• Logo

Allied Publications

Europe
ആ​റാ​മ​ത് എ​യ്ൽ​സ്ഫോ​ർ​ഡ് തീ​ർ​ഥാ​ട​നം മേ​യ് 27 ശ​നി​യാ​ഴ്ച
Share
എ​യ്ൽ​സ്ഫോ​ർ​ഡ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത നേ​തൃ​ത്വം ന​ൽ​കു​ന്ന ആ​റാ​മ​ത് എ​യ്ൽ​സ്ഫോ​ർ​ഡ് മ​രി​യ​ൻ തീ​ർ​ഥാ​ട​നം മെ​യ് 27 ശ​നി​യാ​ഴ്ച ന​ട​ക്കും. രൂ​പ​താ​ധ്യ​ക്ഷ​ൻ അ​ഭി​വ​ന്ദ്യ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ പി​താ​വി​ന്‍റെ ആ​ത്മീ​യ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന വി​ശ്വാ​സ​തീ​ർ​ഥാ​ട​ന​ത്തി​ലും തി​രു​ന്നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ബ്രി​ട്ട​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണ് എ​ത്തി​ച്ചേ​രാ​റു​ള്ള​ത്. രൂ​പ​ത​യി​ലെ ല​ണ്ട​ൻ റീ​ജ​ണി​ന്‍റെ കീ​ഴി​ലു​ള്ള മി​ഷ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു.

ഇം​ഗ്ല​ണ്ടി​ന്‍റെ ആ​രാ​മ​മാ​യ കെ​ന്‍റി​ലെ പു​ണ്യ​പു​രാ​ത​ന മ​രി​യ​ൻ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​ണ് എ​യ്ൽ​സ്ഫോ​ർ​ഡ് പ്ര​യ​റി. പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വ് വി​ശു​ദ്ധ സൈ​മ​ണ്‍ സ്റ്റോ​ക്ക് പി​താ​വി​ന് പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ഉ​ത്ത​രീ​യം (വെ​ന്തി​ങ്ങ) ന​ൽ​കി​യ വി​ശു​ദ്ധ ഭൂ​മി​യും ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​രി​യ​ഭ​ക്ത​രു​ടെ ആ​ത്മീ​യ സ​ങ്കേ​ത​വു​മാ​ണ് എ​യ്ൽ​സ്ഫോ​ർ​ഡ്. കേ​ര​ള​ത്തി​ലെ സു​റി​യാ​നി ക്രി​സ്ത്യാ​നി​ക​ളു​ടെ ആ​ത്മീ​യ ജീ​വി​ത​വു​മാ​യി അ​ഭേ​ദ്യം ബ​ന്ധ​പെ​ട്ടു നി​ൽ​ക്കു​ന്ന വെ​ന്തി​ങ്ങ​യു​ടെ ഉ​ത്ഭ​വ​സ്ഥാ​നം എ​ന്ന നി​ല​യി​ൽ ബ്രി​ട്ട​നി​ലെ സു​റി​യാ​നി​ക്രി​സ്ത്യാ​നി​ക​ളു​ടെ അ​നു​ഗ്ര​ഹാ​രാ​മം കൂ​ടി​യാ​ണ് ഈ ​പു​ണ്യ​ഭൂ​മി.

മെ​യ് 27 ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 12 മ​ണി​ക്ക് എ​യ്ൽ​സ്ഫോ​ർ​ഡി​ലെ പ്ര​ശ​സ്ത​മാ​യ ജ​പ​മാ​ല​രാ​മ​ത്തി​ലൂ​ടെ ക​ർ​മ്മ​ല​മാ​താ​വി​നെ​യും സം​വ​ഹി​ച്ചു​കൊ​ണ്ടു​ള്ള കൊ​ന്ത​പ്ര​ദി​ക്ഷ​ണം, ഉ​ച്ച​ക്ക് 1.30 ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, തു​ട​ർ​ന്ന് വി​ശ്വാ​സ​പ്ര​ഘോ​ഷ​ണ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടു​കൂ​ടി​യു​ള്ള ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ൾ പ്ര​ദി​ക്ഷ​ണം എ​ന്നി​വ ന​ട​ക്കും. എ​യ്ൽ​സ്ഫോ​ഡി​ൽ തീ​ർ​ഥാ​ട​ക​രാ​യി എ​ത്തി​ച്ചേ​രു​ന്ന എ​ല്ല​വ​ർ​ക്കും സ്നേ​ഹ​ക്കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​യി സ്നേ​ഹ​വി​രു​ന്നും ന​ൽ​കി​വ​രു​ന്നു.

തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു തി​രു​നാ​ൾ പ്ര​സു​ദേ​ന്തി​യാ​കു​ന്ന​തി​നും നേ​ർ​ച്ച​കാ​ഴ്ച​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും, ക​ഴു​ന്ന്, മു​ടി, എ​ന്നി​വ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​നും അ​ടി​മ വ​യ്ക്കു​ന്ന​തി​നും സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. തീ​ർ​ത്ഥാ​ട​ക​ർ​ക്കാ​യി കാ​റു​ക​ളും കോ​ച്ചു​ക​ളും പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് വി​ശാ​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.

ക​ർ​മ്മ​ല​മാ​താ​വി​ന്‍റെ പ്ര​ത്യ​ക്ഷീ​ക​ര​ണ​ത്താ​ൽ അ​നു​ഗ്ര​ഹീ​ത​മാ​യ ഈ ​പു​ണ്യ​ഭൂ​മി​യി​ൽ വ​ച്ച് ന​ട​ക്കു​ന്ന മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​ലേ​ക്ക് എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ടോ​മി എ​ടാ​ട്ട് അ​റി​യി​ച്ചു.

Addres of the Venue: The Friars, Aylesford, Kent, ME20 7BX

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.