• Logo

Allied Publications

Middle East & Gulf
ടാ​ല​ന്‍റ് ടീ​ൻ​സ് ജി​ദ്ദ ഇ​ഫ്താ​ർ സം​ഗ​മം
Share
ജി​ദ്ദ: ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ജി​ദ്ദ​യു​ടെ വി​ദ്യാ​ർ​ഥി വി​ഭാ​ഗ​മാ​യ ടാ​ല​ന്‍റ് ടീ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഷ​റ​ഫി​യ​യി​ലെ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ അ​ങ്ക​ണ​ത്തി​ൽ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ടാ​ല​ന്‍റ് ടീ​ൻ​സ് അം​ഗ​ങ്ങ​ളും ര​ക്ഷി​താ​ക്ക​ളു​മ​ട​ക്കം ഇ​രു​നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ പ്ര​ബോ​ധ​ക​നും അ​ൽ​ഹു​ദാ മ​ദ്റ​സ പ്രി​ൻ​സി​പ്പ​ലു​മാ​യ ലി​യാ​ഖ​ത്ത​ലി ഖാ​ൻ റം​സാ​ൻ സ​ന്ദേ​ശം ന​ൽ​കി.

കു​ട്ടി​ക​ളു​ടെ ഇ​ഷ്‌​ട​ങ്ങ​ളാ​യ ക​ളി​ക​ളും വി​നോ​ദ​ങ്ങ​ളും ല​ഹ​രി​യാ​യി മാ​റാ​തി​രി​ക്കാ​നും മൊ​ബൈ​ൽ ഫോ​ണി​ന്‍റെ അ​മി​ത ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കാ​നും കു​ട്ടി​ക​ൾ​ക്ക് സാ​ധി​ക്ക​ണം. മാ​താ​പി​താ​ക്ക​ളു​ടെ ഉ​പ​ദേ​ശ നി​ർ​ദേ​ശ​ങ്ങ​ൾ എ​പ്പോ​ഴും പാ​ലി​ക്ക​ണ​മെ​ന്നും അ​വ​ർ​ക്ക് ന​ന്മ ചെ​യ്യാ​ൻ ഉ​ത്സാ​ഹം കാ​ണി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കു​ട്ടി​ക​ളെ ഉ​പ​ദേ​ശി​ച്ചു.

ജി​ദ്ദ​യി​ൽ ന​ട​ന്ന ജെ​എ​ഫ്എ​ഫ്,ബ്ലാ​സ്റ്റേ​ഴ്‌​സ് ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ ചാ​മ്പ്യ​ന്മാ​രാ​യ ടാ​ല​ന്‍റ് ടീ​ൻ​സ് ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​യി​ലെ അ​ണ്ട​ർ 17 ക​ളി​ക്കാ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും കോ​ച്ചു​മാ​ർ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ളും സം​ഗ​മ​ത്തി​ൽ വ​ച്ച് വി​ത​ര​ണം ചെ​യ്തു.

മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​അ​ഷ്റ​ഫ് (ബ​ദ​ർ അ​ൽ ത​മാം പോ​ളി ക്ലി​നി​ക്), സ​ലാ​ഹ് കാ​രാ​ട​ൻ (ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ), സ​ലീം മ​മ്പാ​ട് (വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ഫ് ജി​ദ്ദ), ഹാ​രി​സ് (ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്സി), അ​ബ്ദു​ൽ ല​ത്തീ​ഫ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. അ​ബു ക​ട്ടു​പ്പാ​റ സ്വാ​ഗ​ത​വും ശി​ഹാ​ബ് പി.​സി. ന​ന്ദി​യും പ​റ​ഞ്ഞു.

ടാ​ല​ന്‍റ് ടീ​ൻ​സ് ഭാ​ര​വാ​ഹി​ക​ളാ​യ ഹാ​ത്തിം അ​ലി, മു​ഹ​മ്മ​ദ് റി​ദ്വാ​ൻ, അ​യ്ഹാം ശി​ഹാ​ബ്, അ​ബ്ദു​ല്ല, അ​ബ്ദു​ൽ ഫ​താ​ഹ്, ഫ​സി​ൽ ന​വാ​സ്, ഫ​സീ​ഖ് ന​വാ​സ് എ​ന്നി​വ​രോ​ടൊ​പ്പം അ​ബ്ദു​ൽ ഗ​ഫൂ​ർ വ​ള​പ്പ​ൻ, സ​ക​രി​യ്യ കു​റ്റി​ച്ചി​റ, ന​വാ​സ് നി​ല​മ്പൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കെ‌​ടി​എം​സി​സി‌യുടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​നം ആ​ച​രി​ച്ചു.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ന്‍ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ (കെ‌​ടി​എം​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​
സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന അ​ബ്ദു​ള്‍​റ​ഹീ​മി​നെ കാ​ണാ​ൻ അ​മ്മ റി​യാ​ദി​ലേ​ക്ക്.
കോ​ഴി​ക്കോ​ട്: കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ദ​യാ​ധ​ന​മാ​യി ന​ല്‍​കി​യി​ട്ടും സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര കോ​ട​മ്പു​ഴ സ്വ​
യു​എ​ഇ​യി​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യം 17 ആ​ക്കി.
അ​ബു​ദാ​ബി: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യ​പ​രി​ധി യു​എ​ഇ കു​റ​ച്ചു.
ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
ദോ​ഹ: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
പ്ര​വാ​സി സാ​മ്പ​ത്തി​ക സു​ര​ക്ഷ: കെ. ​വി ഷം​സു​ദ്ദീ​ന്‍റെ എ​ക്സ്പെ​ർ​ട്ട് ടോ​ക്ക് ന​വം​ബ​ർ എട്ടിന്.
മ​നാ​മ: പ്ര​വാ​സി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ത്തി​നും സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​വും സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ​വും ഉ​റ​പ്പാ​ക്കാ​ൻ എ​ക്സ്പാ​റ്റ്സ്