• Logo

Allied Publications

Middle East & Gulf
കെ.ഡി.എ മഹിളാവേദി വനിതാദിനാഘോഷം “പെൺപർവ്വം“ സംഘടിപ്പിച്ചു
Share
കുവൈറ്റ്: കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് മഹിളാവേദി അംഗങ്ങൾ “പെൺപർവ്വം“ എന്ന പേരിൽ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. കുവൈറ്റിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായ ഡോ: ശ്രീജയലളിത (MBBS,MD, DGO, MRCOG (UK) വനിതാദിനാഘോഷചടങ്ങ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.

മാർച്ച് 17 വെള്ളിയാഴ്ച മെഡക്സ് ഹാളിൽ വച്ച് രാവിലെ 10 മുതൽ 4 വരെയാണ് ആഘോഷങ്ങൾ അരങ്ങേറിയത്. സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ള സ്ത്രീകളുടെ സാന്നിധ്യവും സജീവപങ്കാളിത്തവും വനിതാദിനാഘോഷത്തിന് മാറ്റുകൂട്ടി.

മഹിളാവേദി പ്രസിഡൻറ് അനീച ഷൈജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ മഹിളാവേദി സെക്രട്ടറി സിസിത ഗിരീഷ് സ്വാഗതം പറഞ്ഞു. സമൂഹത്തിൻറെ ഏതൊരു മേഖലയിലും വനിതകളുടെ കയ്യൊപ്പ് രേഖപ്പെടുത്തി കഴിഞ്ഞെന്നും സ്ത്രീകൾ സമത്വബോധമുള്ളവരും ശക്തരും സ്വതന്ത്രരും ആയിരിക്കാൻ ശ്രമിക്കണം എന്നും പുതുതലമുറ സ്ത്രീകളോട് ബഹുമാനമുള്ളവരായി വളർന്നു വരണമെന്നും ഡോ: ശ്രീജയലളിത പറഞ്ഞു.

മഹിളാവേദി വൈസ് പ്രസിഡണ്ട് ജീവ ജയേഷ്, ജോയിന്‍റ് സെക്രട്ടറി മിസ്‌ന ഫൈസൽ എന്നിവരും സംസാരിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമായി ഒരുക്കിയ നിരവധി ഗെയിംസുകളും മാസ്സ് ഡാൻസും ആസ്വാദ്യകരമായി. മെഡക്സ് മെഡിക്കൽ കെയർ പ്രതിനിധി ശ്രീമതി ജിൻസ് അജു, മഹിളാവേദി മുൻപ്രസിഡന്റുമാരായ വാണിശ്രീ സന്തോഷ്, റീജ സന്തോഷ്, മഹിളാവേദി ഏരിയ പ്രസിഡണ്ടുമാരായ ദിവ്യ റിജേഷ്, ട്യൂണിമ അതുൽ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

അസോസിയേഷൻ പ്രസിഡന്‍റ് റിജിൻരാജ്, ജനറൽ സെക്രട്ടറി ഫൈസൽ.കെ.വി, മഹിളാവേദി നിരീക്ഷകൻ ഷൈജിത്ത്.കെ എന്നിവർ വനിതാദിനാഘോഷത്തിന് ആശംസകളർപ്പിച്ച് സംസാരിച്ചു. ബാലവേദി സെക്രട്ടറി നന്ദിക ജയേഷ് നന്ദി രേഖപ്പെടുത്തി.

കു​വൈ​റ്റ് പ്ര​വാ​സി കേ​ര​ളാ കോ​ൺ​ഗ്ര​സ് (എം) ​യാ​ത്ര​യ​യപ്പു ന​​ൽ​കി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​വാ​സ ജീ​വി​ത​ത്തി​ന് വി​രാ​മ​മി​ട്ട് നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്ന പ്ര​വാ​സി കേ​ര​ളാ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ന്മാ
പു​ക​വ​ലി വി​രു​ദ്ധ ബോ​ധ​വ​ല്‍​ക്ക​ര​ണ പ​രി​പാ​ടി​ക​ള്‍​ക്ക് പ്രാ​ധാ​ന്യ​മേ​റു​ന്നു.
ദോ​ഹ: ആ​ഗോ​ള താ​പ​ന​വും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വു​മൊ​ക്കെ ഓ​രോ പ്ര​ദേ​ശ​ങ്ങ​ളി​ലും ഗു​രു​ത​ര​മാ​യ പാ​രി​സ്ഥി​തി​ക പ്ര​തി​സ​ന്ധി​ക​ള്‍ സൃ​ഷ്ടി​ക്കു​ന്
ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്കാ​യി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്കാ​യി "കു​വൈ​റ്റി​ൽ ബി​സി​ന​സ് ചെ​യ്യാം' എ​ന്ന വി​ഷ‌​യ​ത്തി​ൽ ഹൈ​ബ്രി​ഡ് ഫോ​ർ​മാ​റ്റി​ൽ കു​
മ​ജ്‌​ലി​സ് പൊ​തു​പ​രീ​ക്ഷ; തി​ള​ക്ക​മാ​ർ​ന്ന വി​ജ​യ​വു​മാ​യി മ​ദ്റ​സ​ക​ൾ.
ദോ​ഹ: കേ​ര​ള മ​ദ്‌​റ​സ എ​ജു​ക്കേ​ഷ​ൻ ബോ​ർ​ഡ് (കെ​എം​ഇ​ബി) ന​ട​ത്തി​യ ഏ​ഴാം ക്ലാ​സ് പൊ​തു​പ​രീ​ക്ഷ​യി​ല്‍ ഖ​ത്ത​റി​ലെ അ​ല്‍ മ​ദ്‌​റ​സ അ​ല്‍ ഇ​സ്‌​ലാ​മി
ഷാ​ര്‍​ജ കെ​എം​സി​സി​ക്ക് പു​തി​യ നേ​തൃ​ത്വം.
ഷാ​ര്‍​ജ: ഷാ​ര്‍​ജ കെ​എം​സി​സി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.