• Logo

Allied Publications

Americas
നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ നി​ർ​മിക്കു​ന്ന നി​ര​വ​ധി പരിപാടികളുമായി പ്ര​വാ​സി ചാ​ന​ൽ 18 മുതൽ സം​പ്രേ​ക്ഷ​ണം
Share
ന്യൂയോർക്ക്​: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ നി​ർ​മിക്കു​ന്ന നി​ര​വ​ധി പരിപാടികളുമായി പ്ര​വാ​സി ചാ​ന​ൽ മാർച്ച്18 മുതൽ സം​പ്രേ​ക്ഷ​ണം ആരംഭിക്കുന്നു. ന്യൂ ​യോ​ർ​ക്കി​ൽ നി​ന്ന് "ഇ​ത്തി​രി നേ​രം ഒ​ത്തി​രി കാ​ര്യം', ജോ​ർ​ജി​യ സം​സ്ഥാ​ന​ത്തു നി​ന്ന് "ജോ​ർ​ജി​യ ബ​സ്സ് (buzz)", ഹൂ​സ്റ്റ​ണി​ൽ നി​ന്ന് ഇ​ത് ഞ​ങ്ങ​ളു​ടെ ശ​ബ്ദം, ഡാ​ള​സി​ൽ നി​ന്ന് 'ദി ​മി​റ​ർ ഓ​ഫ് ഡാ​ള​സ്'' കൂ​ടാ​തെ അ​മേ​രി​ക്ക​യി​ലെ​ങ്ങു നി​ന്നും മ്യൂ​സി​ക്ക​ൽ റി​യാ​ലി​റ്റി ഷോ '​ടാ​ലെ​ന്റ്റ് ഹ​ണ്ട്', സം​ഘ നൃ​ത്ത്യ നൃ​ത്ത​ങ്ങ​ളു​ടെ റി​യാ​ലി​റ്റി ഷോ '​റി​ഥം ഓ​ഫ് ഡാ​ൻ​സ്' എ​ന്നി​ങ്ങ​നെ നി​ര​വ​ധി പ്രോ​ഗ്രാ​മു​ക​ൾ പ്ര​വാ​സി ചാ​ന​ലി​ലൂ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്രേ​ക്ഷ​ക​രി​ലെ​ത്തു​ന്നു.

അ​മേ​രി​ക്ക​യി​ലെ പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ എ​ല്ലാ പ​രി​പാ​ടി​ക​ളും റീ​ജ​ണ​ൽ ഡയറക്ട​ർ​മാ​രു​ടെ നേതൃത്വ​ത്തി​ൽ പ്ര​വാ​സി ചാ​ന​ലി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്നു​ണ്ട്. വ​ത്യ​സ്ഥ​മാ​യ ശൈ​ലി​യി​ലൂ​ടെ ദൃ​ശ്യ​മാ​ധ്യ​മ​രം​ഗ​ത്തു ത​ങ്ങ​ളു​ടേ​താ​യ ഇ​ടം ക​ണ്ടെ​ത്തി​യ പ്ര​വാ​സി ചാ​ന​ൽ മ​ല​യാ​ളി​ക​ളു​ടെ സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക വി​ജ​യ രം​ഗ​ങ്ങ​ൾ ഒ​പ്പി​യെ​ടു​ത്തു ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്രേ​ക്ഷ​ക​രു​ടെ സ്വീ​ക​ര​ണ മു​റി​യി​ൽ എ​ത്തി​ച്ചു ഹൃ​ദ​യം ക​വ​ർ​ന്നു കൊ​ണ്ടി​രി​ക്കു​ന്നു.

