• Logo

Allied Publications

Americas
റവ. ഫാ.സാംസൺ മണ്ണൂർ നയിക്കുന്ന നോമ്പുകാല കുടുംബ നവീകരണ ധ്യാനം മാർച്ച് 31 മുതൽ
Share
ന്യൂജേഴ്‌സി: ദൈവവചനത്തിന്‍റെ അഗ്നി അഭിഷേകമായി മനുഷ്യമനസുകളിലേക്ക് പകർന്നു നൽകി ദൈവമഹത്വം ഏവർക്കും അനുഭവവേദ്യമാക്കി തീർക്കുന്ന ആത്മീയ നിറവിന്‍റെ വചനപ്രഘോഷകൻ അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിലെ റവ.ഫാ. സാംസൺ മണ്ണൂർ പിഡിഎം നയിക്കുന്ന നോമ്പുകാല കുടുംബ നവീകരണ ധ്യാനം, സോമർസെറ്റ്‌ സെന്‍റ് തോമസ് സീറോ മലബാർ കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ (വെള്ളി, ശനി, ഞായർ) തീയതികളിലായി നടത്തപ്പെടുന്നു.

മാര്‍ച്ച്­ 31 വെള്ളിയാഴ്ച വൈകുന്നേരം ആറിന് ദിവ്യബലിയോടുകൂടി ധ്യാന ശുശ്രൂഷകള്‍ ആരംഭിക്കും. വചനസന്ദേശം, വിശുദ്ധ കുര്‍ബാന, കുരിശിന്റെ വഴിഎന്നിവക്ക് ശേഷം 9 മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ അന്നത്തെ ശുശ്രൂഷകള്‍ സമാപിക്കും.

ഏപ്രിൽ 1 ശനിയാഴ്ച്ച രാവിലെ ഒമ്പതിനു ജപമാല പ്രാർഥനയും, നൊവേനക്കുംശേഷം ധ്യാനശുശ്രൂഷകള്‍ ആരംഭിക്കും. 11.30 ന് വിശുദ്ധ ദിവ്യബലി ഉണ്ടായിരിക്കും. വൈകുന്നേരം 3.30­ന് ദിവ്യകാരുണ്യ ആരാധനയോടെ രണ്ടാം ദിവസത്തെ ശുശ്രൂഷകള്‍ക്ക് സമാപനമാകും.

ഏപ്രിൽ 2 രാവിലെ 9.30ന് ഓശാന ഞായറിലെ തിരുക്കർമ്മങ്ങളും, വിശുദ്ധ ദിവ്യബലിക്കും ശേഷം, മൂന്നാം ദിവസത്തെ ധ്യാനശുശ്രൂഷകളും ആരംഭിക്കും. ഇടവകസമൂഹം മുഴുവന്‍ ഒന്നിച്ച് വന്നു ധ്യാനത്തില്‍ പങ്കെടുക്കുന്നതിനായി അന്നേദിവസം രാവിലെ 7.30നും, 11.30 നും പതിവുപോലെയുള്ള വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതല്ല. മൂന്നു മണിക്കുള്ള ദിവ്യകാരുണ്യ ആരാധനയും തുടർന്നുള്ള ആശീർവാദ പ്രാർഥനക്കുശേഷം നാലുമണിയോടെ ധ്യാന ശുസ്രൂഷകള്‍ക്ക് സമാപനം കുറിക്കും.

ധ്യാന ദിവസങ്ങളിൽ കുമ്പസാരിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

സര്‍വ്വശക്തന്‍ ദാനമായി തന്ന ജീവിതത്തില്‍ താളപ്പിഴകളില്ലാതെ മുന്നേറുവാന്‍, കൊഴിഞ്ഞുവീണ ഇന്നലെകളിലെ പൊട്ടിപ്പോയ ഇഴകള്‍ കോര്‍ത്തിണക്കുവാന്‍ വീണുകിട്ടുന്ന ഒരവസരം. നിത്യ വിഹ്വലതകള്‍ക്കിടയില്‍ ഇനി അല്പമൊരു ഇടവേളയാകാം. കുടുംബജീവിതത്തില്‍ നാം അനുവര്‍ത്തിക്കേണ്ട പ്രായോഗികമായ മാര്‍ഗങ്ങൾ പങ്കുവയ്ക്കാൻ റവ.ഫാ.സാംസൺ മണ്ണൂറുമായി മൂന്നു ദിനങ്ങള്‍.

