• Logo

Allied Publications

Middle East & Gulf
ത​നി​മ​യു​ടെ നാ​ട​കം അ​ര​ങ്ങി​ലേ​ക്ക്‌
Share
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ബാ​ന​റി​ൽ വി​ല്യം ഷേ​ക്സ്പി​യ​റി​ന്‍റെ വി​ശ്വ​വി​ഖ്യാ​ത നാ​ട​കം "മാ​ക്ബ​ത്ത്‌' 22,23,24ന് ​ഈ​ദ്‌ അ​വ​ധി ദി​ന​ങ്ങ​ളി​ൽ അ​ര​ങ്ങി​ലേ​ക്ക്‌ ക​യ​റാ​ൻ ത​യാ​റാ​യ​താ​യി സം​വി​ധാ​യ​ക​ൻ ബാ​ബു​ജി ബ​ത്തേ​രി അ​റി​യി​ച്ചു. ‌

ത​നി​മ​യു​ടെ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബാ​ബു​ജി ബ​ത്തേ​രി തി​ര​ക്ക​ഥ​യും ഗാ​ന​ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന നാ​ട​ക​ത്തി​നു ആ​ർ​ട്ടി​സ്റ്റ്‌ സു​ജാ​ത​ൻ രം​ഗ​പ​ടം ഒ​രു​ക്കു​ന്നു. മു​സ്ത​ഫ അം​ബാ​ടി സം​ഗീ​ത​വും ഉ​ദ​യ​ൻ അ​ഞ്ച​ൽ പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും മ​നോ​ജ്‌ മാ​വേ​ലി​ക്ക​ര സം​ഗീ​ത എ​കോ​പ​ന​വും നി​ർ​വ​ഹി​ക്കു​ക​യും ജ​യേ​ഷ്‌ കു​മാ​ർ വ​ർ​ക്ക​ല അ​ര​ങ്ങി​ൽ ലൈ​റ്റ്സ്‌ നി​യ​ന്ത്രി​ക്കും.

രം​ഗോ​പ​ക​ര​ണ രൂ​പ​ക​ൽ​പ​ന ബാ​പ്തി​സ്റ്റ്‌ അം​ബ്രോ​സ്‌ കൈ​കാ​ര്യം ചെ​യ്യും. പ​ശ്ചാ​ത്ത​ല സം​ഗീ​ത​നി​യ​ന്ത്ര​ണം ജി​സ​ൺ ജോ​സ​ഫ്‌ നി​ർ​വ്വ​ഹി​കും. ജി​നു കെ ​അ​ബ്ര​ഹാം, വി​ജേ​ഷ്‌ വേ​ലാ​യു​ധ​ൻ എ​ന്നി​വ​ർ സ​ഹ​സം​വി​ധാ​യ​ക​രാ​ണു. നാ​ട​ക​ത​നി​മ ക​ൺ​വീ​ന​ർ ജേ​ക​ബ്‌ വ​ർ​ഗീ​സ്‌ പ​രീ​ശീ​ല​നം അ​ട​ക്ക​മു​ള്ള സം​ഘാ​ട​നം ഏ​കോ​പി​പ്പി​ക്കു​ന്നു.

40ഓ​ളം ക​ലാ​കാ​ര​ന്മാ​രും സാ​ങ്കേ​തി​ക​വി​ദ​ഗ്ധ​രും, ര​ണ്ട്‌ മാ​സം നീ​ണ്ട പ​രി​ശീ​ല​ന​ങ്ങ​ൾ കൊ​ണ്ട്‌ കു​വൈ​റ്റ് പ്ര​വാ​സി​ക​ൾ​ക്ക്‌ ആ​ന​ന്ദ​വും കാ​ണി​ക​ൾ​ക്ക്‌ അ​ത്ഭു​തം ഉ​ള​വാ​ക്കു​ന്ന ര​ഹ​സ്യ​ങ്ങ​ളു​മാ​യ്‌ വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വം ഒ​രു​ക്കു​ക​യാ​ണു ത​നി​മ.

