ന്യൂജേഴ്സി: ’ഡ്രീം ടീം, ഡ്രീം പ്രൊജക്ട്സ്’ മുദ്രാവാക്യവുമായി സജിമോൻ ആന്റണിയുടെ നേതൃത്വത്തിലുള്ള ടീം അടുത്ത ഫൊക്കാന ഭാരവാഹിത്വത്തിലേക്കുള്ള സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു.
പാഴ്സിപ്പനിയിലെ എൽമാസ് റസ്റ്റോറന്റിൽ നിറഞ്ഞുകവിഞ്ഞ സദസിനെ സാക്ഷിയാക്കി തന്നോടൊപ്പം മത്സരിക്കുന്ന ജനറൽ സെക്രട്ടറി സ്ഥാനാർഥി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ സ്ഥാനാർഥി ജോയി ചാക്കപ്പൻ, ജോസ് കല്ലോലിക്കൽ, മനോജ് ഇടമണ്ണ തുടങ്ങിയവരെ സദസിൽ അവതരിപ്പിച്ചു. 52 അംഗ ടീം റെഡിയാണെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ കാരണം എല്ലാവരേയും ഇപ്പോൾ പ്രഖ്യാപിക്കുന്നില്ലെന്ന് സജിമോൻ പറഞ്ഞു.
അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കാനഡയിൽ നിന്നും വന്ന അസോസിയേഷൻ നേതാക്കൾ ഹർഷാരവത്തോടെയാണ് പുതിയ ടീമിനെ സ്വാഗതം ചെയ്തത്. മുപ്പതിൽപ്പരം സംഘടനകളിൽ നിന്നുള്ള ഭാരവാഹികൾ മീറ്റിംഗിൽ പങ്കെടുത്തത് ഇലക്ഷൻ ഫലം എങ്ങനെയായിരിക്കുമെന്നതിന്റെ സൂചനയായി. സജിമോനും ടീമിനും പിന്തുണ അറിയിച്ച് മുൻ പ്രസിഡന്റ് ജോർജി വർഗീസ്, ഡോ. ആനി പോൾ, ബിജു ജോണ്‍ , ഷാജി വർഗീസ് , ഫിലിപ്പോസ് ഫിലിപ്പ് ,ജോയി ഇട്ടൻ , തോമസ് തോമസ്, ടെറൻസണ്‍ തോമസ്, മേരി ഫിലിപ്പ്, ഷൈനി രാജു, സോണി അന്പുക്കാൻ, ജോജി തോമസ്, മനോജ് ഇടമന , ഷാജി സാമുവേൽ, ദേവസി പാലാട്ടി , മമത്തായി ചാക്കോ, രേവതി പിള്ളൈ, അപ്പുകുട്ടൻ പിള്ള (വെബ് മെസ്സേജ്), ലാജി തോമസ് , സിജു സെബാസ്റ്റ്യൻ, ഏലിയാസ് പോൾ ,ഡോണ്‍ തോമസ് , അലക്സ് എബ്രഹാം, കെ കെ ജോണ്സൻ തുടങ്ങി ഒട്ടേറെ ഫൊക്കാന നേതാക്കൾ സംസാരിച്ചു.
സജിമോന്റെ പ്രസംഗത്തിൽ അമേരിക്ക എന്ന മഹത്തായ രാജ്യത്തിൽ ചെറിയ സ്വപ്നങ്ങൾക്ക് പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടി. ചെറിയ സ്വപ്നങ്ങൾക്ക് അതീതമാണ് അമേരിക്കയുടെ ഒൗന്നത്യം.
 നാലു പതിറ്റാണ്ട് മുന്‍പ് ഫൊക്കാനയ്ക്ക് തുടക്കമിടുകയും പിന്നീടതിനെ നയിക്കുകയും ചെയ്ത മഹാരഥർ ആയ ഡോ. അനിരുദ്ധൻ , പാർത്ഥസാരഥി പിള്ളൈ , മ·ഥൻ നായർ , ജി കെ പിള്ളൈ , പോൾ കറുകപ്പള്ളിൽ , ലേറ്റ് മറിയാമ്മ പിള്ളൈ , ജോണ്‍ പി ജോണ്‍ , തന്പി ചാക്കോ , മാധവൻ നായർ, ജോർജി വർഗീസ്, ഡോ. ബാബു സ്റ്റീഫൻ എന്നിവർക്ക് ഞാൻ നന്ദി അർപ്പിക്കുന്നു. 19 മഹത്തായ ടീമുകൾ ഈ സംഘടനയെ ഇതുവരെ നയിച്ചു.
ജോർജി വർഗീസ് ടീമിനൊപ്പം ജനറൽ സെക്രട്ടറി എന്ന നിലയിൽ എല്ലാവരുമൊത്ത് പ്രവർത്തിക്കാനായി. ജോർജി വർഗീസിനോടുള്ള പ്രത്യേക സ്നേഹം എടുത്തു പറയുന്നു. അക്കാലത്ത് കരുത്താർജിച്ച ഫൊക്കാന ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ മുന്നേറുന്നു. അതിനെ അടുത്ത തലത്തിലേക്കുയർത്തുകയാണ് നമ്മുടെ ലക്ഷ്യം.
ഫൊക്കാന വളർന്നു പന്തലിച്ച് വടവൃക്ഷമായി അമേരിക്കയാകെ നിറഞ്ഞുനിൽക്കുന്നതായി ജനറൽ സെക്രട്ടറി സ്ഥാനാർഥി ശ്രീകുമാർ ഉണ്ണിത്താൻ പറഞ്ഞു. ചില ശിഖരങ്ങൾ നഷ്ടപ്പെട്ടപ്പോൾ സംഘടന പ്രതിസന്ധി നേരിട്ടു. അവയെ അതിജീവിച്ച് സംഘടന ഇപ്പോൾ ശക്തമായി മുന്നോട്ടുവന്നിരിക്കുന്നു.
 സംഘടന പിളർന്നപ്പോൾ കുറെയേറെ നേതാക്കൾ ഫൊക്കാനയെ ചേർത്തുപിടിച്ചു. 2020ൽ ജോർജി വർഗീസ് സജിമോൻ ടീം സംഘടനയെ പുതിയ തലത്തിലെത്തിച്ചു. പഴയ പ്രതാപം വീണ്ടെടുത്തു. ഇപ്പോൾ ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ സംഘടന മികവുറ്റ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നു.
ഷിക്കാഗോയിൽ നിന്ന് മിക്ക അസോസിയേഷനും ഡ്രീം ടീമിന്റെ ഭാഗമാകുമെന്നും, സജിമോന്റെ കൂടെ ഭാരവാഹി ആകുന്നതിൽ സന്തോഷമേയുള്ളൂ എന്ന് പ്രവീണ്‍ തോമസ് വിഡിയോകാളിൽ കൂടെ അറിയിച്ചു.
അസോസിയേഷൻ പ്രസിഡന്റുമാരായ ടെറൻസണ്‍ തോമസ് , ഷൈനി രാജ് , ശ്രീജിത്ത് കോമത്തു , മാത്യു ചെറിയാൻ , കോശി കുരുവിള ,പിന്േറാ കണ്ണൻപള്ളിൽ , അജിത് നായർ, ലാജി തോമസ്, ജോർജ് ഇട്ടൻ പടിയത്ത്, തുടങ്ങിയവരും ആശംസ അർപ്പിച്ചു സംസാരിച്ചു. സോണി അന്പൂക്കൻ, രേവതി പിള്ളൈ, ഫ്രാൻസിസ് കരക്കാട്ട് , ഗ്രേസ് മാറിയ ജോസഫ് , ആന്‍േറാ കവലക്കൽ, സുനൈന ചാക്കോ, ലിൻഡോ ജോളി, തങ്കച്ചൻ ജോസഫ്, വർഗീസ് ജേക്കബ്, മോൻസി തോമസ്, സോമൻ സ്കറിയ, ഏലിയാസ് പൈ ,ജോസി കരക്കാട്ടു, സുനിത ഫ്ലവർഹിൽ തുടങ്ങിയ പ്രസിഡന്റുമാർ വീഡിയോയിലും പങ്കെടുത്തു ആശംസകൾ അർപ്പിച്ചു .
അസോസിയേഷൻ ഭാരവാഹികളായ മനോജ് വേട്ടപ്പറന്പിൽ, ലിന്‍േറാ മാത്യു, ജീമോൻ എബ്രഹാം, നെസി തടത്തിൽ , ആൽബർട്ട് കണ്ണന്പള്ളി പിന്േറാ കണ്ണന്പിള്ളി, ആന്റണി കലാകാവുങ്കൽ, രഞ്ജിത് പിള്ളൈ , ജെയിംസ് ജോയ്, ഗ്യാരി നായർ, ഷിബുമോൻ മാത്യു, അരുണ്‍ ചെന്പരത്തി , രഞ്ജിത് പനക്കൽ , മാത്യു ജോസഫ്, ജോയി കണ്ണൂർ, അലക്സ് ചെറിയാൻ, തോമസ് ചാണ്ടി,ഏലിയാസ് പോൾ, എൽദോ വർഗീസ് ,ദീപു, ബേബിച്ചൻ ആന്റണി, എൽദോ പോൾ, വിക്ടർ, തങ്കച്ചൻ, സോജൻ ജോസഫ്, തോമസ് മാത്യു, സാമുവേൽ മത്തായി, ടി എം സാമുവേൽ , മോബിൻ ജോളി പൈലി , ദേവസി എലാവത്തുങ്കൽ , ഷാജി ആലപ്പാട്ടു , അലക്സ് വർഗീസ് , സാബു ഏത്തക്കാൻ , പൗലൊസ് വർക്കി തുടങ്ങി നിരവധി പേർ പങ്കെടുത്തു.
എയിഞ്ചൽ മാത്യു നാഷണൽ ആന്തവും രാജു ജോയി, ജെയിംസ് ജോയി എന്നിവർ ഗാനങ്ങൾ ആലപിച്ചു.
ദേവസി പാലാട്ടി പങ്കെടുത്ത ഏവർക്കും സ്വാഗതവും ജോയി ചക്കപ്പൻ നന്ദിയും രേഖപ്പെടുത്തി.മാധ്യമ പ്രവർത്തകരായ ഷിജോ പൗലോസ്, സുനിൽ ട്രൈസ്റ്റാർ, ജോർജ് ജോസഫ് എന്നിവരും ആശംസകൾ നേർന്നു. സാമുഖ്യപ്രവർത്തകകരായ ഫ്രാൻസി ആലുക്കാസ്, അനിൽ പുത്തൻചിറ, മിത്രസ് രാജൻ ചീരൻ & ഷിറാസ് ചീരൻ , ഗോപിനാഥൻ നായർ തുടങ്ങിയവരും സംസാരിച്ചു.
|