• Logo

Allied Publications

Europe
സ​ബാ​ഷ് അ​ഭി​ലാ​ഷ്; ഗോ​ൾ​ഡ​ൻ ഗ്ലോ​ബ് പൂ​ർ​ത്തി​യാ​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​ൻ
Share
ലെ ​സാ​ബ്ലെ ദെ ​ലോ​ൺ (ഫ്രാ​ൻ​സ്): ഗോ​ൾ​ഡ​ൻ ഗ്ലോ​ബ് പാ​യ് വ​ഞ്ചി​യോ​ട്ട മ​ത്സ​ര​ത്തി​ൽ ച​രി​ത്ര​മെ​ഴു​തി മ​ല​യാ​ളി നാ​വി​ക​ൻ അ​ഭി​ലാ​ഷ് ടോ​മി. ഫ്രാ​ൻ​സി​ലെ ലെ ​സാ​ബ്ലെ ദെ ​ലോ​ൺ തു​റ​മു​ഖ​ത്താ​ണ് ര​ണ്ടാം സ്ഥാ​ന​ക്കാ​ര​നാ​യി അ​ഭി​ലാ​ഷ് ടോ​മി ഫി​നീ​ഷ് ചെ​യ്ത​ത്.

ഗോ​ൾ​ഡ​ൻ ഗ്ലോ​ബ് റേ​സി​ല്‍ പാ​യ് വ​ഞ്ചി​യി​ൽ ഒ​റ്റ​ക്ക് ലോ​കം ചു​റ്റി​യ ആ​ദ്യ ഏ​ഷ്യ​ക്കാ​ര​നും ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നും എ​ന്ന പു​തു​ച​രി​ത്ര​മാ​ണ് അ​ഭി​ലാ​ഷ് ടോ​മി കു​റി​ച്ച​ത്. അ​ഭി​ലാ​ഷ് ടോ​മി ഉ​ൾ​പ്പ​ടെ ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​രു​ടെ ചി​ത്ര​ങ്ങ​ളും യാ​ത്രാ​വി​ശേ​ഷ​ങ്ങ​ളു​മു​ൾ​പ്പെ​ടു​ത്തി​യ ക​ട്ടൗ​ട്ടു​ക​ൾ തു​റ​മു​ഖ​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ഒ​ന്നാ​മ​താ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കാ​രി കി​ഴ്സ്റ്റ​ൺ നോ​യി​ഷെ​യ്ഫ​ർ മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള ഓ​സ്ട്രി​യ​ൻ യാ​ത്രി​ക​ൻ മൈ​ക്ക​ൽ ഗു​ഗ​ൻ​ബ​ർ​ഗ് അ​ഭി​ലാ​ഷി​നേ​ക്കാ​ൾ ആ​യി​ര​ത്തി​ല​ധി​കം മൈ​ൽ ദൂ​രം പി​ന്നി​ലാ​ണ്.

ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ലെ​ത്തു​ന്ന സ​മ​യ​ത്തി​നൊ​പ്പം, വ​ഞ്ചി​യു​ടെ സ​ഞ്ചാ​ര​പാ​ത, ഉ​പ​യോ​ഗി​ച്ച ഇ​ന്ധ​ന​ത്തി​ന്‍റെ അ​ള​വ് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് വി​ജ​യി​ക​ളെ സം​ഘാ​ട​ക​ർ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. 16 പേ​ർ മ​ത്സ​രി​ച്ച ഗോ​ൾ​ഡ​ൻ ഗ്ലോ​ബ് റേ​സി​ൽ ഇ​വ​ർ മൂ​വ​രും മാ​ത്ര​മാ​ണ് അ​വ​സാ​ന​ഘ​ട്ടം വ​രെ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ​ത്തു​ട​ർ​ന്നു മ​റ്റ് 13 പേ​രും മ​ത്സ​ര​ത്തി​ൽ​നി​ന്നു പി​ന്മാ​റി. 2022 സെ​പ്റ്റം​ബ​ർ നാ​ലി​നാ​ണ് അ​ഭി​ലാ​ഷി​ന്‍റെ പാ​യ് വ​ഞ്ചി യാ​ത്ര ആ​രം​ഭി​ച്ച​ത്. 3,00,000 മൈ​ലാ​ണ് മ​ത്സ​ര​ദൂ​രം. 300 ദി​വ​സ​ത്തി​നു മു​ന്പ് യാ​ത്ര പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​ണു ല​ക്ഷ്യ​മെ​ങ്കി​ലും 235 ദി​വ​സം പി​ന്നി​ട്ട​പ്പോ​ഴേ​ക്കും അ​ഭി​ലാ​ഷി​ന് ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ലേ​ക്കെ​ത്താ​നാ​യി.

ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യി​ൽ റി​ട്ട. ക​മാ​ൻ​ഡ​റാ​യ അ​ഭി​ലാ​ഷ് കൊ​ച്ചി ക​ണ്ട​നാ​ട് സ്വ​ദേ​ശി​യാ​ണ്.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.