വ്യക്തിജീവിതത്തിലും, കുടുംബജീവിതത്തിലും നവീകരണമുണ്ടാക്കുവാനും, ആത്മീയതയുടെ പുതുവെളിച്ചം പ്രദാനം ചെയ്ത്, പരിശുദ്ധാത്മാവിന്‍റെ കൃപാവരത്താല്‍ നിറഞ്ഞു ശുദ്ധീകരിക്കപ്പെടുന്നതിനും, വലിയ നോമ്പിന്­ ഒരുക്കമായി നടത്തപ്പെടുന്ന ഈ വാര്‍ഷിക കുടുംബ നവീകരണ ധ്യാനത്തില്‍ ഹൃദയ വിശുദ്ധിയോടെ കുടുംബമായി പങ്കുചേർന്ന് ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ആൻ്റണി സേവ്യർ പുല്ലുകാട്ടും, ട്രസ്റ്റിമാരും അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനും

സെബാസ്റ്റ്യൻ ആൻ്റണി (ട്രസ്റ്റി) 7326903934), ടോണി മാങ്ങൻ (ട്രസ്റ്റി) (347) 7218076, റോബിൻ ജോർജ് (ട്രസ്റ്റി) (848) 3916535, ബോബി വർഗീസ് (ട്രസ്റ്റി) (201) 9272254.

രജിസ്ട്രേഷൻ: https://bit.ly/2023retreat

വെബ് : stthomassyronj.org

സൗ​ത്ത്‌​വെ​സ്റ്റ് ബ്ര​ദ​റ​ണ്‍ കോ​ൺ​ഫ​റ​ൻ​സ് ഒ​ൻ​പ​ത് വ​രെ ടെ​ക്സ​സി​ൽ.
ടെ​ക്സ​സ്: സൗ​ത്ത്‌​വെ​സ്റ്റ് ബ്ര​ദ​റ​ൺ കോ​ൺ​ഫ​റ​ൻ​സ് ജൂ​ൺ ഒ​ൻ​പ​ത് മു​ത​ൽ 11 വ​രെ ഡെ​ന്‍റ​ൺ ക്യാ​മ്പിൽ നട​ക്കും.
യുഎസ് പാർലമെന്‍റ് സംയുക്ത സമ്മേളനം: മോദി 22ന് അമേരിക്കയിൽ.
വാ​ഷിം​ഗ്‌​ട​ൺ: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജൂ​ൺ 22ന് ​അ​മേ​രി​ക്ക​യി​ലെ​ത്തും.
ദേ​വ് ഷാ​യ്ക്ക് സ്പെ​ല്ലിം​ഗ് ബീ ​കി​രീ​ടം.
ഫ്ലോ​റി​ഡ: അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പെ​ല്ലിം​ഗ് ബീ ​മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ഫ്ലോ​റി​ഡ​യി​ൽ നി​ന്നു​ള്ള 14കാ​ര​നാ​യ ദേ​വ് ഷാ​യ്ക്ക് മി
വാ​ഷിം​ഗ്ട​ണി​ൽ മോ​ദി​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി രാ​ഹു​ൽ ഗാ​ന്ധി.
വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ ചൈ​ന വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്
ക​ലാ​വേ​ദി ഗാ​ന​സ​ന്ധ്യ​ ശ​നി​യാ​ഴ്ച ഫ്ലോ​റ​ൽ പാ​ർ​ക്കി​ൽ.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി ക​ലാ​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​ത സാ​യാ​ഹ്നം ശ​നി​യാ​ഴ്ച വെെ​കു​ന്നേ​രം ആ​റി​ന് ഫ്ലോ​