• Logo

Allied Publications

Europe
ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​റു​ടെ ഭാ​ര്യ​യു​ടെ മ​ന്ത്രി​സ്ഥാ​നം തെ​റി​ച്ചു
Share
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​ര്‍ ഒ​ലാ​ഫ് ഷോ​ള്‍​സി​ന്‍റെ ഭാ​ര്യ​യും ബ്രാ​ന്‍​ഡ​ന്‍​ബു​ര്‍​ഗ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​മാ​യ ബ്രി​ട്ടാ ഏ​ണ​സ്റ്റ് ത​ല്‍​സ്ഥാ​നം രാ​ജി​വ​ച്ചു. പി​ന്തു​ണ​യു​ടെ അ​ഭാ​വ​മാ​ണ് രാജിക്ക് കാ​ര​ണ​മാ​യി അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. സം​സ്ഥാ​ന​ത്തെ സ​ഖ്യ​ത്തി​ല്‍ നി​ന്നും ഏ​ണ​സ്റ്റി​നെ​തി​രെ​ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നതിനെ തുടർന്ന് മ​ഖ്യ​മ​ന്ത്രി ഡീ​റ്റ്മാ​ര്‍ വോ​യ്ഡ്കെ​യാ​ണ് രാ​ജി​വ​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

സ​മീ​പ വ​ര്‍​ഷ​ങ്ങ​ളി​ല്‍, അ​സോ​സി​യേ​ഷ​നു​ക​ളും പ്ര​തി​പ​ക്ഷ​വും മ​ന്ത്രി​യെ ആ​വ​ര്‍​ത്തി​ച്ച് വി​മ​ര്‍​ശി​ച്ചി​രു​ന്നു. 200 സ്ഥി​രം അ​ധ്യാ​പ​ക ത​സ്തി​ക​ക​ള്‍ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ്പെ​ഷ്യ​ലി​സ്റ്റു​ക​ള്‍​ക്കും സ്കൂ​ള്‍ സോ​ഷ്യ​ല്‍ വ​ര്‍​ക്ക​ര്‍​മാ​ര്‍​ക്കു​മു​ള്ള സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പു​ന​ര്‍​നി​ര്‍​മ്മി​ക്കാ​നു​ള്ള അ​വ​രു​ടെ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് അ​ടു​ത്തി​ടെ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​രു​ന്നു.

2017 മു​ത​ല്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രിഏ​ണ​സ്റ്റ് 1997 മു​ത​ല്‍ 2011 വ​രെ ഹാം​ബു​ര്‍​ഗ് പാ​ര്‍​ല​മെ​ന്‍റ് അം​ഗ​വും 2014 മു​ത​ല്‍ 2017 വ​രെ ഷ്ലെ​സ്വി​ഗ്~​ഹോ​ള്‍​സ്റ​റീ​നി​ലെ സ്കൂ​ള്‍, വൊ​ക്കേ​ഷ​ണ​ല്‍ എ​ജ്യു​ക്കേ​ഷ​ന്‍ മ​ന്ത്രി​യു​മാ​യി​രു​ന്നു. 2017 സെ​പ്റ്റം​ബ​റി​ല്‍ ബ്രാ​ന്‍​ഡ​ന്‍​ബ​ര്‍​ഗ് സം​സ്ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഏ​റ്റെ​ടു​ത്തു.

ഇ​വ​രു​ടെ പി​ന്‍​ഗാ​മി​യാ​യി മു​ന്‍ സ്റേ​റ​റ്റ് സെ​ക്ര​ട്ട​റി ഫ്രീ​ബ​ര്‍​ഗ് മ​ന്ത്രി​യാ​യി സ്ഥാ​ന​മേ​ല്‍​ക്കും.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.