• Logo

Allied Publications

Americas
ബെ​ൽ​റോ​സ് സെ​ന്റ് ജോ​ൺ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം
Share
ബെ​ൽ​റോ​സ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​ക്കോ​ഫ് മീ​റ്റിം​ഗി​ന് ഫെ​ബ്രു​വ​രി 26 ഞാ​യ​റാ​ഴ്ച ബെ​ൽ​റോ​സ് സെ​ന്‍റ് ജോ​ൺ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വേ​ദി​യാ​യി. ഫാ. ​ജോ​ർ​ജ് ചെ​റി​യാ​ൻ (വി​കാ​രി) കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ സ്വാ​ഗ​തം ചെ​യ്തു.

കോ​ൺ​ഫ​റ​ൻ​സി​ൽ വ​ർ​ഷ​ങ്ങ​ളാ​യി പ​ങ്കെ​ടു​ത്ത​തി​ന്‍റെ ഊ​ഷ്മ​ള സ്മ​ര​ണ​ക​ൾ അ​ദ്ദേ​ഹം പ​ങ്കു​വ​യ്‌​ക്കു​ക​യും ഇ​ട​വ​കാം​ഗ​ങ്ങ​ളെ നാ​ലു​ദി​വ​സ​ത്തെ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു. സ​ജി എം. ​പോ​ത്ത​ൻ (ഫി​നാ​ൻ​സ് മാ​നേ​ജ​ർ), കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ
പ​രി​ച​യ​പ്പെ​ടു​ത്തി. മാ​ത്യു ജോ​ഷ്വ (ട്ര​ഷ​റ​ർ), സി​ജു ജേ​ക്ക​ബ് (ക​മ്മി​റ്റി അം​ഗം) എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​സൂ​ത്ര​ണം ചെ​യ്ത പ​രി​പാ​ടി​ക​ളു​ടെ​യും പ്ര​സം​ഗ​ക​രു​ടെ​യും വി​ശ​ദാം​ശ​ങ്ങ​ൾ നേ​താ​ക്ക​ൾ ന​ൽ​കി. ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ൽ യൂ​റോ​പ്പ്/​ആ​ഫ്രി​ക്ക ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി​വ​ന്ദ്യ ഡോ. ​എ​ബ്ര​ഹാം മാ​ർ സ്തേ​ഫാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ പ്ര​ഭാ​ഷ​ക​നാ​യി​രി​ക്കും.

സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന യൂ​ത്ത് മി​നി​സ്റ്റ​ർ ഫാ. ​മാ​റ്റ് അ​ല​ക്‌​സാ​ണ്ട​ർ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള സെ​ഷ​നു​ക​ൾ ന​യി​ക്കും. യോ​വേ​ൽ 2:28ൽ ​നി​ന്നു​ള്ള "എ​ല്ലാ ജ​ഡ​ത്തി​ന്മേ​ലും ഞാ​ൻ എ​ന്‍റെ ആ​ത്മാ​വി​നെ പ​ക​രും എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ മു​ഖ്യ ചി​ന്താ​വി​ഷ​യം.

ബൈ​ബി​ൾ, വി​ശ്വാ​സം, പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും അ​നു​യോ​ജ്യ​മാ​യ പ്ര​ത്യേ​ക സം​വേ​ദ​നാ​ത്മ​ക സെ​ഷ​നു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. ഇ​ട​വ​ക​യി​ലെ കോ​ൺ​ഫ​റ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ ആ​ഷി​ക ചി​ന്നു ഷാ​ബു
ര​ജി​സ്ട്രേ​ഷ​ൻ ഫോ​റം മാ​ത്യു ജോ​ഷ്വ​യ്ക്ക് ന​ൽ​കി. ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്റെ ദൗ​ത്യ​ത്തി​നാ​യി ര​ണ്ടാം ത​ല​മു​റ​യി​ൽ​പ്പെ​ട്ട ആ​ഷി​ക അ​ർ​പ്പ​ണ​ബോ​ധ​ത്തോ​ടെ തു​ട​രു​ന്ന​തി​നെ കോ​ൺ​ഫ​റ​ൻ​സ് ടീം ​പ്ര​ത്യേ​കം ശ്ലാ​ഘി​ച്ചു. സി​ജു ജേ​ക്ക​ബ് ര​ജി​സ്ട്രേ​ഷ​നെ​ക്കു​റി​ച്ചും മാ​ത്യു ജോ​ഷ്വ
സ്പോ​ൺ​സ​ർ​ഷി​പ്പി​നെ​ക്കു​റി​ച്ചും സു​വ​നീ​റി​നെ​ക്കു​റി​ച്ചും വി​ശ​ദ​മാ​യി സം​സാ​രി​ച്ചു.

നി​ര​വ​ധി അം​ഗ​ങ്ങ​ൾ കോ​ൺ​ഫ​റ​ൻ​സി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്തും, സു​വ​നീ​റി​ൽ ആ​ശം​സ​ക​ൾ ന​ൽ​കി​യും പി​ന്തു​ണ ന​ൽ​കി. ഫാ. ​ജോ​ർ​ജ് ചെ​റി​യാ​ൻ, സ​ജി വ​ർ​ഗീ​സ് (സെ​ക്ര​ട്ട​റി), അ​ജ​യ് വ​ർ​ഗീ​സ്
(ട്ര​ഷ​റ​ർ/​ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗം) എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യ മ​റ്റു ഭാ​ര​വാ​ഹി​ക​ളും കോ​ൺ​ഫ​റ​ൻ​സി​ന് ആ​ത്മാ​ർ​ത്ഥ​മാ​യ പ്രാ​ർ​ഥ​ന​യും പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്തു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​സ​ണ്ണി ജോ​സ​ഫ്, കോ​ൺ​ഫ​റ​ൻ​സ് ഡ​യ​റ​ക്ട​ർ (ഫോ​ൺ: 718.608.5583) ചെ​റി​യാ​ൻ പെ​രു​മാ​ൾ, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി (ഫോ​ൺ: 516.439.9087) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്