• Logo

Allied Publications

Europe
ക്നാ​നാ​യ കു​ടും​ബ സം​ഗ​മം വാ​ഴ്‌​വ് 2023ത്തി​ന്‍റെ ടി​ക്ക​റ്റ് പ്ര​കാ​ശ​നം ചെ​യ്തു
Share
ല​ണ്ട​ൻ: ഫെ​ബ്രു​വ​രി 25 ശ​നി​യാ​ഴ്ച യു​കെ​യി​ലെ 15 ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​നു​ക​ൾ ഒ​ന്നു ചേ​ർ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ത്തി​യ പു​റ​ത്തു ന​മ​സ്കാ​ര​ത്തി​ൽ വ​ച്ച് ഏ​പ്രി​ൽ 29 ന് ​ന​ട​ത്തു​ന്ന കു​ടും​ബ സം​ഗ​മം വാ​ഴ്‌​വ് 2023ത്തി​നു​ള്ള ടി​ക്ക​റ്റ് കി​ക്ക് ഓ​ഫ് ചെ​യ്തു.

ക്നാ​നാ​യ​ക്കാ​രു​ടെ ത​ല​പ്പ​ള്ളി​യാ​യ ക​ടു​ത്തു​രു​ത്തി വ​ലി​യ പ​ള്ളി​യി​ൽ കാ​ല​ങ്ങ​ളാ​യി ന​ട​ത്തി വ​രു​ന്ന പു​റ​ത്തു ന​മ​സ്കാ​രം ബ​ർ​മിം​ഗ്ഹാ​മി​ൽ ഭ​ക്തി​നി​ർ​ഭ​ര​വും ജ​ന​സാ​ന്ദ്ര​വു​മാ​യി ന​ട​ത്ത​പ്പെ​ട്ട വേ​ദി​യി​ൽ വ​ച്ചാ​ണ് പ്ര​കാ​ശ​ന ക​ർ​മ്മം ന​ട​ത്തി​യ​ത്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ​പ​ത​യി​ൽ ക്നാ​നാ​യ​ക്കാ​രു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന വി​കാ​രി ജ​ന​റാ​ൾ ഫാ. ​സ​ജി മ​ല​യി​ൽ പു​ത്ത​ൻ​പു​ര​യി​ലാ​ണ് 9 ക്നാ​നാ​യ വൈ​ദി​ക​രു​ടെ​യും 500ൽ ​പ​രം വി​ശ്വാ​സി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ടി​ക്ക​റ്റു​ക​ൾ പ്ര​കാ​ശ​നം ചെ​യ്ത​ത്. വി​ശ്വാ​സി​ക​ൾ ഇ​ത് നി​റ​ഞ്ഞ കൈ​യ്യ​ടി​ക​ളോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്.

2023 ഏ​പ്രി​ൽ 29ന് ​മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യി​ലെ Audacious Church ൽ ​വ​ച്ചാ​ണ് വാ​ഴ്‌​വ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്. കോ​ട്ട​യം അ​തി​രൂ​പ​ത വ​ലി​യ മെ​ത്രാ​പ്പൊ​ലീ​ത്ത അ​ഭി​വ​ന്ദ്യ മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് പി​താ​വി​ന്‍റെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ വി. ​കു​ർ​ബാ​ന​യോ​ടു കൂ​ടി​യാ​ണ് കു​ടും​ബ സം​ഗ​മ​ത്തി​ന് ആ​രം​ഭം കു​റി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് യുകെയി​ലു​ള്ള എ​ല്ലാ ക്നാ​നാ​യ മി​ഷ​നു​ക​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ ഈ ​സം​ഗ​മ​ത്തി​ന് മി​ഴി​വേ​കും. യുകെ ക്നാ​നാ​യ മി​ഷ​നു​ക​ളു​ടെ ഈ ​പ്ര​ഥ​മ കു​ടും​ബ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന സ​മു​ദാ​യ അം​ഗ​ങ്ങ​ൾ​ക്കാ​യി തി​ക​ച്ചും സൗ​ജ​ന്യ​മാ​യി​ട്ടാ​ണ് ടി​ക്ക​റ്റു​ക​ൾ ന​ൽ​ക​പ്പെ​ടു​ക എ​ന്ന് സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.

വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഈ ​സം​ഗം​മ​ത്തി​നാ​യി ന​ട​ന്നു വ​രു​ന്ന​ത്. ക്നാ​നാ​യ സ​മു​ദാ​യ അ​ഗ​ങ്ങ​ളു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ​യി​ൽ ത​നി​മ​യും, ഒ​രു​മ​യും, സ​ന്തോ​ഷ​വും ന​മ്മു​ടെ വ​ലി​യ പി​താ​വി​നോ​ടും വൈ​ദി​ക​രോ​ടു​മൊ​പ്പം പ​ങ്കി​ടാ​നും, ബ​ന്ധ​ങ്ങ​ൾ ഊ​ട്ടി ഉ​റ​പ്പി​ക്കാ​നും യു​കെ​യി​ലെ എ​ല്ലാ ക്നാ​നാ​യ മ​ക്ക​ളെ​യും ഏ​പ്രി​ൽ 29 ന് ​മാ​ഞ്ച​സ്റ്റ​റി​ലേ​ക്ക് സാ​ദ​രം ക്ഷ​ണി​ക്കു​ന്നു.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