അബുദാബി∙ 60 ശതമാനം വരെ വിലക്കുറവും , ഇരുനൂറിലേറെ ഉൽപന്നങ്ങൾക്ക് വില നിയന്ത്രണവും ഏർപ്പെടുത്തി യുഎഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വിപുലമായ റംസാൻ ക്യാന്പയിൻ ആരംഭിച്ചു. ജി സിസിയിലെ എല്ലാ ലുലു ഹൈപ്പർ മാർക്കറ്റുകളിലും വിവിധ വിഭാഗങ്ങളിലായി പലചരക്ക് സാധനങ്ങൾ, ഭക്ഷണ ഉൽപ്പന്നങ്ങൾ, ഫ്രഷ് ഉൽപ്പന്നങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ഫർണിച്ചറുകൾ തുടങ്ങിയ 10,000ത്തിലേറെ ഉൽപ്പന്നങ്ങൾക്ക് 60 ശതമാനം വരെ കിഴിവ് നൽകുമെന്നാണ് ലുലു ഗ്രൂപ്പ് വാർത്താസമ്മേളനത്തിൽ അറിയിച്ചത്. വിപണിയിലെ ചാഞ്ചാട്ടങ്ങൾ പരിഗണിക്കാതെ വിലവർധനവ് പിടിച്ചു നിർത്തുന്നതിന് 200 ലേറെ ഉൽപന്നങ്ങൾക്ക് പ്രൈസ് ലോക്ക് ഏർപ്പെടുത്തിയതായി ലുലു എക്സ്ക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അറിയിച്ചു. റംസാൻ സീസണിൽ മികച്ച ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ ന്യായമായ വിലയിൽ നൽകുന്നതിനാണ് ശ്രമിക്കുന്നത്. റംസാനിൽ ഷോപ്പിംഗ് ഏറെ എളുപ്പമാക്കുന്നതിന്റെ ഭാഗമായി അരി,പഞ്ചസാര, പാൽപ്പൊടി, തൽക്ഷണ ഭക്ഷണം, ജെല്ലി, കസ്റ്റാർഡ് മിശ്രിതങ്ങൾ,പഴങ്ങൾ, പാസ്ത, ധാന്യങ്ങൾ, എണ്ണ എന്നിവയും മറ്റ് അവശ്യ പലചരക്ക് സാധനങ്ങളും അടങ്ങിയ രണ്ടു വലുപ്പത്തിലുള്ള കിറ്റുകൾ 85 ദിർഹം, 120 ദിർഹം എന്നീ വിലകളിൽ ലഭ്യമാക്കും.
 ഈത്തപ്പഴ മഹോത്സവം, ഇറച്ചി മാർക്കറ്റ്, പരമ്പരാഗത അറബിക് മധുരപലഹാരങ്ങൾ ലഭിക്കുന്ന മധുര പലഹാരങ്ങൾ വിപണി, ഇഫ്താർ ബോക്സുകൾ, ലുലു റംസാൻ ഷോപിംഗ് ഗിഫ്റ്റ് കാർഡ് , പെരുന്നാൾ വിൽപ്പന തുടങ്ങിയ വിവിധ പ്രമോഷൻ പരിപാടികൾ അവതരിപ്പിക്കും. രാത്രി രണ്ടു വരെ ഹൈപ്പർമാർക്കറ്റുകൾ പ്രവർത്തിക്കും. ഹൈപ്പർമാർക്കറ്റുകളിൽ ഷോപ്പ് ചെയ്യുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും സാംസ്കാരിക അനുഭവങ്ങൾ ആസ്വദിക്കാനും റംസാൻ നൈറ്റ് ഒരുക്കുമെന്ന് ലുലു അധികൃതർ അറിയിച്ചു. ഡയറക്ടർ ടി .പി .അബൂബക്കർ, റീട്ടെയിൽ ഓപ്പറേഷൻസ് ഡയറക്ടർ ഷാബു അബ്ദുൽ മജീദ്, ഡിപ്പാർട്ട്മെന്റ് സ്റ്റോർ ഡയറക്ടർ നിഷാദ് അബ്ദുൽ കരീം, മാർക്കറ്റിങ് & കമ്മ്യൂണിക്കേഷൻ ഡയറക്ടർ വി. നന്ദകുമാർ, റീട്ടെയിൽ ഓപ്പറേഷൻസ് ഹെഡ് കെവിൻ കണ്ണിങ്ഹാം, പ്രമോഷൻ മാനേജർ ഹനാൻ അൽ ഹൊസ്നി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
|