• Logo

Allied Publications

Middle East & Gulf
കെഡിഎ ​കു​വൈ​റ്റ് "മെ​ഡെ​ക്സ് കോ​ഴി​ക്കോ​ട് ഫെ​സ്റ്റ് 2023" സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് : കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് പതിമൂന്നാം ​വാ​ർ​ഷി​കാ​ഘോ​ഷം "മെ​ഡെ​ക്സ് കോ​ഴി​ക്കോ​ട് ഫെ​സ്റ്റ് 2023 " വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ഗ​ഫൂ​ർ മൂ​ടാ​ടി ന​ഗ​റി​ൽ (ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ അ​ബാ​സി​യ) ന​ട​ന്ന പ​രി​പാ​ടി​ക​ളു​ടെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം ഫാ​ദ​ർ ഡേ​വി​സ് ചി​റ​മേ​ൽ നി​ർ​വഹി​ച്ചു.

ആ​ക്സി​ഡന്‍റ്​ കെ​യ​ർ ആ​ൻ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട് സ​ർ​വീ​സ് (ആ​ക്ട​സ്) ൻ​റെ​യും കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടേ​യും സ്ഥാ​പ​ക​നാ​യ ഫാ​ദ​ർ ഡേ​വി​സ് ചി​റ​മേ​ൽ അ​വ​യ​വ ദാ​ന​ത്തിന്‍റെ മാ​ഹാ​ത്മ്യ​ത്തെ​യും പ്രാ​ധാ​ന്യ​ത്തെ​യും കു​റി​ച്ച് സ​ദ​സി​നു വി​ശ​ദീ​ക​രി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷൈ​ജി​ത്ത്. ​കെ സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് റി​ജി​ൻ​രാ​ജ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ കാ​പ്പു​ങ്ക​ര അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

മെ​ഡെ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ പ്ര​സി​ഡ​ന്റ് & സി​ഇ​ഒ മു​ഹ​മ്മ​ദ​ലി പി ​വി, അ​ൽ മു​ല്ല എ​ക്സ്ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ ഫി​ലി​പ്പ് കോ​ശി, അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി ഹ​മീ​ദ് കേ​ളോ​ത്ത് എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. മ​ഹി​ളാ​വേ​ദി പ്ര​സി​ഡ​ന്റ് അ​നീ​ച ഷൈ​ജി​ത്ത് മ​ഹി​ളാ​വേ​ദി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി പ്ര​മോ​ദ് ആ​ർ ബി, ​മ​ഹി​ളാ​വേ​ദി സെ​ക്ര​ട്ട​റി സി​സി​ത ഗി​രീ​ഷ് , ‌‌​‌ട്രഷ​റ​ർ അ​ഞ്ജ​ന ര​ജീ​ഷ്,ബാ​ല​വേ​ദി പ്ര​സി​ഡ​ന്‍റ് ശ​ല​ഭ പ്രി​യേ​ഷ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കു​വൈ​റ്റ് പ്ര​വാ​സി​സ​മൂ​ഹ​ത്തി​ൽ ന​ട​ത്തി​യ സാ​മൂ​ഹി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ലീം കൊ​മ്മേ​രി, സു​രേ​ഷ്. കെ.​പി, ഷാ​ഫി കൊ​ല്ലം എ​ന്നി​വ​രെ ഫാ​ദ​ർ ഡേ​വി​സ് ചി​റ​മേ​ൽ അ​സോ​സി​യേ​ഷ​ന്റെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

