• Logo

Allied Publications

Australia & Oceania
ഓസ്‌ട്രേലിയയിലേക്ക് മടങ്ങുന്നതിന്നതിനിടെ മലയാളി വിമാനത്താവളത്തിൽ അന്തരിച്ചു
Share
കോതമംഗലം : ഇൻച്ചൂർ പുന്നവേലില്‍ പരേതനായ ജോയ് കുര്യാക്കോസിന്റെയും സ്വപ്ന ജോയിയുടെയും മകന്‍ അഭിഷേക് ജോസ്‌ സവിയോ (37) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.

ഒരാഴ്ചത്തെ അവധിക്ക് ശേഷം ഓസ്‌ട്രേലിയയിലേക്ക് മടങ്ങുന്നതിനായി വെള്ളിയാഴ്ച നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ അഭിഷേക് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. വിമാനത്താവളത്തില്‍ അടിയന്തര ശുശ്രൂഷ നല്‍കിയ ശേഷം അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതു വഴിയാണ് മരണം സംഭവിച്ചത്.
ക്യൂന്‍സ്‌ലാന്‍ഡില്‍ നഴ്‌സ് ആയ ജോസ്‌നയാണ് ഭാര്യ. മക്കള്‍: ഹെയ്‌സല്‍ (4 വയസ്), ഹെയ്ഡന്‍ (1 വയസ്). സംസ്‌കാരം ബുധനാഴ്ച ഉച്ചക്കഴിഞ്ഞ് പടമുഖം തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഫോറോന ദേവാലയത്തില്‍ നടത്തും.

അഞ്ചുവർഷത്തിലധികമായി ക്യൂന്‍സ്‌ലാന്‍ഡിലെ കെയിന്‍സില്‍ നഴ്‌സായി ജോലി ചെയ്യുന്ന അഭിഷേക് ചുരുങ്ങിയ കാലം കൊണ്ടാണ് ഇവിടുത്തെ വിദേശമലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയത്. കെയിൻസ് മലയാളി അസോസിയേഷൻ സെക്രട്ടറി ആയിരുന്നു.ആതുരസേവന രംഗത്ത് മാത്രമല്ല സാംസ്‌കാരിക, ജീവകാരുണ്യ, കലാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. കെയിന്‍സിലേക്ക് എത്തുന്ന ഏതൊരു മലയാളിയ്ക്കും കൈത്താങ്ങായിരുന്ന അഭിഷേകിന്റെ അപ്രതീക്ഷിത വേര്‍പാട് ക്യൂന്‍സ്‌ലാന്‍ഡിലെ മലയാളി സമൂഹത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

എ​ജ്യു​ക്കേ​ഷ​നി​ൽ പി​എ​ച്ച്ഡി നേ​ടി ഗീ​തു ബേ​ബി.
ടാ​സ്മേ​നി​യ: യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടാ​സ്മേ​നി​യ​യി​ൽ നി​ന്ന് ഗീ​തു ബേ​ബി കി​ഴ​ക്കേ​ക​ന്നും​കു​ഴി​യി​ൽ എ​ജ്യു​ക്കേ​ഷ​നി​ൽ പി​എ​ച്ച്ഡി ക​ര​സ്ഥ​മാ​ക്ക
വനോതുവിൽ വൻ ഭൂചലനം.
വെ​​​​ല്ലിം​​​​ഗ്ട​​​​ൺ (ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ്): പ​​​​സ​​​​ഫി​​​​ക് മ​​​​ഹാ​​​​സ​​​​മു​​​​ദ്ര​​​​ത്തി​​​​ലെ ദ്വീ​​​​പു രാ​​​​ഷ്ട്ര​​​​മാ​​​​യ വ​​
ആ​ടി​പ്പാ​ടി മി​ന്നി​ക്കാ​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്നും അ​ടി​പൊ​ളി ക്രി​സ്മ​സ് ഗാ​നം.
മെ​ൽ​ബ​ൺ: യേ​ശു​നാ​ഥ​ന്‍റെ ജ​ന​ന​ത്തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് "മി​ന്നി​ക്കാ​ൻ ഒ​രു ക്രി​സ്മ​സ്' എ​ന്ന പേ​രി​ൽ അ​ജ​പാ​ല​ക​ൻ യു​ട്യൂ​ബ് ചാ​ന​ലി​ൽ
ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച പ്രതി പി​ടി​യി​ൽ.
സി​ഡ്നി: ശാ​രീ​രി​ക മാ​ന​സി​ക പീ​ഡ​ന​ങ്ങ​ളേ​ൽ​പി​ക്കു​ക​യും വി​വാ​ഹേ​ത​ര ബ​ന്ധം പു​ല​ർ​ത്തു​ക​യും ചെ​യ്ത അ​റു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ ഭ​ർ​ത്താ​വി​നെ ക
വി​ക്‌ടോ​റി​യ​ന്‍ കമ്മ്യൂണിറ്റി എക്‌സലന്‍സ് അവാര്‍ഡ് മെൽബൺ രൂപതയ്ക്ക്.
മെ​ല്‍​ബ​ണ്‍: വി​ക്‌​ടോ​റി​യ​ന്‍ ക​മ്മ്യൂ​ണി​റ്റി എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് മെ​ൽ​ബ​ൺ രൂ​പ​ത​യ്ക്ക്.