• Logo

Allied Publications

Americas
സൗ​ത്ത് വെ​സ്റ്റ് റീ​ജ​ണ​ല്‍ മാ​ര്‍​ത്തോ​മ കോ​ണ്‍​ഫ​റ​ന്‍​സ് മാ​ർ​ച്ച്‌ 17,18 തീ​യ​തി​ക​ളി​ൽ ഡാ​ള​സി​ൽ
Share
ഡാ​ള​സ്: മാ​ര്‍​ത്തോ​മ്മ സ​ഭ​യു​ടെ നോ​ര്‍​ത്ത് അ​മേ​രി​ക്ക​യൂ​റോ​പ്പ് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മാ​ര്‍​ത്തോ​മ വോ​ള​​ന്‍ററി ഇ​വാ​ന്‍​ഞ്ച​ലി​സ്റ്റ് അ​സോ​സി​യേ​ഷ​ന്‍ (ഇ​ട​വ​ക മി​ഷ​ന്‍), സേ​വി​കാ​സം​ഘം, സീ​നി​യ​ര്‍ ഫെ​ലോ​ഷി​പ്പ് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ 10ാമ​ത് സം​യു​ക്ത കോ​ണ്‍​ഫ്ര​റ​ന്‍​സ് മാ​ര്‍​ച്ച് 17, 18 (വെ​ള്ളി, ശ​നി) തീ​യ​തി​ക​ളി​ല്‍ ഡാ​ള​സ് ക​രോ​ള്‍​ട്ട​ന്‍ മാ​ര്‍​ത്തോ​മ ദേ​വാ​ല​യ​ത്തി​ല്‍ (1400 W.Frankford Rd, Carrollton, Tx 75007) ന​ട​ത്ത​പ്പെ​ടു​ന്നു.

റ​വ. ഏ​ബ്ര​ഹാം തോ​മ​സ് (ഡാ​ള​സ്), റ​വ. സാം ​കെ. ഈ​ശോ (ഹൂ​സ്റ്റ​ൺ ) എ​ന്നി​വ​രാ​ണ് കോ​ൺ​ഫറ​ൻ​സി​ന്‍റെ മു​ഖ്യ ലീ​ഡേ​ഴ്സ്. കോ​ൺ​ഫ​റ​ൻ​സ് പ്ര​സി​ഡ​ന്‍റായി റ​വ. തോ​മ​സ് മാ​ത്യു പി, ​ജ​ന​റ​ൽ ക​ൺ​വീ​ന​ർ ആ​യി സ​ജി ജോ​ര്‍​ജ് എ​ന്നി​വ​ർ പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ദൈ​വ വ​ച​നം വെ​ളി​പ്പെ​ടു​ത്തു​ക ദൈ​വ സ്നേ​ഹം പ​ങ്കു​വെ​ക്കു​ക (2 കൊ​രി 3:18) എ​ന്ന​താ​ണ് കോ​ൺ​ഫറൻസിന്‍റെ മു​ഖ്യ ചി​ന്താ​വി​ഷ​യം.

സൗ​ത്ത് വെ​സ്റ്റ് റീ​ജണൽ ഉ​ള്‍​പ്പെ​ടു​ന്ന ഡാ​ള​സ്, ഹൂ​സ്റ്റ​ണ്‍, ഒ​ക്‌​ല​ഹോ​മ, ഓ​സ്റ്റി​ന്‍, ല​ബ​ക്ക്, സാ​ൻ അ​ന്റോ​ണി​യോ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള മാ​ര്‍​ത്തോ​മ ദേ​വാ​ല​യ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളും വൈ​ദീ​ക​രു​മാ​ണ് ര​ണ്ടു​ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന ഈ ​കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ സം​ബ​ന്ധി​ക്കു​ന്ന​ത്.

എ​ല്‍​സി ജെ. ​ഏ​ബ്ര​ഹാം (ഷേ​ര്‍​ളി) (ര​ജി​സ്‌​ട്രേ​ഷ​ന്‍ & ഹോ​സ്പി​റ്റാ​ലി​റ്റി), ബാ​യ് ഏ​ബ്ര​ഹാം മാ​ത്യു (ഫി​നാ​ന്‍​സ് & ഫു​ഡ്). വ​ര്‍​ക്കി എം. ​ജേ​ക്ക​ബ് (പ്ര​യ​ര്‍ സെ​ല്‍), റി​ന്‍​സി മാ​ത്യു (മെ​ഡി​ക്ക​ല്‍), ഷാ​ജി എ​സ്. രാ​മ​പു​രം (മീ​ഡി​യ & പ​ബ്ലി​സി​റ്റി, അ​ക്ക​മോ​ഡേ​ഷ​ന്‍ & ട്രാ​ന്‍​സ്‌​പോ​ര്‍​ട്ടേ​ഷ​ന്‍), മോ​ളി സ​ജി (തീം ​പ്ര​സ​ന്റേ​ഷ​ന്‍), മ​റി​യാ​മ്മ മാ​ത്യു (ക്വ​യ​ര്‍) എ​ന്നി​വ​ര്‍ ക​ണ്‍​വീ​ന​റു​ന്മാ​രാ​യി വി​പു​ല​മാ​യ സ​ബ് ക​മ്മ​റ്റി​ക​ൾ കോ​ൺ​ഫറ​ൻ​സി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

ദൈ​വ സ്നേ​ഹ​ത്തി​ൽ ഒ​രു​മി​ച്ച് ചേ​ർ​ന്ന് വ​ച​നം പ​ഠി​ക്കു​ന്ന​തി​നും, അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വയ്ക്കു​ന്ന​തി​നും, വ​രും​ത​ല​മു​റ​യെ ക്രി​സ്തു​വു​മാ​യി ചേ​ർ​ത്തു നി​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​കോ​ൺ​ഫ്ര​റ​ൻ​സി​ന്‍റെ അ​നു​ഗ്ര​ഹ​ത്തി​നാ​യി ഏ​വ​രു​ടെ​യും പ്രാ​ർ​ഥ​ന​യും സ​ഹ​ക​ര​ണ​വും ഉ​ണ്ടാ​ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് റ​വ. തോ​മ​സ് മാ​ത്യു.​പി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സ​ജി ജോ​ർ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്