​ള​ന​ത്തി​ന് ന​ന്ദി അ​ർ​പ്പി​ച്ചു. അ​ടു​ത്ത വ​ർ​ഷ​ത്തെ മ​താ​ധ്യാ​പ​ക ദി​നം 2024 മേയ് ആ​റി​ന് ബി​ർ​മിം​ഗ് ഹാം ​റീ​ജി​യ​നി​ൽ വ​ച്ച് ന​ട​ത്തു​വാ​നും തീ​രു​മാ​നമെടു​ത്തു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.