• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്തു
Share
ജി​ദ്ദ: ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ജി​ദ്ദ കെ​എം​സി​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ ഇ​ഫ്താ​ർ സം​ഗ​മം ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും സം​ഘാ​ട​ന മി​ക​വ് കൊ​ണ്ടും. പ്ര​വാ​സ ലോ​ക​ത്ത് ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ മ​ല​യാ​ളി ഇ​ഫ്താ​ർ സം​ഗ​മ​മാ​യി മാ​റി.

കെ​എം​സി​സി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പു​റ​മെ മ​ത​രാ​ഷ്‌​ട്രീ​യ​സാ​മൂ​ഹി​ക​സാം​സ്കാ​രി​ക​വ്യാ​വ​സാ​യ​മ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​രും വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ളും ഇ​ഫ്താ​റി​ൽ ഒ​ന്നി​ച്ച് അ​ണി​നി​ര​ന്ന​ത് ജി​ദ്ദ​യി​ലെ സാ​മൂ​ഹ്യ രം​ഗ​ത്തെ ഐ​ക്യ ബോ​ധ​ത്തി​ന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​യി.

മു​സ്‌​ലിം ലീ​ഗ് മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഇ​ഫ്താ​റി​ലെ മു​ഖ്യ അ​ഥി​തി​യാ​യി​രു​ന്നു. ജി​ദ്ദ കെ​എം​സി​സി മ​ല​പ്പു​റം സി.​എ​ച്ച് സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ച് മ​ല​പ്പു​റ​ത്ത് സ്ഥാ​പി​ക്കു​ന്ന പ്ര​വാ​സി മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ ബ്രോ​ഷ​ർ മു​സ്‌​ലിം ലീ​ഗ് വേ​ങ്ങ​ര മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും പ്ര​വാ​സി വ്യ​വ​സാ​യി​യു​മാ​യ പി.​കെ.​അ​ലി അ​ക്ബ​റി​ന് ന​ൽ​കി ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു.

പ്ര​വാ​സി​ക​ളാ​യ പാ​വ​പെ​ട്ട രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി പ​രി​ശോ​ധ​ന​യും ടെ​സ്റ്റു​ക​ളും ന​ട​ത്തി മ​രു​ന്ന് ന​ൽ​കാ​നു​ള്ള ആ​രോ​ഗ്യ പ​രി​ര​ക്ഷ കേ​ന്ദ്ര​മാ​ണ് പ്ര​വാ​സി മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ഒ​രു കോ​ടി രൂ​പ ചി​ല​വ് വ​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മ്മാ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

സ്വ​ന്ത​മാ​യി വീ​ടു​ണ്ടാ​ക്കാ​ൻ ക​ഴി​യാ​തെ പോ​യ നൂ​റ് ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ​ക്ക് ജി​ദ്ദ കെ​എം​സി​സി മു​മ്പ് പ്ര​വാ​സി ബൈ​ത്തു​റ​ഹ്മ നി​ർ​മ്മി​ച്ച് ന​ൽ​കി​യി​രു​ന്നു. 60 വ​യ​സ്സ് ക​ഴി​ഞ്ഞ പ്ര​വാ​സം നി​ർ​ത്തി​യ​വ​ർ​ക്ക് ര​ണ്ട് വ​ർ​ഷ​മാ​യി പ്ര​വാ​സി പെ​ൻ​ഷ​ൻ ന​ൽ​കി വ​രു​ന്നു​ണ്ട്.

ജി​ദ്ദ കെ​എം​സി​സി പ്ര​വാ​സി​ക​ൾ​ക്ക് മാ​ത്ര​മ​യി സ്ഥാ​പി​ക്കു​ന്ന​താ​ണ് പ്ര​വാ​സി മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ഈ ​പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ത​ങ്ങ​ൾ അ​ഭ്യ​ർ​ഥി​ച്ചു.

സ​യ്യി​ദ് അ​ബൂ​ബ​ക്ക​ർ ബാ​ഫ​ഖി ത​ങ്ങ​ൾ പ്രാ​ർ​ഥ​ന ന​ട​ത്തി. ച​ട​ങ്ങി​ൽ അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര സ്വാ​ഗ​ത​വും ഇ​സ്ഹാ​ഖ് പൂ​ണ്ടോ​ളി ന​ന്ദി​യും പ​റ​ഞ്ഞു.

ജി​ദ്ദ കെ​എം​സി​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ​ക്കും പു​റ​മെ 150 ഓ​ളം വ​രു​ന്ന കെ​എം​സി​സി വോ​ള​ണ്ടി​യ​ർ ടീ​മാ​ണ് ഇ​ഫ്താ​റി​ന് വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കി​യ​തും പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ച​തും.

സീ​താ​റാം യെ​ച്ചൂ​രി​യൂ​ടെ വി​യോ​ഗം: സൈ​മ​ൺ സാ​മൂ​വേ​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
ഫു​ജൈ​റ: സി​പി​എം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ വി​യോ​ഗ​ത്തി​ൽ ലോ​ക കേ​ര​ള സ​ഭാ​ഗ​വും കൈ​ര​ളി ഫു​ജൈ​റ ര​ക്ഷാധി​കാ​രി​യു​മാ​
സീ​താ​റാം യെ​ച്ചൂ​രി മ​തേ​ത​ര ചേ​രി​യി​ലെ ക​രു​ത്തു​റ്റ ശ​ബ്‌​ദം: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ.
മ​നാ​മ: വ​ർ​ത്ത​മാ​ന കാ​ല ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ മ​തേ​ത​ര ചേ​രി​യി​ലെ ക​രു​ത്തു​റ്റ ശ​ബ്ദ​മാ​യ സി​പി​എം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം
നി​ഷ കൃ​ഷ്ണ​ന് ഗോ​ൾ​ഡ​ൺ വീ​സ.
കൊ​​​ച്ചി: ചാ​​​ന​​​ൽ അ​​​യാം ഡോ​​​ട്ട് കോം ​​​ഫൗ​​​ണ്ട​​​ർ നി​​​ഷ കൃ​​​ഷ്ണ​​​ന് ദു​​​ബാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഗോ​​​ൾ​​​ഡ​​​ൺ വീ​​​സ അം​​​ഗീ​
യ​ഥാ​ർ​ഥ ഓ​ണാ​ഘോ​ഷം കേ​ര​ള​ത്തി​ന് പു​റ​ത്ത്: ന​വ്യ നാ​യ​ർ.
അ​ബു​ദാ​ബി: മ​ല​യാ​ളി​യു​ടെ യാ​ഥാ​ർ​ഥ ഓ​ണാ​ഘോ​ഷം കേ​ര​ള​ത്തി​ന് പു​റ​ത്താ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ക്രി​സ്മ​സ് വ​രെ​നീ​ണ്ടു​നി​ൽ​ക്കു​ന്ന ഓ​ണാ​ഘോ​ഷ​ങ്
യെ​ച്ചൂ​രി ഇ​ന്ത്യ​യെ വീ​ണ്ടെ​ടു​ക്കു​ന്ന​തി​ൽ മു​ഖ്യ പ​ങ്കു​വ​ഹി​ച്ച നേ​താ​വ്: കേ​ളി.
റി​യാ​ദ്: ക​ലു​ഷി​ത​മാ​യ ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ന് ദി​ശാ​ബോ​ധം ന​ൽ​കു​ന്ന​തി​ൽ മു​ഖ്യ പ​ങ്കു​വ​ഹി​ച്ച നേ​താ​വാ​യി​രു​ന്നു അ​ന്ത​രി​ച്ച സി​പി​എം ജ​