ഖോബാർ: പ്രവാസനാടിലും നിറഞ്ഞു നില്ക്കുന്ന സാഹോദര്യത്തി വിളംബരമായി മേഖലയിലെ പ്രവാസികള്‍ക്ക് പരസ്പരസ്നേഹത്തിന്റെ നല്ലൊരു അനുഭവം നല്കി നവയുഗം ഖോബാര്‍ മേഖലാ കമ്മിറ്റി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു.
റഫ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ ഇഫ്താര്‍ സംഗമത്തിൽ കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യമേഖലയിലെ പ്രമുഖർ ഉൾപ്പെടെ നൂറുകണക്കിന് പ്രവാസികളും കുടുംബങ്ങളും പങ്കെടുത്തു.
നവയുഗം നേതാക്കളായ അരുൺ ചാത്തന്നൂർ, ബിനു കുഞ്ഞ്, സൂരജ്, ഉണ്ണി കൃഷ്ണൻ, അനീഷാ കലാം, എബി, ബിനോയ്, ജിതേഷ്, സന്തോഷ് ചങ്ങോലിക്കൽ, റോണി, സിജു മാത്യു, വർഗീസ്, കാദർ, റസാഖ്, നാസർ, കലാം, ഷെമി ഷിബു, മീനു അരുൺ, ശരണ്യ ഷിബുകുമാർ, സുറുമി നസീം, തമ്പാൻ നടരാജൻ, റിയാസ് എന്നിവർ നേതൃത്വം നൽകി.
|