• Logo

Allied Publications

Americas
അ​ടച്ചു​പൂ​ട്ട​ലി​ന്‍റെയും അ​ടി​ച്ചു​വാ​ര​ലി​ന്‍റെ​യും കാ​ല​ഘ​ട്ട​മാ​ണ് നോന്പ് : ബി​ഷ​പ്പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ
Share
ഡാ​ള​സ് : നോന്പ് കാ​ല​ഘ​ട്ടം അട​പൂ​ട്ട​ലി​ന്‍റെ​യും അ​ടി​ച്ചു​വാ​ര​ലി​ന്‍റെയും സ​മ​യ​മാ​ണെ​ന്ന് ബി​ഷ​പ്പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്‌​ബോ​ധി​പ്പി​ച്ചു ദൈ​ന​ദി​ന ജീ​വി​ത​ത്തി​ൽ നാം ​ശീ​ലി​ച്ചു​വ​ന്നി​രു​ന്ന ചി​ല ദു​സ്വ​ഭാ​വ​ങ്ങ​ൾ നേ​രെ വാ​തി​ൽ അ​ട​ച്ചു​ക​ള​യുന്പോ​ൾ ത​ന്നെ ന​മ്മു​ടെ മ​ന​സിന​ക​ത്തു അ​ടി​ഞ്ഞു​കൂ​ടി​കി​ട​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ളെ അ​ടി​ച്ചു​വാ​രി വൃ​ത്തി​യാ​ക്കേ​ണ്ട അ​വ​സ​ര​മാ​ണെ​ന്നു​കൂ​ടി വി​സ്മ​രി​ക്ക​രു​തെ​ന്നും തി​രു​മേ​നി ഓ​ർ​മി​പ്പി​ച്ചു .

ലൂ​ക്കാ സു​വി​ശേ​ഷം പ​തി​ന​ഞ്ചാം അ​ദ്ധ്യാ​യ​ത്തി​ൽ ഈ​ശോ ​ത​മ്പു​രാ​ൻ പ​റ​ഞ്ഞ പ​ത്തു നാ​ണ​യം കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന സ്ത്രീ​യു​ടെ ഉ​പ​മ​യെ ആ​സ്‍​പ​ദ​മാ​ക്കി തി​രു​വ​ച​ന​ങ്ങ​ള സ​ത്യ​ങ്ങ​ളെ വ്യാ​ഖ്യാ​നി​ച്ചു . ത​ന്‍റെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന പ​ത്തു നാ​ണ​യ​ങ്ങ​ളി​ൽ ഒ​ന്ന് ന​ഷ്ട​പ്പെ​ട്ട​പ്പോ​ൾ വി​ളക്ക് ​കൊ​ളു​ത്തി വീ​ട് മു​ഴു​വ​ൻ അ​ടി​ച്ചു വാ​രി കാ​ണാ​താ​യ നാ​ണ​യം ക​ണ്ടെ​ത്തു​ന്നു. ക​ണ്ടെ​ത്തി​യ​പ്പോ​ൾ എ​ല്ലാ​വ​രെ​യും വി​ളി​ച്ചു​കൂ​ട്ടി സ​ന്തോ​ഷി​ക്കു​ന്നു . ഇ​തു വ​ലി​യ സ​ത്യ​മാ​ണ് ന​മ്മെ പ​ഠി​പ്പി​ക്കു​ന്ന​ത്. അ​വ​ർ​ക്കു ഒ​രു നി​ശ്ച​യം ഉ​ണ്ടാ​യി​രു​ന്നു . ആ ​നാ​ണ​യം ന​ഷ്ട​പെ​ട്ട​ത് പു​റ​ത്ത​ല്ല വീ​ടി​ന​ക​ത്തു​ത​ന്നെ​യാ​യി​രു​ന്നു . നാം ​ന​മ്മി​ൽ ത​ന്നെ ശു​ദ്ധ​രാ​യി തീ​ര​ണ​മെ​ന്ന വ​ലി​യൊ​രു സ​ന്ദേ​ശ​മാ​ണ് ഇ​വി​ടെ ന​മ്മു​ക്ക് ല​ഭി​ക്കു​ന്ന​ത്.​ന​മ്മ​ൾ ബ​ല​വാ​ന്മാ​ര​ല്ല , ബ​ല​ഹീ​ന​രാ​ണ് , ന​മ്മു​ടെ ജീ​വി​ത​ത്തി​ന്മേ​ൽ ന​മ്മു​ക്കു യാ​തൊ​രു അ​ധി​കാ​ര​വും ഇ​ല്ല. ഈ​ശോ ത​മ്പു​രാ​ൻ ന​മ്മെ വി​ളി​ക്കു​മ്പോ​ൾ ന​മ്മ ഇ​വി​ടം വി​ട്ടു പോ​കേ​ണ്ട​വ​രാ​ണ്. നോ​മ്പു കാ​ല​ഘ​ട്ടം ന​മ്മെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന പ്ര​ധാ​ന​പ്പെ​ട്ട മ​റ്റൊ​രു മ​ർ​മ്മം കൂ​ടി​യാ​ണി​തെ​ന്നു നാം ​മ​നസിരിക്ക​ണം തി​രു​മേ​നി ത​ന്‍റെ പ്ര​സം​ഗം ഉ​പ​സം​ഹ​രി​ച്ചു.

