• Logo

Allied Publications

Americas
ഫോമാ ചാരിറ്റീസ് & സോഷ്യൽ സർവീസ് നാഷണൽ സബ് കമ്മിറ്റി രൂപീകൃതമായി, ചെയർമാൻ പീറ്റർ കുളങ്ങര
Share
ന്യൂ യോർക്ക് : ഫോമയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ പുതിയ കമ്മറ്റി നിലവിൽ വന്നു, ചെയർമാൻ പീറ്റർ കുളങ്ങര. അനേകം വർഷങ്ങളായി ഫോമാ നടത്തിവരുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് ചുവടു പിടിച്ചു പുതിയ പദ്ധതികൾ നടപ്പിലാക്കുവാനും അതിനു വേണ്ടി ഫണ്ട് കണ്ടെത്തുക എന്നതുമാണ് തങ്ങളുടെ മുന്നിലുള്ള ചലഞ്ച് എന്നും ഫോമാ ഏല്പിക്കുന്ന ഈ നിയോഗം വളരെ ഭംഗിയായി നിർവഹിക്കുമെന്നും നിയുക്ത ചെയർമാൻ പീറ്റർ കുളങ്ങര അഭിപ്രായപ്പെട്ടു.

ഫോമയുടെ തുടക്കം മുതലുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതനായിട്ടുള്ള പീറ്റർ കുളങ്ങര മിഡ്‌വെസ്റ് മലയാളി അസോസിയേഷന്റെ ആദ്യകാല ചെയർമാനായിരുന്നു, പിന്നെ പ്രസിഡന്റ്, ഫോമാ അഡ്വൈസറി ബോർഡ് ചെയർമാൻ, ഫോമാ ഹൗസിങ് പ്രൊജക്റ്റ് മെമ്പർ കൂടാതെ ഫോമാ ആർ വി പി , നാഷണൽ കൗൺസിൽ മെമ്പർ എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട് .

മറ്റ് കമ്മറ്റി അംഗങ്ങൾ, സെക്രട്ടറി: ഗിരീഷ് പോറ്റി, നാഷണൽ കമ്മറ്റി കോർഡിനേറ്റർ : വിജി എബ്രഹാം, വൈസ് ചെയർമാൻ: ജോഫ്രിൻ ജോസഫ്, അംഗങ്ങൾ (3) : ബിനോയി വർഗീസ്, വിൽസൺ പൊട്ടക്കൽ, ബിജു ഈട്ടുങ്ങൽ

ഗിരീഷ് പോറ്റി

സ്വദേശം തിരുവനന്തപുരത്താണ്, ഇപ്പോൾ താമസിക്കുന്നത് ബോസ്റ്റണിലാണ്. ന്യൂ ഇംഗ്ലണ്ടിന്റെ സ്ഥാപക അംഗവും മുൻ പ്രസിഡന്റുമാണ് ഫോമയ്ക്കുവേണ്ടി ഹെൽപ്പിംഗ് ഹാൻഡ്‌സ് വെബ്‌സൈറ്റ് രൂപീകരിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു, ഒരു നല്ല ഗായകൻ കൂടിയായ ഗിരീഷ പോറ്റി ഫോമയുടെ ചാരിറ്റി പ്രവർത്തനങ്ങളിൽ മുൻപും പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

വിജി എബ്രഹാം.

26 വർഷമായി MTA NYC ട്രാൻസിറ്റിൽ ജോലി ചെയ്യുന്നു. ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിലെ കേരള സമാജത്തിന്റെ സജീവ അംഗമാണ്, 2018ൽ KSSI യുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചതുൾപ്പെടെ വിവിധ നേതൃസ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്, മെട്രോ NY മേഖലയെ പ്രതിനിധീകരിക്കുന്ന നാഷണൽ കമ്മിറ്റി അംഗം. FOMAA ഹെൽപ്പിംഗ് ഹാൻഡ്‌സ് ഡിവിഷന്റെ ഭാഗമാകുകയും സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്കായി ഫണ്ട് സ്വരൂപിക്കുന്നതിൽ സജീവ പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്.

ജോഫ്രിൻ ജോസ്

തുടക്കം മുതൽ ഫോമയുടെ സജീവ പ്രവർത്തകൻ, യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങി വിവിധ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്, ഫോമാ ജോയിന്റ് ട്രഷറർ, 20142016 ചിക്കാഗോ കൺവെൻഷൻ ജനറൽ കൺവീനർ, 20162018 ഹെല്പിങ് ഹാൻഡ്‌സ് സോണൽ ഡയറക്ടറുമായിരുന്നു,

ബിനോയ് വർഗീസ്

മുൻ ഇന്ത്യൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥനും പിൻകാലത്ത് ഹോർട്ടികോർപ്പ് ഉദ്യോഗസ്ഥനുമായിരുന്നു ബിനോയ് വര്ഗീസ്,ഇപ്പോൾ ടൊറേന്റോ യിൽ താമസിക്കുന്നു, കരുണ ചാരിറ്റിസിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഇദ്ദേഹം കനേഡിയൻ എയർ ഫോഴ്‌സിൽ ജോലിംചെയ്യുന്നു, സ്വദേശം പിറവം

വിൽസൺ പൊട്ടക്കൽ.

