• Logo

Allied Publications

Delhi
ഭ​ക്ത​മ​ന​സു​ക​ൾ​ക്ക് പു​ണ്യം പ​ക​ർ​ന്ന് വ​ലി​യ പൊ​ങ്കാ​ല
Share
ന്യൂ​ഡ​ൽ​ഹി: ഭ​ക്ത മ​ന​സു​ക​ൾ​ക്ക് പു​ണ്യം പ​ക​ർ​ന്ന് ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ 24ാമ​ത് വ​ലി​യ പൊ​ങ്കാ​ല മ​ഹോ​ത്സ​വം സ​മാ​പി​ച്ചു. ക്ഷേ​ത്ര മേ​ൽ​ശാ​ന്തി അ​നീ​ഷ് മേ​പ്പാ​ട​ന്‍റെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ പൊ​ങ്കാ​ല അ​ര​ങ്ങേ​റി​യ​ത്. നി​ർ​മാ​ല്യ​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം മ​ഹാ ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ചു വി​ശേ​ഷാ​ൽ പൂ​ജ​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

താ​ല​പ്പൊ​ലി​യു​ടെ​യും ചെ​റു​താ​ഴം കു​ഞ്ഞി​രാ​മ​ൻ മാ​രാ​രും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ ശ്രീ​കോ​വി​ലി​ൽ നി​ന്നും കൊ​ളു​ത്തി​യ ദി​വ്യാ​ഗ്നി പ​ണ്ടാ​ര അ​ടു​പ്പി​ലേ​ക്ക് പ​ക​ർ​ന്ന​പ്പോ​ൾ വാ​യ്ക്കു​ര​വ​ക​ളു​ടെ ധ്വ​നി ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ നി​റ​ഞ്ഞു നി​ന്നു. തു​ട​ർ​ന്ന് ഭ​ക്ത​ജ​ന​ങ്ങ​ൾ സ്വ​യം പൊ​ങ്കാ​ല അ​ടു​പ്പു​ക​ളി​ലേ​ക്ക് അ​ഗ്നി പ​ക​ർ​ന്ന​തോ​ടെ പൊ​ങ്കാ​ല​യ്ക്ക് ആ​രം​ഭ​മാ​യി. പൊ​ങ്കാ​ല അ​ടു​പ്പു​ക​ളി​ൽ നി​ന്നും ഉ​യ​ർ​ന്ന ധൂ​മ പ​ട​ല​ങ്ങ​ളും കോ​ട​മ​ഞ്ഞി​ൻ ക​ണി​ക​ക​ളും ഇ​രു​ൾ പ​ര​ത്തി​യ അ​ന്ത​രീ​ക്ഷം ശ്രീ​മൂ​കാം​ബി​ക കീ​ർ​ത്ത​ന സം​ഘ​ത്തി​ന്‍റെ മ​ധു​ര ഗാ​നാ​മൃ​ത​ങ്ങ​ളാ​ൽ ഭ​ക്തി സാ​ന്ദ്ര​മാ​ക്കി. തി​ള​ച്ചു തൂ​വി​യ പൊ​ങ്കാ​ല​ക്ക​ല​ങ്ങ​ളി​ൽ തി​രു​മേ​നി​മാ​ർ തീ​ർ​ത്ഥം ത​ളി​ച്ച​തോ​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ന്ന വ്ര​ത​ശു​ദ്ധി​യു​ടെ സു​കൃ​ത​വു​മാ​യി ഭ​ക്ത​ർ തി​രു​ന​ട​യി​ലെ​ത്തി ദ​ർ​ശ​ന​വും കാ​ണി​ക്യ​യു​മ​ർ​പ്പി​ച്ചു അ​ന്ന​ദാ​ന​ത്തി​ലും പ​ങ്കെ​ടു​ത്ത് മ​ട​ക്ക​യാ​ത്ര ന​ട​ത്തി.

എ​ല്ലാ വ​ർ​ഷ​വും കും​ഭ മാ​സ​ത്തി​ലെ ആ​ദ്യ​ത്തെ ഞാ​യ​റാ​ഴ്ച​യാ​ണ് ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ വ​ലി​യ പൊ​ങ്കാ​ല മ​ഹോ​ത്സ​വം അ​ര​ങ്ങേ​റു​ക. ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും കാ​ർ​ത്തി​ക ന​ക്ഷ​ത്ര​ത്തി​ൽ കാ​ർ​ത്തി​ക പൊ​ങ്കാ​ല ന​ട​ത്തു​ന്ന​തു​കൊ​ണ്ടാ​ണ് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലു​ള്ള പൊ​ങ്കാ​ല, വ​ലി​യ പൊ​ങ്കാ​ല​യാ​യി അ​റി​യ​പ്പെ​ടു​ന്ന​ത്. പൊ​ങ്കാ​ല സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള മ​ണ്‍​ക​ലം, അ​രി, ശ​ർ​ക്ക​ര, വി​റ​ക് മു​ത​ലാ​യ​വ ക്ഷേ​ത്ര​ത്തി​ലെ കൗ​ണ്ട​റി​ൽ ഒ​രു​ക്കി​യി​രു​ന്നു.

ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ഘു​നാ​ഥ​ൻ നാ​യ​ർ, ച​ക്കു​ള​ത്ത​മ്മ സ​ഞ്ജീ​വ​നി ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് സി ​കേ​ശ​വ​ൻ കു​ട്ടി, രാ​ജ്ബാ​ല ഹൂ​ഡ (സേ​വാ ഭാ​ര​തി), പി​കെ സു​രേ​ഷ് (ബാ​ല​ഗോ​കു​ലം), ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ ജ​യ​ദേ​വ​ൻ, എ​ൻ​എ​സ്എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ശി​വ​പ്ര​സാ​ദ്, എ​സ്എ​ൻ​ഡി​പി ഡ​ൽ​ഹി യൂ​ണി​യ​ൻ കൗ​ണ്‍​സി​ൽ അം​ഗം പി​കെ പ്ര​കാ​ശ്, ഡ​ൽ​ഹി മ​ല​യാ​ളി വി​ശ്വ​ക​ർ​മ്മ സ​ഭാം​ഗം ഷീ​ലാ രാ​ജേ​ന്ദ്ര​ൻ, പാ​ഞ്ച​ജ​ന്യം ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ന​ജ​ഫ് ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് ആ​ർ​പി പി​ള്ള, വൈ​സ് പ്ര​സി​ഡ​ന്‍റ്മാ​രാ​യ കെ​ജി സു​നി​ൽ, വി​ക​ഐ​സ് നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി ​കൃ​ഷ്ണ​കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ അ​നി​ൽ കു​മാ​ർ, മ​ധു​സൂ​ധ​ന​ൻ, ട്ര​ഷ​റ​ർ അ​നീ​ഷ് നാ​യ​ർ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ സാ​ബു മു​തു​കു​ളം, ഇ​ന്‍റെ​ർ​ണ​ൽ ഓ​ഡി​റ്റ​ർ ഇ ​ഡി അ​ശോ​ക​ൻ, വ​നി​താ അം​ഗ​ങ്ങ​ളാ​യ ശോ​ഭാ പ്ര​കാ​ശ്, ല​താ മു​രു​കേ​ശ​ൻ, ശ്യാ​മ​ളാ കൃ​ഷ്ണ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ക്ഷ​ര​ജ്യോ​തി സം​ഘ‌​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ​റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ക്ഷ​ര​ജ്യോ​തി
കി​ഷ​ൻ​ഗ​ഡി​ൽ മ​ലി​ന​ജ​ലം റോ​ഡി​ലേ​ക്ക് ഒ​ഴു​കു​ന്നു.
ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​ളു​ക​ൾ താ​മ​സി​ക്കു​ന്ന കി​ഷ​ൻ​ഗ​ഡ് പ​ഞ്ചാ​ബി ധാ​ബ ഗോ​ശാ​ല റോ​ഡി​ൽ അ​ൽ​ന റ​സ്റ്റോ​റ​ന്‍റി​ന് മു​ൻ​വ
ഡ​ൽ​ഹി​യി​ൽ ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല ന​വം​ബ​ർ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ.
ന്യൂ​ഡ​ൽ​ഹി: ഭ​ക്ത​മ​ന​സു​ക​ൾ​ക്ക് പു​ണ്യം പ​ക​രാ​ൻ 22ാമ​ത് ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല മ​ഹോ​ത്സ​വം ന​വം​ബ​ർ ര​ണ്ട്, മൂ​ന്ന് മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3ല
ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഡി​എം​എ ക​രോ​ൾ ബാ​ഗ് കൊ​ണാ​ട്ട് പ്ലേ​സ് ഏ​രി​യ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ ക​രോ​ൾ ബാ​ഗ് കൊ​ണാ​ട്ട് പ്ലേ​സ് ഏ​രി​യ​യു​ടെ ഓ​ണാ​ഘോ​ഷം ര​ജീ​ന്ദ​ർ ന​ഗ​റി​ലെ ഡ​ൽ​ഹി സി​ന്ധു സ​മാ​ജം ഓ
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യു​ടെ ന​വീ​ക​രി​ച്ച ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​ന​ക് പു​രി ഏ​രി​യ​യു​ടെ ന​വീ​ക​രി​ച്ച ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ.