• Logo

Allied Publications

Americas
പൈ​ത്ത​ൺ പ്രോ​ഗ്രാ​മിം​ഗി​ൽ ജെ​റി​ൻ ടി. ​ആ​ൻ​ഡ്രൂ​സി​നു ടെ​ക്സ​സ് സം​സ്ഥാ​ന​ത്തു ര​ണ്ടാം സ്ഥാ​നം
Share
ഡാ​ള​സ് : പൈ​ത്ത​ൺ പ്രോ​ഗ്രാ​മിം​ഗി​ൽ ജെ​റി​ൻ ടി. ​ആ​ൻ​ഡ്രൂ​സി​ന് ടെ​ക്സ​സ് സം​സ്ഥാ​ന​ത്തു ര​ണ്ടാം സ്ഥാ​നം. വി​വി​ധ സ്‌​കൂ​ൾ വി​ദ്യ​ഭ്യാ​സ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 50 വി​ദ്യാ​ർ​ഥിക​ളാ​ണ് സം​സ്ഥാ​ന ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത് ഇ​തോ​ടെ ദേ​ശീ​യ ത​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ന് ജെ​റി​ൻ ടി ​ആ​ൻ​ഡ്രൂ​സ് മറ്റു നാ​ലു​പേ​ർ​ക്കൊ​പ്പം അ​ർ​ഹ​ത നേ​ടി.

സ​ണ്ണി​വെ​യി​ൽ ഹൈ​സ്കൂ​ളി​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മാ ച​ർ​ച്ച അം​ഗ​വു​മാ​യ ചെ​ങ്ങ​ന്നൂ​ർ പു​ലി​യൂ​ർ താ​ഴ്‌​വേ​ലി​ക്കാ​ട്ടി​ൽ ആ​ൻ​ഡ്രൂ​സ് ഫി​ലി​പ്പിന്‍റെ​യും സു​ജ​യു​ടെ​യും മ​ക​നാ​ണ് ജെ​റി​ൻ.​ ജെ​സ്ലി​ൻ ആ​ൻ​ഡ്രൂ​സ് ഏ​ക സ​ഹോ​ദ​രി​യാ​ണ്.

ടെ​ക്സ​സ് സം​സ്ഥാ​ന​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചു പൈ​ത്ത​ൺ പ്രോ​ഗ്രാ​മിം​ഗി​ൽ കാ​ലി​ഫോ​ർ​ണി​യ​യി​ലെ അ​നാ​ഹൈ​മി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ മ​റ്റു നാലുപേ​ർ​ക്കൊ​പ്പം മ​ത്സ​രി​ക്കും.

ബി​സി​ന​സ് പ്രൊ​ഫ​ഷ​ണ​ലു​ക​ൾ ഓ​ഫ് അ​മേ​രി​ക്ക (ബി​പി​എ) എ​ന്ന ദേ​ശീ​യ സം​ഘ​ട​ന
ജോ​ലി​സ്ഥ​ല​ത്തെ വി​ജ​യ​ത്തി​ന് ആ​വ​ശ്യ​മാ​യ നേ​തൃ​ത്വം, അ​ക്കാ​ദ​മി​ക്, സാ​ങ്കേ​തി​ക ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ​ക് വി​ദ്യാ​ർ​ഥി​ക​ളെ സ​ജ്ജ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​നു വേ​ണ്ടി​യാ​ണ് ഈ ​മ​ത്സ​രം ദേ​ശീ​യാ​ടി​സ്ഥാ​ന​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് . ബി​സി​ന​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, ഫി​നാ​ൻ​സ്, ഓ​ഫീ​സ് എ​ന്നി​വ​യി​ൽ പ​ഠ​നം ന​ട​ത്തു​ന്ന വി​ദ്യാ​ർ​ഥിക​ളാ​ണ് മ​ത്സ​ര​ത്തി​ന് തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്