• Logo

Allied Publications

Australia & Oceania
സെ​ന്‍റർ ഫോ​ർ ഓ​സ്‌​ട്രേ​ലി​യ​ഇ​ന്ത്യ റി​ലേ​ഷ​ൻ​സ്: ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റാ​യി മ​ല​യാ​ളി​ ടിം ​തോ​മസിനെ തെരഞ്ഞെടുത്തു
Share
മെൽബൺ: സെന്റർ ഫോർ ഓസ്‌ട്രേലിയ ഇന്ത്യ റിലേഷൻസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി മലയാളി ടിം തോമസ് നിയമിതനായി. കോർപ്പറേറ്റ് വികസനം, മാനേജ്‌മെന്റ് റോളുകൾ എന്നിവയിൽ ദീർഘകാലം പ്രവർത്തിച്ച വ്യക്തിയാണ് ടിം തോമസ്. കെപിഎംജി ഓസ്‌ട്രേലിയയിലെ ഗ്ലോബൽ സ്ട്രാറ്റജി ഗ്രൂപ്പിന്റെ പങ്കാളിയായിരുന്നു.പ്രുഡൻഷ്യൽ ഫിനാൻഷ്യൽ ഏഷ്യ പസഫിക് വൈസ് പ്രസിഡന്റ്, മലേഷ്യയിലെ പ്രുഡൻഷ്യലിന്റെ പ്രവർത്തനങ്ങളുടെ സിഇഒ, ഭാരതി ആക്സ ലൈഫ് ഇൻഷുറൻസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, ആക്സയുടെ ഇന്ത്യ മാർക്കറ്റ് എൻട്രി ഡയറക്ടർ, ചീഫ് റപ്രസെന്റേറ്റീവ് എന്നീ നിലകളിൽ നാലു വർഷം ഇന്ത്യയിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയയിൽ യുവ അഭയാർഥി സ്ത്രീകളെ സഹായിക്കുന്നതിനായുള്ള ‘ഹേർ വില്ലേജിന്റെ’ സ്ഥാപകനുമാണ്. മെൽബണിൽ താമസക്കാരായ മുട്ടാർ, ചെത്തിക്കാട് വീട്ടിൽ സി.ഒ. തോമസിന്റെയും അന്നമ്മ തോമസിന്റെയും മകനാണ് ടിം തോമസ്.ഓസ്‌ട്രേലിയ ഇന്ത്യ ബന്ധത്തെക്കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനും പുതിയ അവസരങ്ങളെ ന്തുണയ്ക്കുന്നതിനും സെന്റർ സഹായിക്കും. നയപരമായ സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുക, ഇന്ത്യയിൽ ബിസിനസ് സാക്ഷരത കെട്ടിപ്പെടുക്കുക, സാംസ്കാരിക ധാരണകൾ ആഴത്തിലാക്കുക എന്നിവയിൽ സെന്റർ ശ്രദ്ധ കേന്ദ്രീകരിക്കും. സ്കോളർഷിപ്പുകൾ, ഫെലോഷിപ്പുകൾ, സാംസ്കാരിക പങ്കാളിത്തങ്ങൾ, ഗ്രാന്റുകൾ എന്നിവയുടെ മൈത്രി പ്രോഗ്രാമും നിർവഹിക്കും.

ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണി​ൽ താ​മ​സ​ക്കാ​രാ​യ മു​ട്ടാ​ർ, ചെ​ത്തി​ക്കാ​ട് വീ​ട്ടി​ൽ സി.​ഒ.​തോ​മ​സി​ന്റെ​യും അ​ന്ന​മ്മ തോ​മ​സി​ന്റെ​യും മ​ക​നാ​ണ് ടിം ​തോ​മ​സ്.

ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ്‌ ആ​ല​ഞ്ചേ​രി​ക്ക് മെ​ൽ​ബ​ണി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം.
മെ​ൽ​ബ​ൺ: സെ​ന്‍റ് തോ​മ​സ്‌ മെ​ൽ​ബ​ൺ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ നി​യു​ക്ത മെ​ത്രാ​ൻ മാ​ർ ജോ​ൺ പ​ന​ന്തോ​ട്ട​ത്തി​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക ക​ർ​മ​ങ്ങ​ളി
സിഡ്‌മൽ പൊന്നോണം 23 ' ന്‍റെ ടിക്കറ്റ് വിൽപ ആരംഭിച്ചു.
സിഡ്‌നി: സിഡ്‌നി മലയാളി അസോസിയേഷന്‍റെ ഓണാഘോഷ പരിപാടിയയായ 'സിഡ്‌മൽ പൊന്നോണം 23 ' ന്‍റെ ടിക്കറ്റ് വിൽപ ആരംഭിച്ചു .
ഓ​സ്ട്രേ​ലി​യ​യി​ൽ സു​നി​ൽ പി. ​ഇ​ള​യി​ട​ത്തി​ന്‍റെ പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര.
സി​ഡ്നി: ഇ​ട​തു​പ​ക്ഷ ചി​ന്ത​ക​നും പ്ര​ഭാ​ഷ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ സു​നി​ൽ പി.
മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​രം: അ​ഭി​വ​ന്ദ്യ ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം.
മെ​ൽ​ബ​ൺ: മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന പ്ര​
പോ​ലീ​സു​കാ​ര​ന്‍റെ ടേസർ ഗ​ണ്ണി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് 95കാരി മ​രി​ച്ചു.
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ടേസർ ഗ​ൺ(​വൈ​ദ്യു​ത ഷോ​ക്ക് ന​ൽ​കു​ന്ന തോ​ക്ക്) പ്ര​യോ​ഗത്തിൽ പ​രി​ക്കേ​റ്റ 95 വ​യ​സു​കാ​രി മ​