പ​തി​മൂ​ന്നാം വാ​ർ​ഷി​ക​ത്തോ​ടനു​ബ​ന്ധി​ച്ചു പു​റ​ത്തി​റ​ക്കി​യ സു​വ​നീ​ർ എ​ന്‍റെ കോ​ഴി​ക്കോ​ട് സു​വ​നീ​ർ ക​ൺ​വീ​ന​ർ അ​നി​ൽ കു​മാ​ർ മൂ​ടാ​ടി മു​ഹ​മ്മ​ദ​ലി വി ​പി ക്കു ​ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. കോ​ഴി​ക്കോ​ട് ഫെ​സ്റ്റി​ന്റെ മു​ഖ്യ സ്പോ​ൺ​സ​ർ മെ​ഡെ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​റി​നു​ള്ള ഉ​പ​ഹാ​രം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് റി​ജി​ൻ​രാ​ജ്, മെ​ഡെ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ പ്ര​സി​ഡ​ന്റ് & സി​ഇ​ഒ മു​ഹ​മ്മ​ദ​ലി വി.​പി. ക്ക് ​കൈ​മാ​റി. അ​സോ​സി​യേ​ഷ​ന്റെ വാ​ർ​ഷി​ക സ്പോ​ൺ​സ​ർ അ​ൽ മു​ല്ല എ​ക്സ്ചേ​ഞ്ച്നു​ള്ള ഉ​പ​ഹാ​രം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ കാ​പ്പു​ങ്ക​ര​യും, കോ​ഴി​ക്കോ​ട് ഫെ​സ്റ്റ് 2023 ന്റെ ​ടെ​ക്നി​ക്ക​ൽ സ​പ്പോ​ർ​ട്ടി​നു "ഇ​ൻ​ഷോ​ട്ട് (മീ​ഡി​യ ഫാ​ക്ട​റി)" യ്ക്കു​ള്ള ഉ​പ​ഹാ​രം ഷാ​ജ​ഹാ​ൻ കൊ​യി​ലാ​ണ്ടി​ക്ക് അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി പ്ര​മോ​ദ് ആ​ർ.​ബിയും ​കൈ​മാ​റി.

അ​സോ​സി​യേ​ഷ​ൻ ബാ​ല​വേ​ദി കു​ട്ടി​ക​ളും, എ​ല​ഗ​ൻ​സ് ജിം ​അ​ബാ​സി​യ​യും, റെ​നെ​ഗേ​ഡ്സ് ഡാ​ൻ​സ് അ​ക്കാ​ഡ​മി​യും അ​വ​ത​രി​പ്പി​ച്ച ഡാ​ൻ​സ് പ​രി​പാ​ടി​ക​ളും, സി​നി​മാ പി​ന്ന​ണി ഗാ​യ​ക​രാ​യ ജ്യോ​ത്സ്ന, സി​യാ ഉ​ൽ ഹ​ഖ്, ല​ക്ഷ്മി ജ​യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഗാ​ന​മേ​ള​യും പ്രേ​ക്ഷ​ക​മ​നം ക​വ​ർ​ന്നു.

ഉം​റ​യ്ക്ക് വ​ന്ന മ​ല​യാ​ളി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഉം​റ​യ്ക്ക് മ​ക്ക​യി​ലെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് പാ​ലം​ക​ട​വ് സ്വ​ദേ​ശി​നി മ​ണ​ലി​പ്പ​റ​മ്പി​ൽ ന​സീ​മ അ​ന്ത​രി​ച്ചു.
ഒ​മാ​നി​ല്‍ ട്ര​ക്ക് 11 വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു; മ​ല​യാ​ളി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
കെ​ഫാ​ക് ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സ് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ഗ്രാ​ൻ​ഡ് ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ചു കെ​ഫാ​ക്‌ ന​ട​ത്തു​ന്ന അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​ൾ സോ​ക്ക​ർ & മാ​സ്റ്റേ​ഴ്സ് ഫ
ജോലി തേടി പോയി, ച​തി​യി​ല്‍ കു​ടു​ങ്ങി; ഖ​ത്ത​റി​ല്‍ മ​ല​യാ​ളി ത​ട​വു​കാ​ര്‍ നി​രാ​ഹാ​ര​ത്തി​ല്‍.
ദോഹ: എ​​​റ​​​ണാ​​​കു​​​ളം വ​​​രാ​​​പ്പു​​​ഴ സ്വ​​​ദേ​​​ശി​​​യാ​​​യ ടി.​​ആ​​​ര്‍.
എ​യ​ർ​ഇ​ന്ത്യ വി​മാ​ന​ങ്ങ​ൾ മു​ന്ന​റി​യി​പ്പി​ല്ലാ​തെ പ​ണി​മു​ട​ക്കി; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ.
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി സ​ർ​വീ​സ് മു​ട​ക്കി​യ​തി