• Logo

Allied Publications

Americas
കെഎ​ച്ച്എ യു​ടെ 202324 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റു
Share
ഫീ​നി​ക്സ് : അ​രി​സോ​ണ​യി​ലെ ഹി​ന്ദു മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ കേ​ര​ളാ ഹി​ന്ദു​സ്
ഓ​ഫ് അ​രി​സോ​ണ​യു​ടെ (കെഎച്ച്എ) 202324 ​കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റു. മാ​ർ​ച്ച് 4ന് ​ശ​നി​യാ​ഴ്ച ആ​രി​സോ​ണ​യി​ലെ ഗി​ൽ​ബെ​ർ​ട്ടി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി മീ​റ്റിംഗിലാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ദി​ലീ​പ് പി​ള്ള​യു​ടെ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച ജ​ന​റ​ൽ ബോ​ഡി മീ​റ്റിം​ഗി​ൽ ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു.

പ്ര​സി​ഡ​ന്റാ​യി ജി​ജു അ​പ്പു​കു​ട്ട​ൻ, വൈ​സ് പ്രെ​സി​ഡ​ന്റാ​യി ലേ​ഖ നാ​യ​ർ, സെക്ര​ട്ട​റി​യാ​യി രാ​ജേ​ഷ് ഗം​ഗാ​ധ​ര​ൻ, ട്ര​ഷ​റ​റാ​യി ഡോ. ​പ്ര​വീ​ൺ ഷേ​ണാ​യ്, ജോ​യി​ന്റ് സെ​ക്ര​ട്ട​റി​യാ​യി കി​ര​ൺ മോ​ഹ​ൻ, ജോ​യി​ന്റ് ട്ര​ഷ​റ​റാ​യി ധ​നീ​ഷ്, വ​നി​താ പ്ര​തി​നി​ധി​യാ​യി ഡോ. ​നി​ഷ പി​ള്ള, യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി അ​മ​ൽ ശ്രീ​കു​മാ​ർ എ​ന്നി​വ​രെ​യും ബൈ​ലോ ചെ​യ​റാ​യി പ്ര​സീ​ദ് രാ​യി​രം ക​ണ്ട​ത്ത്, സ​ത്സം​ഗ ചെ​യ​റാ​യി ഡോ. ​ഗി​രി​ജ മേ​നോ​ൻ, കെഎ​ച്ച്എ​യു​ടെ ആ​രോ​ഗ്യ "അ​ഗോ​ര " പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചെ​യ​റാ​യി ഡോ.​മ​ഞ്ജു കൃ​ഷ്ണ മേ​നോ​ൻ, സ്പെ​ഷ്യ​ൽ ഇ​വ​ന്റ്‌ ചെ​യ​റാ​യി ശാ​ന്ത ഹ​രി​ഹ​ര​ൻ, ആ​ത്മീ​യ​കാ​ര്യ​ങ്ങ​ളു​ടെ ചെ​യ​റാ​യി ദി​ലീ​പ് പി​ള്ള, ഫു​ഡ് ക​മ്മി​റ്റി ചെ​യ​റാ​യി ശ്രീ​കു​മാ​ർ കൈ​ത​വ​ന, കെ.​എ​ച്.​എ. യു​ടെ മാ​ന​വ സേ​വാ മാ​ധ​വ സേ​വാ എ​ന്ന സ​ന്ന​ദ്ധ സേ​വ​ന
പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചെ​യ​റാ​യി രാ​ജേ​ഷ് ബാ​ബ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ഓ​ഡി​റ്റ​റാ​യി കൃ​ഷ്ണ കു​മാ​റി​നെ​യും ഉ​പ​ദേ​ശ​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യി സം​ഘ​ട​ന​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ ഡോ. ​ഹ​രി​കു​മാ​ർ ക​ളീ​ക്ക​ൽ, ജോ​ലാ​ൽ ക​രു​ണാ​ക​ര​ൻ എ​ന്നി​വ​രും ചു​മ​ത​ല​യേ​റ്റു. ഇ​രു​വ​രു​ടെ​യും പ്ര​വ​ർ​ത്തി പ​രി​ച​യ​വും സം​ഘ​ട​നാ പാ​ട​വ​വും കെഎച്ച്എ യു​ടെ വ​രും​കാ​ല
പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ത​ൽ​കൂ​ട്ടാ​യി​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ജി​ജു അ​പ്പു​ക്കു​ട്ട​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ 14 വ​ർ​ഷ​കാ​ല​മാ​യി ആ​രി​സോ​ണ​യി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ സം​ഘ​ട​ന​യാ​യ കെ.​എ​ച്.​എ. അ​മേ​രി​ക്ക​യി​ലും ഭാ​ര​ത​ത്തി​ലു​മു​ള്ള വി​വി​ധ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​സ്തൂ​ല​മാ​യ പ​ങ്കാ​ളി​ത്തം വ​ഹി​ച്ചി​ട്ടു​ണ്ട്.

സം​ഘ​ട​ന​യു​ടെ തു​ട​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ​വ​രു​ടെ​യു​ടെ​യും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ വ​ള​രെ ആ​വ​ശ്യ​മാ​ണെ​ന്നും സം​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും പു​തു​താ​യി ചു​മ​ത​ല​യേ​റ്റ അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു. ജി​ജു അ​പ്പു​കു​ട്ട​ൻ സ്വാ​ഗ​ത​വും ദി​വ്യ അ​നു​പ് ന​ന്ദി​യും പ​റ​ഞ്ഞു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്