ഫിലഡൽഫിയ: പെൻസിൽവാനിയയിലെ പ്രമുഖ മലയാളി സംഘടനയായ പന്പ അസോസിയേഷൻ (പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളി പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്മെന്റ്) 2023 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം പന്പ കമ്മ്യൂണിറ്റി ഹാളിൽ വച്ച് മുൻ പ്രസിഡന്റ് ഡോ. ഈപ്പൻ ഡാനിയേലിന്റെ അധ്യക്ഷതയിൽ കൂടിയ പൊതു സമ്മേളനത്തിൽ നടത്തപ്പെട്ടു.
മുൻ പ്രസിഡന്റ് ഡോ. ഈപ്പൻ ഡാനിയേൽ പുതിയ പ്രസിഡന്റ് സുമോദ് നെല്ലിക്കാലയ്ക്കു മുൻ സെക്രട്ടറി ജോർജ് ഓലിക്കൽ പുതിയ സെക്രട്ടറി തോമസ് പോളിനും അധികാരം കൈമാറി.
 ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ, സെക്രട്ടറി, ട്രഷറർ, പന്പ അസോസിയേഷൻ സെക്രട്ടറി, ട്രഷറർ, ഫ്രണ്ട്സ് ഓഫ് റാന്നി ഫൗണ്ടർ മെന്പർ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ നിലകളിൽ വൃക്തി മുദ്ര പതിപ്പിച്ച ഒരു പ്രതിഭയാണ് ഒരു ഗായകൻ കൂടിയായ സുമോദ് തോമസ് നെല്ലിക്കാല.
പന്പ, ട്രൈസ്റ്റേറ്റ്, ഫ്രണ്ട്സ് ഓഫ് തിരുവല്ല തുടങ്ങിയ സംഘടനകളിലെ നേതാക്കളിൽ ഒരാളും ബിസിനസ് രംഗത്തും, സാംസ്കാരിക തലത്തിലും ശോഭിക്കുന്ന വ്യക്തിത്വമാണ് ജനറൽ സെക്രട്ടറി തോമസ് പോൾ.
സി എസ് ഐ മഹാ ഇടവക വൈദികൻ, എക്യൂമിനിക്കൽ ഫെലോഷിപ് ഓഫ് ഇന്ത്യൻ ചർച്ചസ് ഫിലാഡൽഫിയ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ട്രഷറർ ആയി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട റവ. ഫിലിപ്സ് മോടയിൽ. അദ്ദേഹം ഇംഗ്ലീഷ് ചർച്ച് പാസ്റ്റർ ആയും പ്രവർത്തിക്കുന്നു.
മറ്റു ഭാരവാഹികൾ ആയി ഫിലിപ്പോസ് ചെറിയാൻ (വൈസ് പ്രസിഡന്റ്), റോണി വർഗീസ് (അസോസിയേറ്റ് സെക്രട്ടറി), രാജൻ സാമുവേൽ (അസോസിയേറ്റ് ട്രഷറർ), ജേക്കബ് കോര (അക്കൗണ്ടന്റ്) എന്നിവരും സ്ഥാനമേറ്റു.
ചെയർ പേഴ്സണ്സ് ആയി ജോയ് തട്ടാർകുന്നേൽ (ആർട്സ്), സുധ കർത്താ (സിവിക്സ് ആൻഡ് ലീഗൽ), ജോർജ് ഓലിക്കൽ (ലിറ്റററി), ഈപ്പൻ ഡാനിയേൽ എഡിറ്റോറിയൽ ബോർഡ്. അലക്സ് തോമസ്, ജോണ് പണിക്കർ, വി.വി ചെറിയാൻ (ബിൽഡിംഗ് കമ്മിറ്റി), മോഡി ജേക്കബ് (ഐറ്റി കോർഡിനേറ്റർ, രാജു പി ജോണ് (പ്രോഗ്രാം കോർഡിനേറ്റർ), ജോർജുകുട്ടി ലൂക്കോസ് (പബ്ലിക് റിലേഷൻസ്), ഡൊമിനിക് പി. ജേക്കബ് (ഫെസിലിറ്റി), എബി മാത്യു (ലൈബ്രററി), റോയ് മാത്യു (മെന്പർഷിപ്പ്), ബിജു എബ്രഹാം (ഫണ്ട് റൈസിംഗ്), എ.എം ജോണ് (ഇൻഡോർ ആക്ടിവിറ്റീസ്), മാസ്വെൽ ജിഫോർഡ് (സ്പോർട്സ്), ജോർജ് പണിക്കർ (ഓഡിറ്റർ) എന്നിവരും അധികാരമേറ്റു. ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനായി സുധാ കർത്താ, ബോർഡ് ഓഫ് ട്രസ്റ്റി സെക്രട്ടറി ആയി തന്പി കാവുങ്കൽ എന്നിവർ തുടരും.
തുടർന്ന് സുമോദ് നെല്ലിക്കാലയുടെ നേതൃത്വത്തിൽ കൂടിയ മീറ്റിംഗിൽ പന്പ അസോസിഷന്റെ സിൽവർ ജൂബിലിയുമായി ബന്ധപ്പെട്ടു 2023 ലെ വിവിധ പരിപാടികക്കു രൂപം നൽകുകയും അതിനു വേണ്ടിയുള്ള സബ് കമ്മിറ്റി രൂപീകരിക്കികയും ചെയ്തു. സിൽവർ ജൂബിലി കോർഡിനേറ്റർ അലക്സ് തോമസ്, കോ കോർഡിനേറ്റർ ജോർജ് ഓലിക്കൽ, സിൽവർ ജൂബിലി സുവനീർ ചീഫ് എഡിറ്റർ ഡോ ഈപ്പൻ ഡാനിയേൽ എന്നിവരുടെ നേതൃത്വത്തിൽ ആവും സിൽവർ ജൂബിലി സെലിബ്രേഷൻ സബ് കമ്മിറ്റി പ്രവർത്തിക്കുക. അതുപോലെ സ്പെല്ലിംഗ് ബി കോന്പറ്റീഷൻ കോർഡിനേറ്റർ ആയി മോഡി ജേക്കബ്, ചിരി അരങ്ങു കോർഡിനേറ്റർ ആയി റെവ. ഫിലിപ്സ് മോടയിൽ എന്നിവരും പ്രവർത്തിക്കും. പന്പയുടെ ഇരുപത്തഞ്ചാം വാർഷികവുമായി ബന്ധപ്പെട്ടു 56 ഇൻറ്റർ നാഷണൽ ടൂർണമെന്റ്, സാഹിത്യ സമ്മേളനം, ലീഗൽ സെമിനാർ, ടൂർ പ്രോഗ്രാം, കൾച്ചറൽ പ്രോഗ്രാം തുടങ്ങി വിവിധ പരിപാടികൾ നടത്തപ്പെടും.
|