കേ​ര​ള എ​ക്ക്യൂ​മി​നി​ക​ൽ ക്രി​സ്ത്യ​ൻ ഫെ​ൽ​ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ ച​ർ​ച്ചി​ൽ മാ​ർ​ച്ച് 8 ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 7ന് സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ധ്യാ​ന പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു ബി​ഷ​പ്പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ . റ​വ ഫാ. ​ത​മ്പാ​ൻ അച്ചന്‍റെ പ്രാ​ർ​ഥന​യോ​ടെ ആ​രം​ഭി​ച്ച സ​മ്മേ​ള​ന​ത്തി​ൽ കെസിഇ ​എ​ഫ് പ്ര​സി​ഡ​ന്റ് റ​വ ഷൈ​ജു സി ​ജോ​യ് അ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി എ​സ് രാ​മ​പു​രം സ്വാ​ഗ​തം പ​റ​ഞ്ഞു.

കെഇസി എ​ഫ് വൈ​സ് പ്ര​സി​ഡ​ന്റ് വെ​രി റ​വ രാ​ജു ദാ​നി​യേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ, സ​ണ്ണി​വെ​യി​ൽ മേ​യ​ർ സ​ജി​ജോ​ർ​ജ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. സെ​ന്റ്‌ പോ​ൾ​സ് മാ​ർ​ത്തോ​മ ച​ർ​ച്ച സെ​ക്ര​ട്ട​റി ഡോ: ​തോ​മ​സ് മാ​ത്യു ന​ന്ദി പ​റ​ഞ്ഞു​ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മാ ഇ​ട​വ​ക വി​കാ​രി അ​ല​ക്സ് അ​ച്ച​ന്‍റെ പ്രാ​ർ​ഥ​ന​യ്ക്കും തി​രു​മേ​നി​യു​ടെ ആ​ശീ​ർ​വാ​ദ​ത്തി​നും ശേ​ഷം യോ​ഗം സ​മാ​പി​ച്ചു .

ബി​ഷ​പ്പി​നെ നേ​രി​ൽ കാ​ണു​ന്ന​തി​നും അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ശ്ര​വി​ക്കു​ന്ന​തി​നും ഡാ​ള​സ് ഫോ​ർ​ട്ട് വ​ര്ത്ത വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും നി​ര​വ​ധി പേ​ർ രാ​ത്രി​യി​ലെ ത​ണു​പ്പി​നെ​പോ​ലും അ​വ​ഗ​ണി​ച്ചു ഡാ​ള​സ് സെ​ന്റ്‌ പോ​ൾ​സ് മാ​ർ​ത്തോ​മ ച​ർ​ച്ചി​ൽ എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു .

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്