• Logo

Allied Publications

Americas
ഫൊ​ക്കാ​ന​ വ​നി​താ ദി​​നാഘോ​ഷം മാ​ർ​ച്ച് 11 ശ​നി​യാ​ഴ്ച
Share
ന്യൂയോർക്ക് ∙ നോര്‍ത്ത്‌ അമേരിക്കയിലെ മലയാളി സംഘടന ഫൊക്കാനയുടെ വനിതാ ദിന ആഘോഷം മാര്‍ച്ച് 11നു രാവിലെ ഒൻപതിനു നടക്കും. സൂം മീറ്റിലൂടെയാണ് പരിപാടികൾ നടക്കുകയെന്നു സംഘാടകർ അറിയിച്ചു. അമേരിക്കയിലെയും ഇന്ത്യയിലെയും സാംസ്‌കാരിക രാഷ്ട്രീയമേഖലക്ക് ഇനിയും വേണ്ട സംഭാവനകൾ നൽകുമെന്ന് വനിതാ ഫോറം ചെയർ ഡോ. ബ്രിജിറ്റ്‌ ജോർജ്, ഇന്റർനാഷനൽ കോർഡിനേറ്റർ സിമി റോസ്ബെൽ ജോൺ എന്നിവർ അറിയിച്ചു.

സ്ത്രീ വിവേചനം അമേരിക്കയിലും സാധാരണയാണെന്നും എന്നാൽ ഇന്ത്യയിലെ സ്ഥിതി കൂടുതൽ ശോചനീയമെന്നും ഡോ. ബ്രിജിറ്റ്‌ ജോർജ് പറഞ്ഞു. തുല്യമായ അഭിപ്രായ സ്വാതന്ത്ര്യം, ബിൽഡ് സ്മാർട്ട് തുടങ്ങിയ ആശയങ്ങൾ വാചകത്തിൽ മാത്രം ഒതുങ്ങുകയാണെന്ന് ഫൊക്കാന സെക്രട്ടറി കല ഷഹി വിമർശിച്ചു.

പുരുഷനെപോലെ തന്നെ സ്ത്രീക്കും അഭിപ്രായം നടത്താനുള്ള അവകാശം ഉണ്ടെന്നും ഇത് ആരും മറക്കരുതെന്നും റീജനൽ വൈസ് പ്രസിഡന്റ് രേവതി നായർ പറഞ്ഞു. ഏതു സംസ്‌കാരത്തില്‍ വളര്‍ന്നാലും പുതിയ തലമുറ നല്ല പൗരന്മാരായി വളരണം എന്നതാണ് നമ്മൾ ആഗ്രഹിക്കുന്നതെന്ന് ഫൊക്കാന നാഷനൽ കമ്മിറ്റി അംഗങ്ങളായ ഗീത ജോർജ്, ഗ്രേസ് മറിയ ജോജി, വിജി നായർ, അബ്‌ജ അരുൺ എന്നിവർ അഭിപ്രായപ്പെട്ടു.കുറഞ്ഞ കാലത്തിനുള്ളിൽ ശ്രദ്ധ നേടിയ സംഘടനയാണ് ഫൊക്കാനയുടെ വനിതാ ഫോറം. സെമിനാറുകള്‍ക്കും വര്‍ക്ക്‌ ഷോപ്പുകള്‍ക്കും വനിതാ ഫോറം നേതൃത്വം കൊടുത്തു വരികയാണ്.