കണക്റ്റിക്കട്ടിലെ നോർവാക്കിൽ നിന്നുള്ള വിൽസൺ പൊട്ടക്കൽ മാസ്‌കോണിന്റെ ഫൗണ്ടിങ് മെമ്പറും മുൻ പ്രസിഡന്റുമായ വിൽ‌സൺ ഇപ്പോൾ ഉപദേശക സമിതി അംഗമാണ്, ഫോമയുടെ സജീവ പ്രവർത്തകൻ.

ബിജു എട്ടുംഗൽ.

പാരാമസ് ന്യൂജേഴ്‌സിയിൽ കുടുംബത്തോടൊപ്പം താമസിക്കുന്നു
ഇൻഫർമേഷൻ ടെക്നോളജിയിൽ പ്രവർത്തിക്കുന്നു. ഹെല്പ് സേവ് ലൈഫ് 2008 കാലഘട്ടത്തിലെ ട്രസ്റ്റിയായിരുന്നു, സെന്റ് ജോർജ് സീറോ മലബാർ ചർച്ച് ന്യൂ ജേഴ്സി ട്രസ്റ്റി, കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സി ട്രഷറർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്, ഇപ്പോൾ മിഡ് അറ്റ്ലാന്‍റിക് റീജിയൻ ട്രഷറാണ്.

ഫോമയുടെ ഏറ്റവും ജനപ്രീതിയാർജിച്ച വിഭാഗമായ ചാരിറ്റീസ് ആൻഡ് സോഷ്യൽ സർവീസ് പീറ്റർ കുളങ്ങരയുടെ നേതൃത്വത്തിൽ സുഗമമായി മുന്നോട്ടു നയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നുകൊണ്ട് ഫോമയുടെ പ്രസിഡന്റ് ഡോക്ടർ ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്‍റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോക്ടർ ജെയ്‌മോൾ ശ്രീധർ, ജോയിന്‍റ് ട്രഷറർ ജെയിംസ് ജോർജ് എന്നിവർ അറിയിച്ചു.

ഒ​ഡി​ഷ​യി​ലെ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ച് ഇ​ന്‍റർനാ​ഷ​ണ​ൽ പ്ര​യ​ർ ലൈ​ൻ.
ഹൂ​സ്റ്റ​ൺ : ഒ​ഡി​ഷ​യി​ലെ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ 288 പേ​രു​ടെ മ​ര​ണ​ത്തി​നിടയാക്കിയ ദു​ര​ന്ത​ത്തി​ൽ അ​തി​യാ​യ ദു:​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും അതോടൊപ
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യി​ൽ വി​ജ​യ് യേ​ശു​ദാ​സ് – ര​ഞ്ജി​നി ജോസ്.
ഷി​ക്കാ​ഗോ ∙ ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്ത ഗാ​യ​ക​രാ​യി വി​ജ​യ് യേ​ശു​ദാ​സും ര​ഞ്ജി​നി ജോ​സി​
സു​രി​നാ​മി​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി ഏ​റ്റു​വാ​ങ്ങി ദ്രൗ​പ​ദി മു​ർ​മു.
പാ​രാ​മാ​റി​ബൊ: തെ​ക്ക​ന​മേ​രി​ക്ക​ൻ ചെ​റു​രാ​ജ്യ​മാ​യ സു​രി​നാ​മി​ന്‍റെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി ഏ​റ്റു​വാ​ങ്ങി ഇ​ന്ത്യ​ൻ രാ​ഷ്‌​ട്ര​പ​തി
ന്യൂ​ജേ​ഴ്‌​സി മു​ൻ ഗ​വ​ർ​ണ​ർ ക്രി​സ് ക്രി​സ്റ്റി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ന്യൂ​ജേ​ഴ്‌​സി മു​ൻ ഗ​വ​ർ​ണ​റും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​
എയർ ഇന്ത്യ വിമാനം റഷ്യയിൽ ഇറക്കിയതിൽ പ്രതികരണവുമായി യുഎസ്.
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് സാ​ന്‍​ഫ്രാ​ന്‍​സി​സ്കോ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം റ​ഷ്യ​യി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​