• Logo

Allied Publications

Middle East & Gulf
എയർ അറേബ്യാ യാത്രക്കാർക്ക് മുൻ‌കൂർ ചെക്ക് ഇൻ സൗകര്യം ഒരുക്കി അബുദാബിയിൽ രണ്ടു സിറ്റി ടെർമിനലുകൾ
Share
അബുദാബി : തലസ്ഥാന നഗരിയിൽ നിന്നുള്ള യാത്രക്കാർക്ക് 24 മണിക്കൂർ മുൻപ് മുതൽ ചെക്ക് ഇൻ സൗകര്യം ഒരുക്കി എയർ അറേബ്യാ . മീന തുറമുഖത്തെ ക്രൂയിസ് ടെര്മിനലിലും , അബുദാബി എക്സിബിഷൻ സെന്ററിലുമാണ് എയർ അറേബ്യാ യാത്രക്കാർക്കായി സിറ്റി ചെക്ക് ഇൻ സേവനം ലഭിക്കുന്നത്.

വിമാന സമയത്തിന് 4 മണിക്കൂർ മുൻപ് മുതൽ 24 മണിക്കൂർ മുൻപ് വരെ ഈ കേന്ദ്രങ്ങളിൽ ബാഗേജ് സ്വീകരിച്ച് ബോർഡിങ് കാർഡ് നൽകുന്നതാണ്. മുറാഫിക് ഏവിയേഷൻ സർവീസിന്‍റെ കീഴിൽ അബുദാബി മീന തുറമുഖത്തെ ക്രൂയിസ് ടെർമിനലിൽ രാവിലെ 8 മണി മുതൽ രാത്രി 12 വരെ മുൻ‌കൂർ ചെക്ക് ഇൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.

അബുദാബി എക്സിബിഷൻ സെന്ററിൽ രാവിലെ 9 മുതൽ രാത്രി 9 മണി വരെയാണ് സേവനം ലഭിക്കുക. മുസ്സഫ അബുദാബി ഹൈവേയിൽ നിന്നും നേരിട്ട് പ്രവേശിക്കാവുന്ന വിധത്തിലാണ് എക്സിബിഷൻ സെന്‍ററിലെ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. 

ബാഗേജുകൾ നൽകി ബോർഡിങ് പാസ് എടുക്കുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിൽ എത്തി നീണ്ട ക്യൂ വിൽ കാത്തു നിൽക്കാതെ നേരിട്ട് എമിഗ്രെഷൻ വിഭാഗത്തിലേക്ക് പോകാം എന്നതാണ് സിറ്റി ചെക്ക് ഇൻ സേവനത്തെ ജനപ്രിയമാക്കുന്നതു. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്ക് ഏറെ ആശ്വാസപ്രദമാണ് മുൻ‌കൂർ ചെക്ക് ഇൻ സൗകര്യം .

മുതിർന്നവർക്ക് 35 ദിർഹവും , കുട്ടികൾക്ക് 25 ദിർഹവുമാണ് ചെക്ക് ഇൻ സേവനത്തിനുള്ള നിരക്കായി ഈടാക്കുന്നത്. വിശാലവും സൗജന്യവുമായ പാർക്കിങ് സൗകര്യം ഇരു കേന്ദ്രങ്ങളിലും ലഭ്യമാണ്. കേരളത്തിലേക്ക് ഏറ്റവും അധികം വിമാന സർവീസുകൾ നടത്തുന്ന എയർ അറേബ്യാ, സിറ്റി ചെക്ക് ഇൻ സേവനം ഒരുക്കിയത് മലയാളികളായ യാത്രക്കാർക്ക് ഏറെ അനുഗ്രഹപ്രദമാകുമെന്നാണ് വിലയിരുത്തുന്നത്. 

കൂടുതൽ വിവരങ്ങൾക്ക് 800 667 2347 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഡോ.സിമി പോളിന് ഖത്തര്‍ ആന്‍റി സ്‌മോക്കിംഗ് സൊസൈറ്റിയുടെ ആദരം.
ദോ​ഹ: ഗ്ലോ​ബ​ൽ ഹ്യൂ​മ​ന്‍ പീ​സ് യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ പ്രൈ​ഡ് ഓ​ഫ് ഇ​ന്ത്യ അ​വാ​ര്‍​ഡ് ജേ​താ​വ് ഡോ.
വ​ര്‍​ക്കി തോ​മ​സ് ജോ​ബ് അ​ന്ത​രി​ച്ചു.
ച​ങ്ങ​നാ​ശേ​രി: വെ​ട്ടി​കാ​ട് പു​ത്ത​ന്‍​പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ മ​ക​ന്‍ വ​ര്‍​ക്കി തോ​മ​സ് ജോ​ബ് (ജോ​യി82, ജ​ന​റ​ല്‍ ട​യ​ര്‍ സെ​ന്‍റ​
മ​രു​ന്നു​ക​ൾ ഇ​നി പ​റ​ക്കും; ദു​ബാ​യി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രീ​ക്ഷ​ണം വി​ജ​യം.
ദു​ബാ​യ്: ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് രോ​ഗി​ക​ൾ​ക്ക് മ​രു​ന്നു​ക​ൾ എ​ത്തി​ക്കു​ന്ന പ​രീ​ക്ഷ​ണം വി​ജ​യം.
ന​വ​യു​ഗം കു​ടും​ബ​വേ​ദി​യു​ടെ "മേ​ട​നി​ലാ​വ് 2023' അ​ര​ങ്ങേ​റി.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി​യു​ടെ കു​ടും​ബ​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ഷു​ഈ​സ്റ്റ​ർ​ഈ​ദ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ
മ​ല​പ്പു​റം സ്വ​ദേ​ശി മ​ക്ക​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
റി​യാ​ദ്: കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ഹ​ജ്ജ് തീ​ർ​ഥാ​ട​ക മ​ക്ക​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.