ജിദ്ദ: സംസ്കരണംജീവകാരുണ്യം തുടങ്ങിയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അല്‍അന്‍വാര്‍ ജസ്റ്റീസ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന് (അജ്വ) ജിദ്ദ കമ്മിറ്റി മക്കറോണ അജ് വ ജിദ്ദ മര്‍ക്കസില്‍ വച്ച് ഇഫ്താര്‍ സംഗമവും മെഡിക്കല്‍ പരിശോധനയും ബദര്‍ദിന അനുസ്മരണ സംഗമവും സംഘടിപ്പിച്ചു.
രക്ഷാധികാരി ഷറഫുദ്ധീന്‍ ബാഖവി ചുങ്കപ്പാറയുടെ അധ്യക്ഷതയില്‍ കൂടിയ സംഗമത്തില്‍ ജിദ്ദ ഘടകം ആക്ടിംഗ് പ്രസിഡന്റ് ജമാലുദ്ധീന് അഷ്റഫി ബദര്‍ദിന അനുസ്മരണ പ്രഭാഷണം നടത്തി. ലോകമെന്നും പരീക്ഷണങ്ങള്‍ നേരിടുന്ന വിശ്വാസികള്‍ക്ക് ബദര്‍ പരീക്ഷണങ്ങളെ അതിജീവിക്കുന്നതിനുള്ള പ്രചോദനമാണെന്നും, അസത്യത്തിനെതിരെ സത്യത്തിന് വിജയം സമ്മാനിച്ച ദിനമാണ് ബദര്‍ എന്നും ബദരീങ്ങളെ സ്മരിക്കല്‍ വിശ്വാസികളുടെ മതപരമായ ബാധ്യതയാമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
വൈസ് പ്രസിഡന്റുമാരായ സെയദ് മുഹമ്മദ് കാശിഫി, അബ്ദുള്‍ ലത്ത്വീഫ് കറ്റാനം, നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വിജാസ് ഫൈസി ചിതറ എന്നിവര്‍ സംസാരിച്ചു.
സൗജന്യ ഷുഗര്‍, ബ്ലഡ് പ്രഷര്‍ പരിശോധനയ്ക്ക് ഇര്‍ഷാദ് ആറാട്ടുപുഴ നേതൃത്വം നല്കി. മസൂദ് മൗലവി, നിസാര്‍ കാഞ്ഞിപ്പുഴ, അബ്ദുള്‍ ഗഫൂര്‍ കളിയാട്ടുമുക്ക്, അലി മലപ്പുറം, അബ്ദുള്‍ ഗഫൂര്‍ വണ്ടൂര്‍, അന്‍വര്‍ സാദത്ത് മലപ്പുറം, റഷീദ് പതിയാശേരി, നൗഷാദ് ഓച്ചിറ, അബ്ദുള്‍ ഖാദര്‍ തിരുനാവായ, നിസാമുദ്ധീന്‍ മന്നാനി, ഷിഹാബ് പൊന്മള, സിദ്ധീഖ് മദനി, അന്‍സര്‍ ഖാന് കൊല്ലം, നവാസ് കൊല്ലം എന്നിവര്‍ നേതൃത്വം നല്കി.
സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി ബക്കര്‍ സിദ്ധീഖ് നാട്ടുകല്‍ നന്ദിയും പറഞ്ഞു. വെെകുന്നേരം അഞ്ചിന് ആരംഭിച്ച ഇഫ്താര്‍ സംഗമത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ ഹാഫിള് സിദ്ധീഖ് മദനിയുടെ നേതൃത്വത്തില്‍ നടന്ന തറാവീഹ് നിസ്കാരത്തിന് ശേഷം പിരിഞ്ഞു.
|