'ഇ​ത്തി​രി നേ​രം ഒ​ത്തി​രി കാ​ര്യം' ന്യൂ ​യോ​ർ​ക്കി​ലെ റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ലാ​ജി തോ​മ​സി​ന്‍റെ നേതൃത്വത്തി​ലാ​ണ് ത​യാറാ​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം നി​ർ​മാ​ണ​വും സം​വി​ധാ​ന​വും ലാ​ജി ത​ന്നെ. ആ​ങ്ക​ർ ഡോ​ക്ട​ർ ഷെ​റി​ൻ എ​ബ്ര​ഹാം, ഡ​യ​റ​ക്ട​ർ ഓ​ഫ് ഫോ​ട്ടോ​ഗ്രാ​ഫി ജോ​യ​ൽ സ്ക​റി​യ ടീം ​പ്ര​വാ​സി ന്യൂ ​യോ​ർ​ക്ക് നി​ർ​വ​ഹി​ക്കു​ന്നു. പ്ര​ശ​സ്ത​രാ​യ​വ​രു​ടെ അ​ഭി​മു​ഖ​ങ്ങ​ളും ജീ​വി​ത​വി​ജ​യം നേ​ടി​യ​വ​രെ പ്രേ​ക്ഷ​ക​രു​ടെ മു​ൻ​പി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​ത്യേ​ക പ​രി​പാ​ടി​യാ​ണ് ഇ​ത്തി​രി നേ​രം ഒ​ത്തി​രി കാ​ര്യം. ആ​ദ്യ​ത്തെ എ​പ്പി​സോ​ഡി​ൽ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​മാ​യ ന്യൂ യോ​ർ​ക്ക് സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ് ആ​ണ് പ്ര​ത്യേ​ക അ​തി​ഥി.

2011 ൽ ​ന്യൂജേ​ഴ്സി​യി​ലെ പി​സ്കാ​റ്റ​വേ സി​റ്റി​യി​ൽ തു​ട​ക്കം കു​റി​ച്ച ഈ ​ചാ​ന​ൽ പ്ര​ശ​സ്ത സി​നി​മാ താ​ര​ങ്ങ​ൾ മ​നോ​ജ് കെ ​ജ​യ​ൻ, സു​രേ​ഷ് കൃ​ഷ്ണ, ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി​യ ന​ടി പ​ദ്മ​പ്രി​യ, പ്ര​ശ​സ്ത ഗാ​യി​ക റി​മി ടോ​മി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ല​വി​ള​ക്കു കൊ​ളു​ത്തി​യ​തി​നു ശേ​ഷം വ​ൻ ജ​നാ​വ​ലി​യു​ടെ പ്ര​തി​നി​ധ്യ​ത്തി​ൽ പൊ​തു സ​മ്മേ​ള​ന​വും ഔ​പ​ചാ​രി​ക​മാ​യി ഉ​ദ്‌​ഘാ​ട​ന​വും ന​ട​ന്നു. താ​ര ആ​ർ​ട്സ് സി.​വി​ജ​യ​ൻ​റെ നേതൃത്വത്തിൽ താ​രപ്ര​ഭ​യാ​ർ​ന്ന സ്റ്റേ​ജ് ഷോ​യോ​ട് കൂ​ടി​യാ​യി​രു​ന്നു പ്ര​വാ​സി ചാ​ന​ലി​ന്‍റെ തു​ട​ക്കം.

'ജോ​ർ​ജി​യ ബ​സ് (Buzz)' ത​യാ​റാ​ക്കു​ന്ന​ത് ജോ​ർ​ജി​യ​യി​ലെ പ്ര​വാ​സി ചാ​ന​ലി​ന്‍റെ റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ കാ​ജ​ൽ സ​ഖ​റി​യ​യു​ടെ നേതൃത്വത്തി​ൽ ടീം ​പ്ര​വാ​സി ജോ​ർ​ജി​യ അം​ഗ​ങ്ങ​ളു​ടെ എ​ല്ലാം കൂ​ട്ടാ​യ സൃ​ഷ്ടി ആ​ണ് 'ജോ​ർ​ജി​യ ബ​സ്' ഷാ​ജി ജോ​ൺ, ര​ഞ്ജു വ​ര്ഗീ​സ്, ബി​ജു ഉ​മ്മ​ൻ എ​ന്നി​വ​ർ ഇ​തി​ന്റെ നി​ർ​മ്മാ​ണം, കാ​മ​റ, എ​ഡി​റ്റിം​ഗ്, ഡ​ബിംഗ് എ​ന്നി​ങ്ങ​നെ ക്രീ​യേ​റ്റീ​വ് ആ​യ വി​വി​ധ കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്നു. ദീ​പ്തി കു​രി​യ​ൻ വ​ർഗീ​സ്, കു​ക്കൂ ഉ​മ്മ​ൻ ജേ​ക്ക​ബ്, റി​ൻ​സി വ​ർഗീസ് എ​ന്നി​വ​ർ പ്ര​വാ​സി ചാ​ന​ലി​ന്‍റെ ആ​ങ്ക​ർ​മാ​രാ​യി ത​ങ്ങ​ളു​ടെ പ്രാ​ഗ​ൽ​ഭ്യം തെ​ളി​യി​ക്കു​ന്നു. നി​ര​വ​ധി പേ​രു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെയാണ് ഈ ​പ്രോ​ഗ്രാം ഉ​രു​ത്തി​രി​ഞ്ഞ​ത്.

എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും സാ​മൂ​ഹ്യ, സാം​സ്‌​കാ​രി​ക രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ലെ അ​പ്പ​പ്പോ​ൾ ന​ട​ക്കു​ന്ന പ്രോ​ഗ്രാ​മു​ക​ൾ താ​മ​സ​മി​ല്ലാ​തെ പ്ര​വാ​സി ചാ​ന​ലി​ൽ പ്ര​ക്ഷേ​പ​ണം ചെ​യ്യാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളു​മാ​യി ഇ​പ്പോ​ൾ ചാ​ന​ലി​ന്‍റെ വി​പു​ലീ​ക​ര​ണം ന​ട​ക്കു​ന്നു. പ്ര​വാ​സി​ക​ളു​ടെ സ്വ​ന്തം ചാ​ന​ലാ​യി പ്ര​വാ​സി മ​ല​യാ​ളി​ക​ൾ ഈ ​ചാ​ന​ൽ നെ​ഞ്ചി​ലേ​റ്റി അ​ഭൂ​ത​പൂ​ർ​വ​മാ​യ വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ലാ​ണ്.

'ദി ​മി​റ​ർ ഓ​ഫ് ഡാ​ള​സ്' പ്ര​വാ​സി ചാ​ന​ലി​ന്റെ റീ​ജണ​ൽ ഡ​യ​റ​ക്ട​ർ ഷാ​ജി രാ​മ​പു​ര​വും മ​റ്റു ടീം ​പ്ര​വാ​സി ചാ​ന​ൽ അം​ഗം​ങ്ങ​ളും ചേ​ർ​ന്നാ​ണ് ത​യ്യാ​റാ​ക്കു​ന്ന​ത്. ഡാ​ള​സി​ന്‍റെ ക​ണ്ണാ​ടി ആ​യി​രി​ക്കും ഈ ​പ്രോ​ഗ്രാം. നി​ര​വ​ധി വത്യ​സ്ഥ​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്.