വനിതാ ഫോറത്തിന് പിന്തുണയുമായി ഫൊക്കാന നേതൃത്വവും പ്രവര്‍ത്തിക്കുന്നു.ഫൊക്കാനയുടെ വനിതാ ദിന പരിപാടിയിൽ പങ്കെടുത്ത് വിജയപ്പിക്കണമെന്നു വിമൻസ് ഫോറം ചെയർ ഡോ. ബ്രിജിറ്റ്‌ ജോർജ്, വിമൻസ് ഫോറം ഇന്റർനാഷനൽ കോർഡിനേറ്റർ സിമി റോസ്ബെൽ ജോൺ, വിമൻസ് ഫോറം ഭാരവാഹികൾ ആയ ഫാൻസിമോൾ പള്ളത്തുമഠം, റ്റീന കുര്യൻ, ബിലു കുര്യൻ ജോസഫ്, ഡോ. ഷീല വർഗീസ്, ഡോ. സൂസൻ ചാക്കോ, ഉഷ ചാക്കോ, ഷീന സജിമോൻ, അഞ്ചു ജിതിൻ, സാറാ അനിൽ, റീനു ചെറിയാൻ, മേരിക്കുട്ടി മൈക്കിൽ, ഷീബ അലൗസിസ്, മില്ലി ഫിലിപ്പ്, ദീപ വിഷ്ണു, അമിതാ പ്രവീൺ, ഫെമിൻ ചാൾസ്, പദ്‌മപ്രിയ പാലോട്ട്, രുഗ്‌മിണി ശ്രീജിത്ത്, ജെസ്‌ലി ജോസ്‌ എന്നിവർ അറിയിച്ചു.ഫൊക്കന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ട്രഷറർ ബിജു ജോൺ, എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ്, ട്രസ്ടി ബോർഡ് ചെയർമാൻ സജി പോത്തൻ, വൈസ് പ്രസിഡന്റ് ചക്കോ കുര്യൻ, ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പാൻ, അഡിഷനൽ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ, ജോയിന്റ് ട്രഷറർ ഡോ. മാത്യു വർഗീസ്‌, ജോയിന്റ് അഡീഷണൽ ട്രഷർ ജോർജ് പണിക്കർ, കൺവെൻഷൻ ചെയർമാൻ വിപിൻ രാജ് എന്നിവരും വനിതാദിനാശംസകൾ നേർന്നു.

Zoom ID :8648798150passcode: 2025

ഒ​ഡി​ഷ​യി​ലെ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ച് ഇ​ന്‍റർനാ​ഷ​ണ​ൽ പ്ര​യ​ർ ലൈ​ൻ.
ഹൂ​സ്റ്റ​ൺ : ഒ​ഡി​ഷ​യി​ലെ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ 288 പേ​രു​ടെ മ​ര​ണ​ത്തി​നിടയാക്കിയ ദു​ര​ന്ത​ത്തി​ൽ അ​തി​യാ​യ ദു:​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും അതോടൊപ
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യി​ൽ വി​ജ​യ് യേ​ശു​ദാ​സ് – ര​ഞ്ജി​നി ജോസ്.
ഷി​ക്കാ​ഗോ ∙ ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്ത ഗാ​യ​ക​രാ​യി വി​ജ​യ് യേ​ശു​ദാ​സും ര​ഞ്ജി​നി ജോ​സി​
സു​രി​നാ​മി​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി ഏ​റ്റു​വാ​ങ്ങി ദ്രൗ​പ​ദി മു​ർ​മു.
പാ​രാ​മാ​റി​ബൊ: തെ​ക്ക​ന​മേ​രി​ക്ക​ൻ ചെ​റു​രാ​ജ്യ​മാ​യ സു​രി​നാ​മി​ന്‍റെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി ഏ​റ്റു​വാ​ങ്ങി ഇ​ന്ത്യ​ൻ രാ​ഷ്‌​ട്ര​പ​തി
ന്യൂ​ജേ​ഴ്‌​സി മു​ൻ ഗ​വ​ർ​ണ​ർ ക്രി​സ് ക്രി​സ്റ്റി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ന്യൂ​ജേ​ഴ്‌​സി മു​ൻ ഗ​വ​ർ​ണ​റും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​
എയർ ഇന്ത്യ വിമാനം റഷ്യയിൽ ഇറക്കിയതിൽ പ്രതികരണവുമായി യുഎസ്.
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് സാ​ന്‍​ഫ്രാ​ന്‍​സി​സ്കോ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം റ​ഷ്യ​യി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​