• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് സെന്‍റ്​ ഗ്രീ​ഗോ​റി​യോ​സ് മ​ഹാ ഇ​ട​വ​ക യു​വ​ജ​ന​പ്ര​സ്ഥാ​നം ഏ​ക​ദി​ന സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് : സെന്‍റ് ഗ്രീ​ഗോ​റി​യോ​സ് മ​ഹാ ഇ​ട​വ​ക യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​വൈ​റ്റി​ലെ മ​റ്റ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​ക​ളി​ലെ യു​വ​ജ​ന​പ്ര​സ്ഥാ​ന യൂ​ണി​റ്റു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് കൊ​ണ്ട് ഏ​ക​ദി​ന സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ചി​ന്താ​വി​ഷ​യ​മാ​യ `പെ​ട്ട​ക​ത്തി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങു​ക` എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി മ​ഹാ ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ. ​ഡോ. ബി​ജു ജോ​ർ​ജ്ജ് പാ​റ​യ്ക്ക​ൽ ക്ലാ​സ് ന​യി​ക്കു​ക​യു​ണ്ടാ​യി. മ​ഹാ ഇ​ട​വ​ക വി​കാ​രി​യും യു​വ​ജ​ന പ്ര​സ്ഥാ​നം യു​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​യ ഫാ. ​ലി​ജു കെ. ​പൊ​ന്ന​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ക​ൺ​വീ​ന​ർ ബി​ബി​ൻ വ​ർ​ഗീ​സ് സ്വാ​ഗ​ത​വും യു​ണി​റ്റ് സെ​ക്ര​ട്ട​റി ജോ​മോ​ൻ ജോ​ർ​ജ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

മ​ഹാ ഇ​ട​വ​ക ട്ര​സ്റ്റി സാ​ബു ഏ​ലി​യാ​സ്, സെ​ക്ര​ട്ട​റി ഐ​സ​ക് വ​റു​ഗീ​സ്, മ​ഹാ ഇ​ട​വ​ക യു​വ​ജ​ന പ്ര​സ്ഥാ​നം യു​ണി​റ്റ് ലേ​വൈ​സ് പ്ര​സി​ഡ​ന്‍റ് ​നോ​ജ് പി. ​ഏ​ബ്ര​ഹാം, സെ​ക്ര​ട്ട​റി ജോ​മോ​ൻ ജോ​ർ​ജ്ജ്, സെ​ന്റ് തോ​മ​സ് പ​ഴ​യ പ​ള്ളി യു​വ​ജ​ന പ്ര​സ്ഥാ​നം വൈ​സ് പ്ര​സി​ഡ​ന്റ് കെ.​സി. ബി​ജു, സെ​ന്റ് ബേ​സി​ൽ യു​വ​ജ​ന പ്ര​സ്ഥാ​നം വൈ​സ് പ്ര​സി​ഡ​ന്റ് ജി​നു എ​ബ്ര​ഹാം, സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് യു​വ​ജ​ന പ്ര​സ്ഥാ​നം വൈ​സ് പ്ര​സി​ഡ​ന്റ് എ​ബി ക​ട​മ്പ​നാ​ട് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കു​വൈ​റ്റി​ലെ മ​റ്റു യു​വ​ജ​ന പ്ര​സ്ഥാ​ന യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​ന​ത്തി​ൽ, മ​ഹാ ഇ​ട​വ​ക​യു​ടെ പു​തി​യ സ​ഹ​വി​കാ​രി​യാ​യി നി​യ​മി​ത​നാ​യ ഫാ. ​ഡോ. ബി​ജു പാ​റ​യ്ക്ക​ൽ, അ​വ​യ​വ​ദാ​ന​ത്തി​ലൂ​ടെ പ്ര​സ്ഥാ​ന​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ ഷി​ജോ പാ​പ്പ​ച്ച​ൻ എ​ന്നി​വ​രെ​യും, ഉ​റ​വ​യി​ലേ​ക്ക് എ​ന്ന വേ​ദ​പ​ഠ​ന പ​ദ്ധ​തി​യി​ൽ വി​ജ​യി​ക​ളാ​യ​വ​രേ​യും ആ​ദ​രി​ക്കു​ക​യും, കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ മു​തി​ർ​ന്ന യു​വ​ജ​ന​പ്ര​സ്ഥാ​ന അം​ഗ​ങ്ങ​ൾ​ക്ക് മം​ഗ​ള​പ​ത്രം സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.