'ഇ​ത് ഞ​ങ്ങ​ളു​ടെ ശ​ബ്ദം' ഏ​റ്റ​വും വ​ലി​യ ഹി​റ്റാ​കാ​ൻ സാ​ധ്യ​ത ഉ​ള്ള പ്രോ​ഗ്രാ​മാ​യി വി​ല​യി​രു​ത്തു​ന്നു. ഇ​തൊ​രു ടോ​ക്ക് ഷോ ​ആ​ണ്. പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ഉ​ള്ളി​ലു​ള്ള ആ​ശ​യ​ങ്ങ​ളും, ത​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളോ പ്ര​യാ​സ​ങ്ങ​ളോ അ​തെ​ന്തു​മാ​ക​ട്ടെ അ​ത് പ​ങ്കുവയ്​ക്കാ​നും അ​തി​നു​ള്ള പ​രി​ഹാ​രം കാ​ണാ​നോ അ​ഭി​പ്രാ​യം അ​റി​യാ​നോ ഉ​ള്ള പ്രോ​ഗ്രാം ആ​ണ് 'ഇ​ത് ഞ​ങ്ങ​ളു​ടെ ശ​ബ്ദം'. ഹൂ​സ്റ്റ​ണി​ൽ നി​ന്ന് റീ​ജണ​ൽ ഡ​യ​റ​ക്ട​ർ രാ​ജേ​ഷ് വ​ർഗീ​സ്, അ​ജു വാ​രി​ക്കാ​ട്, റോ​ഷി സി. ​മാ​ല​ത്ത് എ​ന്നി​വ​രും മ​റ്റു സാ​ങ്കേ​തി​ക വി​ദ​ഗ്‌​ധ​രും ഇ​തി​ന്‍റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഏ​റ്റ​വും നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യു​മാ​യി ത​യാ​റാ​ക്കി​യ മീ​ഡി​യ ആ​പ്പ് യു​എ​സ്എ യി​ലൂ​ടെ ത​ത്സ​മ​യം ഞൊ​ടി​യി​ട കൊ​ണ്ട് പ്ര​വാ​സി ചാ​ന​ൽ കാ​ണാ​നു​ള്ള സം​വി​ധാ​നം ഇ​പ്പോ​ൾ നി​ല​വി​ലു​ണ്ട്. മീ​ഡി​യ ആ​പ്പ് യു ​എ​സ് എ ​യു​ടെ ലോ​ഞ്ചി​ങ് ഫ്ലോ​റി​ഡ​യി​ൽ വ​ച്ച് ജോ​സ് കെ.​മാ​ണി എം.​പി, പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും രാ​ജ്യ​സ​ഭാ അം​ഗ​വു​മാ​യ ജോ​ൺ ബ്രി​ട്ടാ​സി​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ നി​ർ​വ​ഹി​ച്ചി​രു​ന്നു. സൗ​ജ​ന്യ​മാ​യി ഈ ​ആ​പ്പ് ല​ഭ്യ​മാ​ണ്. ഏ​റ്റ​വും നൂ​ത​ന​മാ​യ ഒ​രു ‌ഒടിടി പ്ലാ​റ്റ്ഫോം പി​ന്ന​ണി​യി​ൽ സ​ജ്ജ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

അ​മേ​രി​ക്ക​യി​ലെ​ങ്ങു നി​ന്നും ഉ​ട​ൻ ആ​രം​ഭി​ക്കു​ന്ന പ്രോ​ഗ്രാ​മു​ക​ളി​ൽ ഒ​ന്നാ​ണ് മ്യൂ​സി​ക്ക​ൽ റി​യാ​ലി​റ്റി ഷോ '​ടാ​ലെ​ന്റ്റ് ഹ​ണ്ട് യൂ ​എ​സ് എ , ​അ​മേ​രി​ക്ക​യി​ലെ സം​ഗീ​ത​ത്തി​ൽ താ​ല്പ​ര്യ​മു​ള്ള, പാ​ടാ​ൻ ക​ഴി​വു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് എ​ല്ലാ​വ​ർ​ക്കും പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം കൊ​ടു​ക്കു​ന്ന പ്രോ​ഗ്രാം ആ​ണ് 'ടാ​ലെ​ന്റ്റ് ഹ​ണ്ട് യൂ ​എ​സ്എ' ​ഇ​തി​നാ​യി എ​ല്ലാ റീ​ജ​ണു​ക​ളി​ലും അ​വ​സ​രം ഒ​രു​ക്കു​ക​യാ​ണ് പ്ര​വാ​സി ചാ​ന​ലി​ന്‍റെ ല​ക്‌​ഷ്യം.

വ​ള​രെ ജ​ന​ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ​ങ്ങു​മാ​യി ത​യാ​റാ​ക്കു​ന്ന മ​റ്റൊ​രു ബ്ര​ഹ്മാ​ണ്ഡ പ​രി​പാ​ടി ആ​ണ് സം​ഘ നൃ​ത്ത്യ നൃ​ത്ത​ങ്ങ​ളു​ടെ റി​യാ​ലി​റ്റി ഷോ '​റി​ഥം ഓ​ഫ് ഡാ​ൻ​സ്'. ഈ ​പ​രി​പാ​ടി ഒ​രു സൂ​പ്പ​ർ ഹി​റ്റ് ആ​യി മാ​റാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. എ​ല്ലാ തു​റ​ക​ളി​ലു​ള്ള ഡാ​ൻ​സ് ഗ്രൂ​പ്പു​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​ന്ന​താ​ണ്. കാ​റ്റ​ഗ​റി ആ​യി 15 വ​യ​സി​നും 30 വ​യ​സി​നും ഇ​ട​യി​ലു​ള്ള ഒ​രു ഗ്രൂ​പ്പും 31 മു​ത​ൽ 50 വ​യ​സു വ​രെ ഉ​ള്ള മ​റ്റൊ​രു ക്യാ​റ്റ​ഗ​റി​യും ഉ​ണ്ടാ​യി​രി​ക്കും. 15 മു​ത​ൽ 20 പേ​ർ വ​രെ ഒ​രു ഗ്രൂ​പ്പി​ൽ പ​ങ്കെ​ടു​ക്ക​ണം എ​ന്ന നി​ര്ബ​ന്ധ​വും ഉ​ള്ള​തി​നാ​ൽ കൂ​ടു​ത​ൽ പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​കു​മെ​ന്നു വി​ശ്വസിക്കു​ന്നു.

പ്ര​വാ​സി ചാ​ന​ൽ ത​ത്സ​മ​യം കാ​ണാ​ൻ പ്ര​വാ​സി ചാ​ന​ൽ ഡോ​ട്ട് കോം (www.pravasichannel.com) ​എ​ന്ന് ക്ലി​ക്ക് ചെ​യ്താ​ൽ മാ​ത്രം മ​തി. പ്ര​വാ​സി ചാ​ന​ലി​ലെ പ്രോ​ഗ്രാ​മു​ക​ൾ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും കാ​ണാ​നു​ള്ള സം​വി​ധാ​നം മീ​ഡി​യ ആ​പ്പ് യു ​എ​സ് എ (www.mediaappusa.com)​യി​ലൂ​ടെ ല​ഭ്യ​മാ​ണ്. ഈ ​ആ​പ്പ് പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി ഡൌ​ൺ​ലോ​ഡ് ചെ​യ്യാം. മ​റ്റു​ള്ള ചാ​ന​ലു​ക​ളും നി​ര​വ​ധി ഓ​ൺ​ലൈ​ൻ ന്യൂ​സ് മാ​ധ്യ​മ​ങ്ങ​ളും ഇ​ത് വ​ഴി ല​ഭ്യ​മാ​ണ്. For more info, or to share your community news or advt please call 19179002123 or

മാധ്യമപ്രവർത്തക ആ​ലീ​സ് സ്റ്റു​വ​ർ​ട്ട് മ​രി​ച്ച​നി​ല​യി​ൽ.
വി​ർ​ജീ​നി​യ: മാധ്യമപ്രവർത്തകയും സിഎൻഎൻ രാ​ഷ്ട്രീ​യ നി​രൂ​പ​ക​യും എ​മ്മി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ആ​ലീ​സ് സ്റ്റു​വ​ർ​ട്ടി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​
ഫോ​മാ വെെ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഷാ​ലു പു​ന്നൂ​സ് മ​ത്സ​രി​ക്കു​ന്നു.
ഫി​ലാ​ഡ​ൽ​ഫി​യ: ഫോ​മ​യു​ടെ വെെ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ടീം ​യു​ണൈ​റ്റ​ഡിന്‍റെ ഭാഗമായി ഷാ​ലു പു​ന്നൂ​സ് മ​ത്സ​രി​ക്കു​ന്നു.
മി​സ് ഒ​ട്ടാ​വ സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ കി​രീ​ടം ചൂ​ടി മ​ല​യാ​ളി പെ​ൺ​കു​ട്ടി ലെ​നോ​ർ.
ഒ​ട്ടാ​വ: മി​സ് ഒ​ട്ടാ​വ സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ കി​രീ​ടം നേ​ടി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫി​ലാ​ഡ​ൽ​ഫി​യ: ഓ​വ​ർ​സീ​സ് റ​സി​ഡ​ന്‍റ് മ​ല​യാ​ളീ​സ് അ​സോ​സി​യേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്‍റെ (ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ) ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ഭാ​ര​
ഹൂ​സ്റ്റ​ണി​ൽ കൊ​ടു​ങ്കാ​റ്റ്; ഏ​ഴ് പേ​ർ മ​രി​ച്ചു.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ മ​ണി​ക്കൂ​റി​ൽ 100 മൈ​ൽ വേ​ഗ​ത​യി​ൽ വീ​ശി​യ കൊ​ടു​ങ്കാ​റ്റി​ല്‍ ഏ​ഴ് പേ​ർ മ​രി​ച്ചു.