• Logo

Allied Publications

Europe
പ്ര​വാ​സി കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം ) ​ഇ​റ്റ​ലി എം​പിമാ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി
Share
റോം: ​ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജി​യോ​ർ​ജി​യ മെ​ലോ​നി​യു​ടെ ഇ​ന്ത്യ​ൻ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​വാ​ൻ പ്ര​വാ​സി കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം ) ​ഇ​റ്റ​ലി എം​പി മാ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ളാ​യ പോ​ള​ണ്ട്, സ്ളോ​വാ​ക്കി​യ, പോ​ർ​ട്ടു​ഗ​ൽ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ചെ​യ്യു​ന്ന​തു​പോ​ലെ ഇന്ത്യൻ ഡ്രൈവിംഗ് ലൈ​സ​ൻ​സ് ഇ​റ്റാ​ലി​യ​ൻ ഡ്രൈവിംഗ് ലൈ​സ​ൻ​സ് ആ​യി ക​ണ്‍​വെ​ർ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം ചെ​യ്യ​ണ​മെ​ന്നാ​ണ് പ്ര​ധാ​ന ആ​വ​ശ്യം. ഒ​റി​ജി​ന​ൽ ലൈ​സ​ൻ​സ് ഉ​ള്ള ഇ​ന്ത്യ​ക്കാ​ർ ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ഴി വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​ത്തി ക​ണ്‍​വെ​ർ​ട്ട് ചെ​യ്തു​കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​താ​വ​ട്ടെ ആ​യി​ര​ക്ക​ണ​ക്കി​നു​ള്ള ഇ​ന്ത്യ​ക്കാ​ർ​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കും.

കൂ​ടാ​തെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ളു​ള്ള റോ​മി​ൽ നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സ​മെ​ങ്കി​ലും നേ​രി​ട്ട് വി​മാ​ന സ​ർ​വീ​സ് തു​ട​ങ്ങാ​ൻ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നു​കൂ​ല​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​വാ​ൻ സ​മ്മ​ർ​ദ്ദം ചെ​ലു​ത്ത​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​വാ​സി കേ​ര​ള കോ​ണ്‍​ഗ്ര​സ്‌​സ് (എം ) ​ഇ​റ്റ​ലി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ജ​ൻ ഈ​രൂ​രി​ക്ക​ൽ എം​പി മാ​രാ​യ ജോ​സ് കെ ​മാ​ണി, തോ​മ​സ് ചാ​ഴി​കാ​ട​ൻ എ​ന്നി​വ​രെ നേ​രി​ൽ​ക​ണ്ട് നി​വേ​ദ​നം ന​ൽ​കു​ക​യാ​യി​രു​ന്നു. പ്ര​സ്തു​ത മ​ന്ത്രി​മാ​രെ നേ​രി​ൽ​ക്ക​ണ്ട് പ്ര​ധാ​ന​മ​ന്ത്രി വ​ഴി അ​നു​കൂ​ല തീ​രു​മാ​ന​ങ്ങ​ൾ എ​ടു​പ്പി​ക്കാ​മെ​ന്ന് എം​പി മാ​ർ ഉ​റ​പ്പ് ന​ൽ​കി.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.