• Logo

Allied Publications

Middle East & Gulf
റം​സാ​നി​ലെ ആ​ത്മീ​യ ചൈ​ത​ന്യം നി​ല​നി​ർ​ത്താ​ൻ പ്ര​യ​ത്നി​ക്കു​ക; ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ഇ​ഫ്താ​ർ സം​ഗ​മം
Share
ജി​ദ്ദ: ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ജി​ദ്ദ​യു​ടെ ഇ​ഫ്താ​ർ സം​ഗ​മ​വും വാ​ർ​ഷി​ക ജ​ന​റ​ൽ​ബോ​ഡി യോ​ഗ​വും സെ​ന്‍റ​ർ അ​ങ്ക​ണ​ത്തി​ൽ വ​ച്ചു ന​ട​ന്നു. സം​ഗ​മം ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ഡ​യ​റ​ക്‌​ട​ർ ശൈ​ഖ് മു​ഹ​മ്മ​ദ് മ​ർ​സൂ​ഖ്‌ അ​ൽ ഹാ​രി​ഥി ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

റം​സാ​നി​ലൂ​ടെ നേ​ടി​യെ​ടു​ക്കു​ന്ന ആ​ത്മീ​യ ചൈ​ത​ന്യം ജീ​വി​ത​ത്തി​ലു​ട​നീ​ളം നി​ല​നി​ർ​ത്താ​ൻ വി​ശ്വാ​സി​ക​ൾ ജാ​ഗ​രൂ​ക​രാ​ക​ണ​മെ​ന്നും പ്രാ​ർ​ഥ​ന​ക​ൾ കൊ​ണ്ടും ദൈ​വ​സ്മ​ര​ണ​കൊ​ണ്ടും രാ​പ്പ​ക​ലു​ക​ൾ ധ​ന്യ​മാ​ക്ക​ണ​മെ​ന്നും ശൈ​ഖ് മു​ഹ​മ്മ​ദ് മ​ർ​സൂ​ഖ് അ​ൽ ഹാ​രി​ഥി പ​റ​ഞ്ഞു.

ജീ​വി​ത​ത്തി​ൽ ന​മു​ക്ക് ല​ഭി​ച്ച അ​നു​ഗ്ര​ഹ​ങ്ങ​ൾ ക്ക് ​ന​ന്ദി​യു​ള്ള​വ​രാ​വു​ക​യും ദാ​ന​ധ​ർ​മ്മ​ങ്ങ​ൾ അ​ധി​ക​രി​പ്പി​ക്കു​ക​യും ചെ​യ്യു​ക. ത​നി​ക്കേ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട ത​ന്റെ ധ​ന​ത്തി​ൽ നി​ന്നും ദൈ​വീ​ക മാ​ർ​ഗ​ത്തി​ൽ ചെ​ല​വ​ഴി​ക്കാ​ൻ വി​ശ്വാ​സി​ക​ൾ ഉ​ത്സാ​ഹി​ക്ക​ണ​മെന്നും ​അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റ​മ​ദാ​ൻ അ​വ​സാ​ന​ത്തോ​ട് അടു​ക്കു​മ്പോ​ൾ, ക​ഴി​ഞ്ഞു​പോ​യ ദി​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​ല​യി​രു​ത്തു​ക​യും പോ​രാ​യ്മ​ക​ൾ തി​രു​ത്തി അ​വ​സാ​ന ദി​ന​ങ്ങ​ളെ കൂ​ടു​ത​ൽ ക​ർ​മ്മോ​ൽ​സു​ക​മാ​ക്കാ​ൻ വി​ശ്വാ​സി​ക​ൾ മു​ന്നി​ട്ടി​റ​ങ്ങ​ണം. ക​ഴി​ഞ്ഞു​പോ​യ ദി​ന​ങ്ങ​ളി​ലെ പോ​രാ​യ്മ​ക​ളെ ഓ​ർ​ത്ത് നി​രാ​ശ​രാ​വാ​തെ വ​രും​ദി​ന​ങ്ങ​ളെ അ​ർ​ത്ഥ​പൂ​ർ​ണ്ണ​മാ​ക്കാ​ൻ ത​യ്യാ​റാ​യാ​ൽ റ​മ​ദാ​നി​നെ സ​ന്തോ​ഷ​ത്തോ​ടെ യാ​ത്ര​യാ​ക്കാ​ൻ നോ​മ്പു​കാ​ര​ന് സാ​ധി​ക്കു​മെ​ന്ന് സം​ഗ​മ​ത്തി​ൽ സം​സാ​രി​ച്ച സെ​ന്റ​ർ ഡ​യ​റ​ക്‌​ട​ർ ശൈ​ഖ് ഹ​മൂ​ദ് മു​ഹ​മ്മ​ദ് അ​ൽ ശി​മം​രി പ​റ​ഞ്ഞു.

സാ​മ്പ​ത്തി​ക വി​ശു​ദ്ധി കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്നും അ​ല്ലാ​ഹു​വി​ന്‍റെ ഔ​ദാ​ര്യ​മാ​യി ത​നി​ക്ക് ല​ഭി​ച്ച സ​മ്പ​ത്തി​ൽ നി​ന്നും സ​കാ​ത്തി​ന്‍റെ വി​ഹി​തം അ​തി​ന്‍റെ അ​വ​കാ​ശി​ക​ൾ​ക്ക് കൃ​ത്യ​മാ​യി ന​ൽ​കാ​ൻ വി​ശ്വാ​സി​ക​ൾ ത​യ്യാ​റാ​ക​ണ​മെ​ന്നും മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ച ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ പ്ര​ബോ​ധ​ക​ൻ ശ​മീ​ർ സ്വ​ലാ​ഹി ഓ​ർ​മ്മി​പ്പി​ച്ചു.

ഇ​സ്ലാ​ഹി സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഗ​ഫൂ​ർ വ​ള​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ക്കീ​ൽ ബാ​ബു പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ സ​ലാ​ഹ് കാ​രാ​ട​ൻ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ബ​ഷീ​ർ വ​ള്ളി​ക്കു​ന്ന്, അ​ബ്ദു​സ്സ​ലാം ചെ​മ്മ​ല, അ​ബ്ദു​ൽ ജ​ബ്ബാ​ർ വ​ട്ട​പ്പൊ​യി​ലി​ൽ, അ​ൻ​വ​ർ അ​ബ്ദു​റ​ഹ്മാ​ൻ, മ​ൻ​സൂ​ർ കെ. ​സി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​രീ​ർ വേ​ങ്ങ​ര സ്വാ​ഗ​ത​വും അ​ബ്ദു​ൽ ജ​ലീ​ൽ സി​എ​ച്ച് ന​ന്ദി​യും പ​റ​ഞ്ഞു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.