• Logo

Allied Publications

Americas
മഞ്ച് വനിതാ ദിന ആഘോഷങ്ങൾ മാർച്ച് 12 ന് വാറനിൽ
Share
ന്യൂജേഴ്‌സി: മഞ്ചിന്‍റെ (മലയാളി അസോസിയേഷൻ ന്യൂ ജേഴ്‌സി മഞ്ച്) നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം മാർച്ച് 12 ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ന്യൂ ജേഴ്‌സി വാറനിലുള്ള അരോമ റസ്റ്ററന്‍റിൽ വൈകുന്നേരം അഞ്ചിനു നടക്കുന്ന ആഘോഷ പരിപാടികൾ ന്യൂ യോർക്ക്, റോക്ക് ലൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ . ആനി പോൾ ഉദ്‌ഘാടനം ചെയ്യും . അറ്റോർണി എലിസബത്ത് ജോർജ് ചെനിയറ വനിതാ ദിന സന്ദേശം നൽകി സംസാരിക്കും.

സ്ത്രീ ശാക്തീകരണ രംഗത്തും പൊതുപ്രവർത്തന രംഗത്തും ആരോഗ്യരംഗത്തും പ്രാദേശിക, ദേശീയ, അന്തർ ദേശീയ തലങ്ങളിൽ നൽകി വരുന്ന സേവനങ്ങൾ മാനിച്ച് ഡോ .അംബിക നായർ , ഡോ . സീമ ജേക്കബ് , ഡോ . മിറിയം തോമസ് എന്നിവരെ ലോക വനിതാ ദിന ആഘോഷ ചടങ്ങിൽ ആദരിക്കും.

മഞ്ച് പ്രസിഡന്റ് ഡോ .ഷൈനി രാജുവിന്‍റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മഞ്ച് ട്രസ്റ്റി ബോർഡ് ചെയർമാൻ ഷാജി വർഗീസ് , ഫൊക്കാന മുൻ സെക്രട്ടറി ഡോ . സജിമോൻ ആന്‍റണി , മഞ്ച് ട്രഷറർ ഷിബു മാത്യു, വൈസ് പ്രസിഡന്‍റ് രഞ്ജിത് പിള്ളൈ, ജോയിന്‍റ് സെക്രട്ടറി ഉമ്മൻ ചാക്കോ, സെക്രട്ടറി ആന്റണി കല്ലുംകാവുങ്കൽ, ജോയിന്റ് ട്രഷറർ അനീഷ് ജയിംസ് , വിമൻസ് ഫോറം സെക്രട്ടറി സൂസൻ വർഗീസ് , വിമൻസ് ഫോറം ചെയർ പേഴ്സൺ മഞ്ജു ചാക്കോ, മുൻ പ്രസിഡന്റ് മനോജ് വട്ടപ്പള്ളി, മുൻ ട്രഷറർ ഗാരി നായർ തുടങ്ങിയവർ പ്രസംഗിക്കും.

ഫൊക്കാനയുടെ പ്രവർത്തനങ്ങളെ കുറിച്ച് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ഷാജി വർഗീസ് വിവരണം നൽകും. കമ്മിറ്റി അംഗങ്ങളായ ലിന്റോ മാത്യു , ഷിജി മോൻ മാത്യു, ജൂബി മത്തായി , അരുൺ ചെമ്പരത്തി , ട്രസ്റ്റി ബോർഡ് അംഗങ്ങളായ ഗാരി നായർ , രാജു ജോയി , ജയിംസ് ജോയി എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും.  ‌

ലോ​ക കേ​ര​ള സ​ഭാ ന്യൂ​യോ​ർ​ക്ക് സ​മ്മേ​ള​ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ പൂ​ർ​ത്തി​യാ​കു​ന്നു.
ന്യൂയോർക്ക്: ലോ​ക കേ​ര​ള സ​ഭാ അ​മേ​രി​ക്ക​ൻ മേ​ഖ​ലാ സ​മ്മേ​ന​ത്തി​ലേ​ക്കു​ള്ള പ്ര​തി​നി​ധി ലി​സ്റ്റ് പൂ​ർ​ത്തി​യാ​യി വ​രു​ന്നു.
വ​ള​ർ​ത്ത​മ്മ കാ​റി​ൽ മ​റ​ന്ന കുഞ്ഞിന് ദാ​രു​ണാ​ന്ത്യം.
വാ​ഷിം​ഗ്ട​ൺ: വ​ള​ർ​ത്ത​മ്മ മ​റ​ന്നു​പോ​യ​തി​നെ തു​ട​ർ​ന്ന് ഒ​മ്പ​ത് മ​ണി​ക്കൂ​റോ​ളം കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ ഒ​രു വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്
ഡോ. ​മോ​റി​സ് വോ​ർ​ട്ട്മാ​ൻ വി​മാ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു.
ന്യൂ​യോ​ര്‍​ക്ക്: കൃ​ത്രി​മ ബീ​ജ​സ​ങ്ക​ല​ന വി​വാ​ദ​ത്തെ തു​ട​ർ​ന്നു വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ ഡോ.
ശി​വ​ഗി​രി ആ​ശ്ര​മം ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യ്ക്ക് തി​രി​തെ​ളി​ഞ്ഞു.
വാ​ഷിം​ഗ്ട​ൺ: ശി​വ​ഗി​രി ആ​ശ്ര​മം ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്കയ്ക്ക് വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ൽ തി​രി​തെ​ളി​ഞ്ഞു.
കാ​മു​കി​യു​ടെ പ്രേ​ര​ണ​യെ തു​ട​ർ​ന്ന് യു​വ​തി​യെ കൊ​ല​പ്പെ​ടുത്തി.
ഡാ​ള​സ്: കാ​മു​കി​യു​ടെ പ്രേ​ര​ണ​യി​ൽ യുവതിയെ കാ​മു​ക​ൻ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് ഇ​രു​വ​ർ​ക്കു​മെ​തി​രെ പോലീ​സ് കൊ​ല​ക്കു​റ്റം ചു​മ​ത്തി