• Logo

Allied Publications

Americas
കേരള കൾച്ചറൽ അസോസിയേഷൻ കാനഡ ടാലന്‍റ് ഷോ സംഘടിപ്പിക്കുന്നു
Share
ടോറന്‍റോ : ഭാവിയിലെ അഭിനയ പ്രതിഭകൾക്ക് പ്രോത്സാഹനം നൽകുന്നതിനാണ് കേരള കൾച്ചറൽ അസോസിയേഷൻ പരിപാടി സംഘടിപ്പിക്കുന്നത്. ഡെയർ ടു സിങ്ക് സീസൺ 1 എന്നാണ് പരിപാടിയുടെ പേര്.

ഒരു പാട്ടിനു ലിപ്സിങ്ക് ചെയ്തു പാടുകയോ, ഒരു രംഗത്തിലെ ശബ്ദത്തിനു അനുസരിച്ചു അഭിനയിക്കുകയോ, പാട്ടിനൊപ്പം നൃത്തം ചെയ്യുകയോ ആവാം. ചുണ്ടുകളുടെ ചലനങ്ങൾക്കാണ് മുഖ്യ പ്രാധാന്യം നൽകുന്നതെങ്കിലും, സ്വാഭാവികതയ്ക്കും ഭാവാഭിനയത്തിനും നൽകുന്ന പ്രാധാന്യവും ഒട്ടും കുറവല്ല.

പ്രായപരിധി ഇല്ലാതെ മത്സരത്തിൽ ഡാൻസിലോ പട്ടിലോ ഉള്ള അഭിരുചിക്ക് മാത്രമാകും മുൻഗണന. സർഗ്ഗാത്മകത, രംഗത്തിന്റെ തുടർച്ച, അവതരണം, സ്വാഭാവികത്വം, സമന്വയനം എന്നീ മാനദണ്ഡങ്ങൾക്ക് അനുസരിച്ചായിരിക്കും വിജയിയെ കണ്ടെത്തുക. ഒന്നാം സമ്മാനം 501 ഡോളറും രണ്ടാം സമ്മാനം 251 ഡോളറും, മൂന്നാം സമ്മാനം 101 ഡോളറുമാണ്. ഫെബ്രുവരി 5 മുതൽ മാർച്ച് 10 വരെ ലഭിക്കുന്ന ലഭിക്കുന്ന വിഡിയോകൾ മാത്രമാണ് മത്സരത്തിലേക്ക് പരിഗണിക്കുക.

നിബന്ധനകൾ:
*വീഡിയോയുടെ ദൈർഘ്യം രണ്ടു മിനിറ്റിൽ കൂടാൻ പാടില്ല
*എഡിറ്റിംഗോ മിക്സിങോ ഇല്ലാതെ ഒറ്റ ഷോട്ടിൽ ഷൂട്ട് ചെയ്ത വീഡിയോ ആയിരിക്കണം
*എഫക്റ്റും ഫിൽറ്റെർസും അനുവദനീയമല്ല
*വ്യക്തികൾക്ക് മാത്രമേ പരിപാടിയിൽ പങ്കെടുക്കാനാകൂ (ഗ്രൂപ്പ് അനുവദനീയമല്ല)
*ഒരു ആൾക്ക് ഒരു എൻട്രി മാത്രം
*ഹിന്ദി,മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ ചലച്ചിത്ര ശബ്ദശകലങ്ങളോ, പാട്ടുകളോ ഉപയോഗിക്കാം
*നിബന്ധനകൾ പാലിക്കാത്ത വിഡിയോകൾ അയോഗ്യമാക്കും
*രംഗത്തിനാവശ്യമായ വസ്ത്രങ്ങളും അനുബന്ധ വസ്തുക്കളും ഉപയോഗിക്കാവുന്നതാണ്
*സ്വതന്ത്ര ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും

മത്സരാത്ഥികൾ രണ്ടു മിനിറ്റിൽ കൂടാതെയുള്ള വീഡിയോ സേറാ (647)678 7274 മൃദുല (647)544 8213 എന്ന നമ്പറുകളിൽ വാട്സാപ്പ് ചെയ്യുകയോ contact2kcaw@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുകയോ ചെയ്യുക.

ട്രംപിനെ കുറ്റം ചുമത്തണോ എന്ന കാര്യത്തിൽ ഗ്രാൻഡ് ജൂറിയുടെ വോട്ട് ഏത് നിമിഷവും.
ന്യൂയോർക്ക്: ഡോണൾഡ് ട്രംപ് തന്‍റെ 2016 ലെ പ്രസിഡൻഷ്യൽ ക്യാന്പയ്നിടെ സിനിമാ നടിക്ക് നൽകിയ പണമിടപാടുമായി ബന്ധപ്പെട്ട് ബിസിനസ് രേഖകൾ നിയമവിരുദ്ധമായി
ഡാ​ള​സ് കൗ​ണ്ടി​യി​ൽ വോ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ കാ​ത്തി​രി​ക്ക​രു​ത്.
ഡാ​ള​സ്: ഡാ​ള​സ് കൗ​ണ്ടി​യി​ൽ പു​തു​താ​യി വ​രു​ന്ന വോ​ട്ട​ർ​മാ​രും ആ​ദ്യ​മാ​യി വോ​ട്ടു​ചെ​യ്യു​ന്ന​വ​രും തെര​ഞ്ഞെ​ടു​പ്പ് ദി​വ​സ​ത്തി​ന് ഒ​രു മാ​സം മു
ഇ​ർ​വിംഗ് ഡിഎ​ഫ്ഡ​ബ്ല്യു ല​യ​ൺ​സ് ക്ല​ബ് പ്രൈ​മ​റി ക്ലി​നി​ക്കി​ന്‍റെ ഉദ്ഘാ​ട​നം നി​ർ​വഹി​ച്ചു.
ആ​ർ​ലിംഗ്ടൺ : ഡിഎ​ഫ് ഡ​​ബ്ല്യു മെ​ട്രോ​പ്ലെ​ക്‌​സി​ലെ ഇ​ൻ​ഷ്വ​ർ ചെ​യ്യാ​ത്ത/​അ​ണ്ട​ർ ഇ​ൻ​ഷു​റ​ൻ​സ് ഉ​ള്ള മു​തി​ർ​ന്ന​വ​ർ​ക്ക് പ്രാ​ഥ​മി​ക വൈ​ദ്യ​സ​ഹാ
ക്ലി​ഫ്റ്റ​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ.
ക്ലി​ഫ്‌​ട​ൺ (ന്യൂ​ജേ​ഴ്‌​സി): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ ഏ​റ്റ​വും വ​ലി​
പി .​സി. മാ​ത്യു ഗാ​ര്‍​ല​ന്‍റ് സി​റ്റി കൗ​ണ്‍​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു; ഏ​ര്‍​ലി വോ​ട്ടിം​ഗ് ഏ​പ്രി​ല്‍ 24 മു​ത​ല്‍.
ഡാ​ള​സ്: ഡാ​ള​സ് ഫോ​ര്‍​ട്ട്‌​വ​ര്‍​ത്ത് മെ​ട്രോ പ്ലെ​ക്‌​സി​ല്‍ ക​ഴി​ഞ്ഞ 17വ​ര്‍​ഷ​മാ​യി സാ​മൂ​ഹ്യ​സാം​സ്‌​കാ​രി​ക രം​ഗ​ങ്ങ​ളി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