• Logo

Allied Publications

Europe
ഡിസൈന്‍ സ്റ്റുഡന്‍സ് എക്സിബിഷൻ : യു കെ യിൽ നേട്ടം കൊയ്ത് മലയാളി കുട്ടികൾ
Share
ലണ്ടന്‍ :ലോകത്തെ പ്രശസ്ത സർവകലാശാലകളായ ഇംപെരിയല്‍ കോളേജ് ലണ്ടനും റോയല്‍ കോളേജ് ഓഫ് ആർട് ലണ്ടനും സംയുക്തമായി ഒരുക്കിയ ഡിസൈന്‍ സ്റ്റുഡന്‍സ് എക്സിബിഷനില്‍ ശ്രദ്ധേയമായി മലയാളി വിദ്യാർത്ഥികളുടെ പ്രൊജക്ടുകള്‍. മൂന്ന് വിദ്യാർത്ഥികളുടെ പ്രൊജക്ടുകളാണ് ശ്രദ്ധനേടിയത്.

 കുട്ടികളുടെ ഓണ്‍ലൈന്‍ ചലനങ്ങള്‍ മാതാപിതാക്കള്‍ക്ക് നിരീക്ഷിക്കാന്‍ പറ്റുന്ന പദ്ധതിയാണ് കോട്ടയം അതിരംമ്പുഴ സ്വദേശിയ സാവിയോ മുഖച്ചിറയില്‍ ഒരുക്കിയത്. ഗ്ലോബല്‍ ഇന്നവേഷന്‍ ഡിസൈന്‍ ബിരുദാനന്തരബിരുദ വിദ്യാർത്ഥിയാണ് സാവിയോ. കുട്ടികള്‍ ഇന്‍റർനെറ്റില്‍ ചെലവിടുന്ന സമയം, എന്തൊക്കെയാണ് കാണുന്നത് എന്നതടക്കമുളള കാര്യങ്ങള്‍ മാതാപിതാക്കള്‍ക്ക് അറിയാന്‍ സാധിക്കുന്നതാണ് പ്രോജക്ട്. 

പ്രകൃതി സൗഹാർദ്ദപരമായ ഫുഡ് പാക്കേജ് പ്രൊഡക്ടാണ് മംഗലാപുരനിന്നമുള്ള മലയാളിയായ റിയ തോമസ് അവതരിപ്പിച്ചത്. ഗ്ലോബല്‍ ഇന്നവേഷന്‍ ബിരുദാനന്തരബിരുദ വിദ്യാർത്ഥിനിയായ റിയ സീഫുഡ് വേസ്റ്റിന്‍റെ ഷെല്‍വ്സില്‍ നിന്നുമാണ് പ്രകൃതി സൗഹാർദ്ദപരമായ ഫുഡ് പാക്കേജ് പ്രൊഡക്ട് ഒരുക്കിയത്.

കടലില്‍ ഉളള മാലിന്യങ്ങള്‍ സെന്‍സർ ഉപയോഗിച്ച് മനസിലാക്കാന്‍ സാധിക്കുന്ന ഉപകരണമാണ് കൊച്ചി സ്വദേശിയായ നിർമല്‍ തോമസ് അവതരിപ്പിച്ചത്. ഡിസൈന്‍ എഞ്ചിനീയറിംഗ് ബിരുദാനന്തരബിരുദ വിദ്യാർത്ഥിയാണ് നിർമ്മല്‍. അൻപതോളം പ്രൊജക്ടുകളാണ് എക്സിബിഷനിൽ അവതരിപ്പിച്ചത്.യു കെ,യു എസ് എ,ജർമനി സ്വീഡൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുമായി മത്സരിച്ചാണ് മലയാളിക്കുട്ടികൾ നേട്ടമുണ്ടാക്കിയത്.

ജ​ര്‍​മ​ന്‍ പ്ര​തി​രോ​ധ​മ​ന്ത്രി ഇ​ന്ത്യ​യി​ല്‍; രാ​ജ്നാ​ഥ് സിം​ഗു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
ബെ​ര്‍​ലി​ന്‍: സൈ​നി​ക മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​യ സ​ഹ​ക​ര​ണം ല​ക്ഷ്യ​മി​ട്ട് ജ​ര്‍​മ​ന്‍ പ്ര​തി​രോ​ധ മ​ന്ത്രി ബോ​റി​സ് പി​സ്റ്റോ​റി​യ​സ് ഇ​ന്ത
സ്കോ​ട്‌​ല​ൻ​ഡ് ഗ​താ​ഗ​ത മ​ന്ത്രി കെ​വി​ൻ സ്റ്റു​വ​ർ​ട്ട് രാ​ജി​വ​ച്ചു.
എ​ഡി​ൻ​ബ​ർ​ഗ്: സ്കോ​ട്‌​ല​ൻ​ഡ് ഗ​താ​ഗ​ത മ​ന്ത്രി കെ​വി​ൻ സ്റ്റു​വ​ർ​ട്ട് (55) രാ​ജി വ​ച്ചു.
നാ​റ്റോ​യി​ൽ പൂ​ർ​ണ അം​ഗ​ത്വ​ത്തി​ന് മു​ഖ്യ​പ​രി​ഗ​ണ​ന: സ്വീ​ഡ​ൻ.
ടോ​ക്കി​യോ: നാ​റ്റോ സ​ഖ്യ​ത്തി​ൽ പൂ​ർ​ണ അം​ഗ​ത്വ​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് സ്വീ​ഡി​ഷ് പ്ര​തി​രോ​ധ മ​ന്ത്രി പാ​ൽ ജോ​ൺ​സ​ൻ പ​റ​ഞ്ഞു.
ജ​ര്‍​മ​നി​യി​ല്‍ തീ​വ്ര വ​ല​തു​പ​ക്ഷം വീ​ണ്ടും സ്വാ​ധീ​നം നേ​ടു​ന്നു.
ബെ​ര്‍​ലി​ന്‍: ക​ഴി​ഞ്ഞ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രി​ച്ച​ടി നേ​രി​ട്ട തീ​വ്ര വ​ല​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ള്‍ ജ​ര്‍​മ​നി​യി​ല്‍ വീ​ണ്ടും ജ​ന​പി​ന
യുക്രെയ്നിലെ ഡാം തകർന്നു; ജനവാസമേഖലകൾ മുങ്ങുമെന്ന് ആശങ്ക.
കീവ്: ദക്ഷിണ യുക്രെയ്നിലെ റഷ്യൻ നിയന്ത്രണ മേഖലയിൽ സ്ഥിതി ചെയ്യുന്ന നോവാഖാകോവ ഡാം തകർന്നു.