6:30നു ​പ്ര​വേ​ശ​നം ആ​രം​ഭി​ച്ച്‌ ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന ഓ​രോ ഷോ​യും 1200 പേ​രു​മാ​യി മൂ​ന്ന് ദി​വ​സം കൊ​ണ്ട്‌ 3600 നാ​ട​ക​പ്രേ​മി​ക​ൾ​ക്ക്‌ മു​ന്നി​ൽ മാ​ക്ബ​ത്ത്‌ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

പ്ര​വാ​സ​ലോ​ക​ത്തെ പ​രി​മി​തി​ക​ളെ അ​തി​ജീ​വി​ച്ചു​കൊ​ണ്ട്‌ ര​ണ്ട്‌ മാ​സ​ത്തെ ക​ഠി​ന​മാ​യ പ​രി​ശീ​ല​ന​ങ്ങ​ൾ​ക്ക്‌ ഒ​ടു​വി​ൽ അ​വ​സാ​ന​ഘ​ട്ട മി​നു​ക്കു​പ​ണി​ക​ളി​ലാ​ണു അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. പ്ര​വേ​ശ​ന പാ​സു​ക​ൾ ത​നി​മ വ​ള​ണ്ടി​യ​ർ​മ്മാ​ർ വ​ഴി കു​വൈ​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ വി​ത​ര​ണം ന​ട​ക്കു​ന്നു.

എ​മ​റാ​ൾ​ഡ്‌, സാ​ഫ​യ​ർ, റൂ​ബി, ഗാ​ർ​ന​റ്റ്‌, ഡ​യ​മ​ണ്ട്‌, പ്ലാ​റ്റി​നം, ഗോ​ൾ​ഡ്‌ എ​ന്നി​ങ്ങ​നെ ക്ര​മീ​ക​രി​ച്ച പാ​സു​ക​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ 95500351, 99763613 , 65122295 , 66253617 , 65557002 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വാ​ട്സ​പ്പ്‌ സ​ന്ദേ​ശം അ​യ​ച്ച്‌ ബു​ക്ക്‌ ചെ​യ്യാ​വു​ന്ന​താ​ണു എ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ത​നി​മ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബാ​ബു​ജി ബ​ത്തേ​രി, ആ​ർ​ട്ടി​സ്റ്റ്‌ സു​ജാ​ത​ൻ മാ​സ്റ്റ​ർ, നാ​ട​ക​ത്ത​നി​മ ക​ൺ​വീ​ന​ർ ജേ​ക്ക​ബ്‌ വ​ർ​ഗീ​സ്‌, ജോ​ജി​മോ​ൻ, മ​നോ​ജ്‌ മാ​വേ​ലി​ക്ക​ര, ഷാ​ജി ജോ​സ​ഫ്‌, കു​മാ​ർ തൃ​ത്താ​ല, മു​ബാ​റ​ക്ക്‌ കാ​മ്പ്ര​ത്ത്‌ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി സൗദി മാറും: കിരീടാവകാശി.
റിയാദ്: 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയ​ഗാഥ സൗദി അറേബ്യയുടേതാകും എന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ.
കു​വൈ​റ്റ് കെ​എം​സി​സി താ​നൂ​ർ മ​ണ്ഡ​ലം ക​മ്മിറ്റി​ക്ക് പു​തി​യ നേ​തൃ​ത്വം.
അ​ബ്ബാ​സി​യ: കു​വൈ​റ്റ് കെ​എം​സി​സി താ​നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം.
ഹെ​ൽ​ത്ത് കെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ കാ​രു​ണ്യ​തീ​രം ഖ​ത്ത​ർ ചാ​പ്റ്റ​റി​ന്‍റെ സ്‌​നേ​ഹ സ്പ​ർ​ശം പ​ദ്ധ​തി​ക്ക്‌ തു​ട​ക്കം.
ദോ​ഹ: ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന സ​ഹോ​ദ​ര​ങ്ങ​ൾ​ക്കും 13 വ​ർ​ഷ​ങ്ങ​ളാ​യി സൗ​ജ​ന്യ സേ​വ​ന​ങ്ങ​ൾ ന​ൽ​കി ത​
സൗ​ദി​യി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട; ആം​ഫെ​റ്റാ​മെ​ൻ ഗു​ളി​ക​ക​ൾ പി​ടി​ച്ചെ​ടു​ത്തു.
റി​യാ​ദ്: രാ​ജ്യ​ത്തു​ട​നീ​ളം ന​ട​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യി​ൽ സൗ​ദി അ​ധി​കൃ​ത​ർ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​ര​വും നി​ര​വ​ധി തോ​ക്കു​ക​ളും പ​ണ​