• Logo

Allied Publications

Americas
വ​ഴി​യ​രി​കി​ൽ നാ​യ​യെ ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു
Share
ഡാ​ള​സ്:​ ഡാ​ള​സി​ലെ റോ​ഡ​രി​കി​ൽ നാ​യ​യെ ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ ഡാ​ള​സ് പോലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ നാ​യ​യെ ഉ​പേ​ക്ഷി​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി​യി​രു​ന്നു . വീ​ഡി​യോ​യി​ൽ ക​ണ്ട വ്യ​ക്തി 41 കാ​ര​നാ​യ ഒ​രാ​ളാ​ണ് മാ​ർ​ച്ച് 11 ന് ​അ​റ​സ്റ്റി​ലാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

മാ​ർ​ച്ച് എ​ട്ടി​ന് വൈ​കീ​ട്ട് ആ​റു​മ​ണി​ക്ക് ശേ​ഷ​മാ​ണ് നാ​യ​യെ ഉ​പേ​ക്ഷി​ച്ച​ത്. ടീ​ഗാ​ർ​ഡ​ൻ റോ​ഡി​ലെ 9000 ബ്ലോ​ക്കി​ലെ വീ​ഡി​യോ​യി​ൽ സം​ഭ​വം പ​ക​ർ​ത്തി​യി​രു​ന്നു . വെ​ള്ള എ​സ്‌​യു​വി​യി​ൽ നി​ന്നും ഒ​രാ​ൾ പു​റ​ത്തി​റ​ങ്ങി ഒ​രു നാ​യ​യെ എ​സ്‌​യു​വി​യി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്ത് അ​വി​ടെ തന്നെ ഉ​പേ​ക്ഷി​ച്ച് ഓ​ടി​ച്ചു പോ​കു​ന്ന​താ​യാ​ണ് ദൃശ്യങ്ങളിൽ കാണുന്നത്.

ഈ ​കേ​സി​ലെ പ്ര​തി റാ​മി​റോ സു​നി​ഗ​യെ​ന്ന് പോ​ലീ​സ് പി​ന്നീ​ട് തി​രി​ച്ച​റി​ഞ്ഞു. ക​ന്നു​കാ​ലി​ക​ള​ല്ലാ​ത്ത മൃ​ഗ​ങ്ങ​ളോ​ടു​ള്ള ക്രൂ​ര​ത​യ്ക്ക് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​യാ​ളെ ഡാ​ളസ് കൗ​ണ്ടി ജ​യി​ലി​ലാ​ണ് പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​ നാ​യ ഇ​പ്പോ​ൾ ഡാ​ള​സ് ആ​നി​മ​ൽ സ​ർ​വീ​സ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ്.
.
മൃ​ഗ​ത്തെ ഉ​പേ​ക്ഷി​ക്കു​ന്ന​ത് മൃ​ഗ ക്രൂ​ര​ത​യാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. കൂ​ടാ​തെ ഒ​രു വ​ർ​ഷം വ​രെ ത​ട​വും അ​ല്ലെ​ങ്കി​ൽ $ 4,000 വ​രെ പി​ഴ​യും ല​ഭി​ക്കാ​വു​ന്ന ഒ​രു കു​റ്റ​കൃ​ത്യ​മാ​ണ്.

നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ
യു​എ​സി​ൽ മ​രു​ന്നു​ക​ൾ തി​രി​കെ വിളിച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ.
ന്യൂ​യോ​ർ​ക്ക്: യു​എ​സ് വി​പ​ണി​യി​ൽ നി​ന്ന് പ്ര​ധാ​ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ തി​രി​ച്ച് വി​ളി​ച്ച് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​യ സി​പ്ല​യും ഗ്ലെ​ൻ​മാ
കെ.​എം. ഏ​ലി​യ​മ്മ അ​ന്ത​രി​ച്ചു.
തി​രു​വ​ല്ല: ചാ​ത്ത​മ​ല വെ​ട്ടു​ചി​റ​യി​ൽ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കെ.​എം.
മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല.
ഒട്ടാവ: ചാ​ല​ക്കു​ടി സ്വ​ദേ​ശ​നി​യാ​യ യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​ന​ക​ത്ത് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ.