• Logo

Allied Publications

Australia & Oceania
25 ലക്ഷം രൂപയുടെ ഐഎച്ച്എൻഎ അവാർഡ് : നഴ്‌സുമാർക്ക്‌ നൽകുന്ന അംഗീകാരം മാതൃകാപരമെന്ന് മന്ത്രി വി ശിവൻകുട്ടി
Share
തിരുവനന്തപുരം : ഓസ്‌ട്രേലിയയിലെ പ്രമുഖ നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനമായ ഐഎച്ച്എൻഎ ലോകമെമ്പാടുമുള്ള മലയാളി നഴ്‌സുമാർക്കായി ഏർപ്പെടുത്തിയ 25 ലക്ഷം രൂപയുടെ  നഴ്‌സസ് അവാർഡ് മാതൃകാപരവും അഭിമാനകാരവുമാണെന്നു
വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്തു പറഞ്ഞു.

മെയ് ആറിന് കൊച്ചിയിൽ നടത്തുന്ന അവാർഡ് ചടങ്ങിനോടനുബന്ധിച്ചുള്ള ബ്രോഷർ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു . ട്രൈൻഡ് നഴ്സസ് അസോസിഷൻ കേരള സംസ്ഥാന പ്രസിഡന്‍റ് ഡോ. സോനാ പി.സ്. മന്ത്രിയിൽ നിന്നും ബ്രോഷർ ഏറ്റുവാങ്ങി .

നഴ്‌സിംഗ് രംഗത്ത് മികച്ച നിലയിൽ സേവനം നടത്തുന്നവർക്കായി ഐഎച്ച്എൻഎ ഏർപ്പെടുത്തിയ ഗ്ലോബൽ നഴ്സിംഗ് ലീഡർഷിപ് അവാർഡ്കൾ ഓസ്‌ട്രേലിയ , ഇന്ത്യ , ദുബായ് , യൂകെ , അമേരിക്ക എന്നിവിടങ്ങളിൽ വച്ചാണ് നൽകുന്നത് .

ആദ്യ അവാർഡ് ദാന ചടങ്ങു് 2022 ഒക്റ്റോബറിൽ ഓസ്‌ട്രേലിയയിലെ മെൽബണിൽ വച്ച് അഞ്ച് മലയാളി നഴ്‌സുമാർക്ക്‌ നൽകുകയുണ്ടായി . രണ്ടാമത്തെ അവാർഡ് ചടങ്ങ് മെയ് ആറിന് കൊച്ചിയിൽ വച്ച് നടത്തുകയാണ്. 7 ലക്ഷം രൂപയുടെ വിവിധ അവാർഡുകളാണ് ഇന്ത്യയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർക്കായി നൽകുന്നതെന്ന് ഐഎച്ച്എൻഎസിഇഒ ബിജോ കുന്നുംപുറത്തു അറിയിച്ചു.

ഐഎച്ച്എൻഎ കൊച്ചി കാമ്പസ് ഡയറക്ടർ ഓഫ് സ്റ്റഡീസ് ഡോ. ഫിലോമിന ജേക്കബ് , പ്രിൻസിപ്പൽ ജെറിൽ ചെറിയാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .

എ​ജ്യു​ക്കേ​ഷ​നി​ൽ പി​എ​ച്ച്ഡി നേ​ടി ഗീ​തു ബേ​ബി.
ടാ​സ്മേ​നി​യ: യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടാ​സ്മേ​നി​യ​യി​ൽ നി​ന്ന് ഗീ​തു ബേ​ബി കി​ഴ​ക്കേ​ക​ന്നും​കു​ഴി​യി​ൽ എ​ജ്യു​ക്കേ​ഷ​നി​ൽ പി​എ​ച്ച്ഡി ക​ര​സ്ഥ​മാ​ക്ക
വനോതുവിൽ വൻ ഭൂചലനം.
വെ​​​​ല്ലിം​​​​ഗ്ട​​​​ൺ (ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ്): പ​​​​സ​​​​ഫി​​​​ക് മ​​​​ഹാ​​​​സ​​​​മു​​​​ദ്ര​​​​ത്തി​​​​ലെ ദ്വീ​​​​പു രാ​​​​ഷ്ട്ര​​​​മാ​​​​യ വ​​
ആ​ടി​പ്പാ​ടി മി​ന്നി​ക്കാ​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്നും അ​ടി​പൊ​ളി ക്രി​സ്മ​സ് ഗാ​നം.
മെ​ൽ​ബ​ൺ: യേ​ശു​നാ​ഥ​ന്‍റെ ജ​ന​ന​ത്തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് "മി​ന്നി​ക്കാ​ൻ ഒ​രു ക്രി​സ്മ​സ്' എ​ന്ന പേ​രി​ൽ അ​ജ​പാ​ല​ക​ൻ യു​ട്യൂ​ബ് ചാ​ന​ലി​ൽ
ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച പ്രതി പി​ടി​യി​ൽ.
സി​ഡ്നി: ശാ​രീ​രി​ക മാ​ന​സി​ക പീ​ഡ​ന​ങ്ങ​ളേ​ൽ​പി​ക്കു​ക​യും വി​വാ​ഹേ​ത​ര ബ​ന്ധം പു​ല​ർ​ത്തു​ക​യും ചെ​യ്ത അ​റു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ ഭ​ർ​ത്താ​വി​നെ ക
വി​ക്‌ടോ​റി​യ​ന്‍ കമ്മ്യൂണിറ്റി എക്‌സലന്‍സ് അവാര്‍ഡ് മെൽബൺ രൂപതയ്ക്ക്.
മെ​ല്‍​ബ​ണ്‍: വി​ക്‌​ടോ​റി​യ​ന്‍ ക​മ്മ്യൂ​ണി​റ്റി എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് മെ​ൽ​ബ​ൺ രൂ​പ​ത​യ്ക്ക്.