• Logo

Allied Publications

Middle East & Gulf
കേ​ര​ള​ത്തി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്ക് സിം​ഗി​ൾ ബോ​ർ​ഡിം​ഗ് പാ​സ് ന​ൽ​കി ക​ഷ്‌​ട​പ്പെ​ടു​ത്തു​ന്ന ഗ​ൾ​ഫ് എ​യ​ർ ക​മ്പ​നി​യു​ടെ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണം: ന​വ​യു​ഗം
Share
ദ​മാം: ദ​മാ​മി​ൽ നി​ന്നും ബ​ഹ്റി​ൻ വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് ഗ​ൾ​ഫ് എ​യ​ർ വി​മാ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ദ​മാം എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും സിം​ഗി​ൾ ബോ​ർ​ഡിം​ഗ് പാ​സ് ന​ൽ​കി ക​ഷ്‌​ട​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി ഗ​ൾ​ഫ് എ​യ​ർ അ​ധി​കൃ​ത​ർ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ന​വ​യു​ഗം സാം​സ്ക്കാ​രി​ക ​വേ​ദി.

ഓ​രോ വി​മാ​ന​ത്തി​ലും ദ​മാം എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും ബോ​ർ​ഡിം​ഗ് ചെ​യ്യു​ന്ന യാ​ത്ര​ക്കാ​രി​ൽ കു​റ​ച്ചു പേ​ർ​ക്ക് ബ​ഹ്റി​ൻ വ​രെ​യു​ള്ള സിം​ഗി​ൾ ബോ​ർ​ഡിം​ഗ് പാ​സ് മാ​ത്രം ന​ൽ​കി ബ​ഹ്റി​നി​ൽ നി​ന്നും നാ​ട്ടി​ലേ​ക്കു​ള്ള ബോ​ർ​ഡിം​ഗ് പാ​സ് ബ​ഹ്റി​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ കി​ട്ടുമെ​ന്ന് പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ക്കു​ക​യാ​ണ് ഗ​ൾ​ഫ് എ​യ​ർ അ​ധി​കൃ​ത​ർ ചെ​യ്യു​ന്ന​ത്.

എ​ന്നാ​ൽ ബ​ഹ്റി​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തു​മ്പോ​ൾ ഫ്ലൈ​റ്റ് ഓ​വ​ർ ബു​ക്ക്ഡാ​ണെ​ന്നും സീ​റ്റ് ഇ​ല്ലാ​ത്ത​തി​നാ​ൽ അ​ടു​ത്ത ദി​വ​സ​മു​ള്ള ഫ്ലൈ​റ്റി​ൽ പോ​കാ​മെ​ന്ന് പ​റ​യു​ക​യാ​ണ് അ​ധി​കൃ​ത​ർ ചെ​യ്യു​ന്ന​ത്. അ​തി​നാ​ൽ യാ​ത്ര​ക്കാ​ർ ബ​ഹ്റി​നി​ൽ ഒ​രു ദി​വ​സം ത​ങ്ങി അ​ടു​ത്ത ദി​വ​സം നാ​ട്ടി​ലേ​ക്ക് യാ​ത്ര ചെ​യ്യേ​ണ്ടി വ​രു​ന്നു. അ​ന്ന് ത​ന്നെ നാ​ട്ടി​ൽ എ​ത്ത​ണ​മെ​ന്നു​ള്ള​വ​ർ ഇ​ക്കാ​ര​ണ​ത്താ​ൽ പ്ര​യാ​സ​പ്പെ​ടു​ക​യും ബു​ദ്ധി​മു​ട്ടി​ലാ​കു​ക​യും ചെ​യ്യു​ന്നു.

സ്ത്രീ​ക​ളും കു​ടും​ബ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​രെ ഉ​ത്സ​വ കാ​ല​ത്തെ തി​ര​ക്കു​ള്ള സ​മ​യ​ത്ത് ക​ബ​ളി​പ്പിക്കു​ന്ന ഇ​ത്ത​രം നി​ല​പാ​ട് തു​ട​ർ​ന്നാ​ൽ ഗ​ൾ​ഫ് എ​യ​ർ ക​മ്പ​നി​ക്കെ​തി​രെ പ്ര​വാ​സി​ക​ളെ അ​ണി​നി​ര​ത്തി ബ​ഹി​ഷ്ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​നും കേ​ന്ദ്ര സ​ർ​ക്കാ​രി​നും പ​രാ​തി ന​ൽ​കു​മെ​ന്നും ന​വ​യു​ഗം കേ​ന്ദ്ര ക​മ്മി​റ്റി വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.