• Logo

Allied Publications

Europe
സമീക്ഷ ‌യുകെ ബാഡ്മിന്‍റൺ ടൂർണമെന്‍റ് : നസറുൾ കരീം, ഈതൻ ഡാലി സഖ്യത്തിനു ജയം
Share
ലണ്ടൻ: സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രഥമ ഓൾ യുകെ നാഷണൽ ഡബിൾസ് ബാഡ്മിന്‍റൺ ടൂർണമെന്‍റ് മാഞ്ചസ്റ്റർ റീജണിൽ നിന്നുള്ള നസറുൾ കരീം, ഈതൻ ഡാലി സഖ്യത്തിനു വിജയം.

മാഞ്ചസ്റ്റർ സെന്‍റ് പോൾസ് കാത്തലിക് ഹൈസ്കൂളിൽ നടന്ന ഗ്രാന്‍റ് ഫിനാലെയിൽ 12 റീജണൽ മത്സരങ്ങളിൽ നിന്നും വിജയിച്ചെത്തിയ 32 ടീമുകളാണ് മാറ്റുരച്ചത്. നസറുൾ കരീം, ഈതൻ ഡാലി സഖ്യം ഒന്നാം സ്ഥാനം നേടിയപ്പോൾ ഫൈനലിൽ വാശിയോടെ പോരാടിയ കെറ്ററിംഗ് റീജിയണിൽ നിന്നുള്ള മേബിൾ മനോ കുര്യൻ, ജ്യൂവൽ മനോ കുര്യൻ സഖ്യത്തിനു രണ്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. കൊവൻട്രി റീജണിൽ നിന്നുള്ള ജോബി ജോർജ്, ജിസ്‌മോൻ സഖ്യം മൂന്നാം സ്ഥാനവും ഇപ്‌സ്‌വിച്ച് റിജണിലെ ലെവിൻ മാത്യു, മാത്യു കെ ചെറിയാൻ സഖ്യം നാലാം സ്ഥാനവും കരസ്ഥമാക്കി.

ഒന്നാം സ്ഥാനക്കാർക്ക് 1001 പൗണ്ടും എവർറോളി ട്രോഫിയും മറ്റു വിജയികൾക്ക് യഥാക്രമം പൗണ്ടും 501ഉം ട്രോഫിയും , 251 പൗണ്ടും ട്രോഫിയും , 101 പൗണ്ടും ട്രോഫിയും സമ്മാനമായി ലഭിച്ചു. ഗുഡീസ്, ഇൻഫിനിറ്റി മോർട്ട്ഗേജ്, കിയാൻ ലോജിസ്റ്റിക്സ് ലിമിറ്റഡ്, ആദീസ് എച്ച് ആർ ആൻഡ് അക്കൗണ്ടൻസി സൊല്യൂഷൻ തുടങ്ങിയവരാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത്.

രാവിലെ 10 മണിയോടെ ആരംഭിച്ച മത്സരങ്ങൾ മേയർ ഡോണ ലുഡ്ഫോർഡ് ഉദ്ഘാടനം ചെയ്തു .സമീക്ഷ യുകെ ഷെയർ & കെയർ പ്രൊജക്ടിനെ അഭിനന്ദിച്ച മേയർ മാഞ്ചസ്റ്റർ ബ്രാഞ്ചിന്‍റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ പ്രഖ്യാപനവും നടത്തി. മത്സരങ്ങൾ വൈകുന്നേരം 6 വരെ നീണ്ടു. ഗ്രാൻറ് ഫിനാലെയുടെ മുഴുവൻ വാശിയോടും കൂടിയാണ് എല്ലാ ടീമുകളും ഏറ്റുമുട്ടിയത്. യുകെയുടെ വിവിധ സ്ഥലങ്ങളിൽ നിന്നും ബാഡ്മിന്‍റൺ ആരാധകർ മത്സരങ്ങൾ കാണാൻ എത്തിയിരുന്നു. ടീമുകളുടെ പ്രകടനം കൊണ്ടും സംഘാടക മികവുകൊണ്ടും സമീക്ഷ യുകെ പ്രഥമ ബാഡ്മിന്‍റൺ ടൂർണമെൻറ് വൻ വിജയമായി.

ടൂർണമെന്‍റിലെ വിജയികൾക്ക് പ്രത്യേകം അഭിനന്ദനങ്ങൾ അറിയിക്കുന്നു അതോടൊപ്പം മത്സരങ്ങളിൽ പങ്കെടുത്ത് ഞങ്ങളോടു സഹകരിച്ച മുഴുവൻ മത്സരാർഥികളും ഗ്രാൻഡ് ഫിനാലെ
കാണുവാനും പിന്തുണയ്ക്കാനും എത്തിയ എല്ലാ നല്ലവരായ സുഹൃത്തുകൾക്കും സംഘാടകർ നന്ദി അറിയിച്ചു.

ഹൈ​ഡ​ല്‍​ബെ​ര്‍​ഗ് മ​ല​യാ​ളി സ​മാ​ജം ഓ​ണം ആ​ഘോ​ഷി​ച്ചു.
ഹൈ​ഡ​ല്‍​ബെ​ര്‍​ഗ്: ഹൈ​ഡ​ല്‍​ബെ​ര്‍​ഗ് മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 16ന് ​ഹൈ​ഡ​ല്‍​ബെ​ര്‍​ഗി​ല്‍ ഓ​ണം ആ​ഘോ​ഷി​ച്ചു.
മാ​ര്‍​പാ​പ്പ​യ്ക്ക് മാ​ഴ്സെ​യി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം.
മാ​ഴ്സെ: മെ​ഡി​റ്റ​റേ​നി​യ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി തെ​ക്ക​ൻ ഫ്രാ​ൻ​സി​ലെ മാ​ഴ്സെ ന​ഗ​ര​ത്തി​ലെ​ത്തി‌​യ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്
ഫ്രാ​ങ്ക്ഫ​ര്‍​ട്ടിൽ ഇ​ന്ത്യ​ക്കാ​ര്‍​ക്ക് വി​സ​യെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി യു​എ​സ് കോ​ണ്‍​സു​ലേ​റ്റ്.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ൽ ഇ​ന്ത്യ​ക്കാ​ര്‍​ക്ക് വി​സ​യെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി യു​എ​സ് കോ​ണ്‍​സു​ലേ​റ്
ബ്രി​സ്‌​ക​യു​ടെ ഓ​ണാ​ഘോ​ഷം ശ​നി‌​യാ​ഴ്ച; അ​വേ​ശം പ​ക​രാ​ൻ മ്യൂ​സി​ക്ക​ല്‍ ആ​ന്‍​ഡ് കോ​മ​ഡി നൈ​റ്റ്.
ബ്രിസ്റ്റോൾ: ബ്രി​സ്‌​ക​യു​ടെ 11ാമ​ത് ഓ​ണാ​ഘോ​ഷം ശ​നി‌​യാ​ഴ്ച ബ്രി​സ്‌​റ്റോ​ള്‍ സി​റ്റി ഹാ​ളി​ല്‍ ന​ട​ക്കും.
മാ​ഞ്ച​സ്റ്റ​ർ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ മി​ഷ​നി​ൽ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ തി​രു​നാ​ൾ 29 മു​ത​ൽ.
മാ​ഞ്ച​സ്റ്റ​ർ: മാ​ഞ്ച​സ്റ്റ​ർ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​നി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ തി​രു​നാ​ൾ ഒ​ക്