സ്റ്റീവനേജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ കുർബാന കേന്ദ്രങ്ങളായ സ്റ്റീവനേജ്, ലൂട്ടൻ ഒന്നുചേരുന്ന പ്രൊപോസ്ഡ് മിഷനായ സെന്റ് സേവ്യർ മിഷന്റെ നേതൃത്വത്തിൽ നോന്പുകാല നവീകരണ ധ്യാനം മാർച്ച് 17 നു സ്റ്റീവനേജിലും, മാർച്ച് 18 നു ലൂട്ടൻ ലീഗ്രേവിലും നടത്തപ്പെടുന്നു.
ബാംഗ്ലൂർ കർമലാരം തിയോളജി കോളേജ് പ്രഫസറും, റോമിൽ വിസിറ്റിംഗ് പ്രഫസറും,വിശുദ്ധ ഉത്തരീയ ഭക്തിയുടെ പ്രചാരകനും, ദൈവശാസ്ത്ര പണ്ഡിതനും, അനുഗ്രഹീത പ്രഭാഷകനും, പ്രശസ്ത ധ്യാന ഗുരുവുമായ ഫാ. ഇഗ്നേഷ്യസ് കുന്നുംപുറത്ത് ഛഇഉ സെന്റ് സേവ്യർ മിഷന്റെ നോന്പുകാല ധ്യാനങ്ങൾ നയിക്കുന്നത്.
മാർച്ച് 17 നു വെള്ളിയാഴ്ച സ്റ്റീവനേജ് സെന്റ് ഹിൽഡാ ദേവാലയത്തിൽ രാവിലെ പതിനൊന്നു മണിക്കാരംഭിക്കുന്ന തിരുവചന ശുശ്രുഷ വൈകുന്നേരം ആറിന്് ആരാധനയോടെ സമാപിക്കും.
മാർച്ച 18 നു ശനിയാഴ്ച രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചു വരെ നടത്തപ്പെടുന്ന നോന്പുകാല ധ്യാനം ലൂട്ടനിലെ ലീഗ്രേവിലുള്ള സെന്റ് മാർട്ടിൻസ് കത്തോലിക്കാ ദേവാലയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
വിശുദ്ധ കുർബാനക്കും, കുന്പസാരത്തിനും, കൗണ്സിലിംഗിനുമിനുള്ള സൗകര്യങ്ങൾ ഇരു ദേവാലയങ്ങളിലും ക്രമീകരിച്ചിട്ടുണ്ട്.
തിരുസന്നിധിയിലേക്ക് ഹൃദയങ്ങൾ തുറന്ന്, ആത്മപരിശോധനയിലൂടെ മാനസാന്തര കൃപയിലേക്കു നയിക്കപ്പെടുവാനും, കരുണയുടെ വാതിലുകൾ തുറക്കപ്പെടുന്ന വലിയ നോന്പ് കാലത്തിലൂടെ അനുതാപത്തിലൂന്നിയ തീർത്ഥയാത്രക്കായി നല്ലൊരവസരമാണ് സ്റ്റീവനേജിലും, ലൂട്ടനിലുമായി ഒരുങ്ങുന്നത്. േ നോന്പുകാല നവീകരണ ധ്യാനത്തിൽ പങ്കാളികളാവാനും, ദൈവ കരുണയുടെ ഉറവയിൽ നിന്നും ആവോളം സന്തോഷവും, കൃപകളും ആർജ്ജിക്കുവാനും നോന്പുകാല ധ്യാനം അനുഗ്രഹീതമാകട്ടെ എന്ന് പ്രീസ്റ്റ് ഇൻ ചാർജ്ജ് ഫാ. അനീഷ് നെല്ലിക്കൽ ആശംസിച്ചു. ബൈബിളും, നോട്ടുബുക്കും കൊണ്ടുവരുവാൻ താല്പര്യപ്പെടുന്നു. വെള്ളവും, ലഘുഭക്ഷണവും ക്രമീകരിക്കുന്നതാണ്.
St.Hilda Catholic Church, 9 Breakspear, Shephall, Stevenage, SG2 9SQ March 17th Friday 11:00 AM 18:00 PM Samson 07462921022 Jinto07741972600
St. Martins De Porres R C Church, 366 Leagrave High Street, Luton, LU4 0NG March 18th Saturday 09:00 AM 17:00 PM Sunny07886330371 Jose07888754583
|