• Logo

Allied Publications

Americas
മറിയാമ്മ ആൻഡ്രൂസ് അറ്റ്ലാന്‍റയിൽ അന്തരിച്ചു
Share
ജോർജിയ: അറ്റ്ലാന്‍റ ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും, വടക്കേ അമേരിക്കയിലെ ചർച്ച് ഓഫ് ഗോഡ് സീനിയർ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ സി. വി. ആൻഡ്രൂസിന്‍റെ ഭാര്യ മറിയാമ്മ ആൻഡ്രൂസ് (70) അറ്റ്ലാന്‍റയിൽ അന്തരിച്ചു . ഹൃദയാഘാതം മൂലമാണു മരണം.

മക്കൾ: ബ്ലസൺ, ബെന്നി. മരുമക്കൾ : ജോയ്സ്, കവിത. അഞ്ച് കൊച്ചുമക്കളുണ്ട്.
കോട്ടയം തിരുവാർപ്പ് സ്വദേശിയായ മറിയാമ്മ, 1973ൽ വിവാഹിതയായി. അമേരിക്കയിൽ കുടിയേറി പാർക്കുന്നതിനു മുൻപ് ഭർത്താവ് പാസ്റ്റർ സി. വി. ആൻഡ്രൂസിനൊപ്പം കീക്കൊഴൂർ, ദുർഗ്ഗാപൂർ, നാഗ്പൂർ, ഭോപ്പാൽ, മുബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ സുവിശേഷവേലയിലായിരുന്നു.

അമേരിക്കയിൽ ഫ്ലോറിഡയിലും, അറ്റ്ലാന്‍റയിലും കുടുംബമായി സഭാ ശുശ്രൂഷയിൽ ആയിരുന്നു. ഭൗതിക ശരീരം ഫെബ്രുവരി മൂന്നിനു വെള്ളിയാഴ്ച വൈകിട്ട് ആറിനു പ്രെയിസ് കമ്മ്യൂണിറ്റി ചർച്ചിൽ പൊതുദർശനത്തിനുവയ്ക്കുകയും, തുടർന്ന് അനുസ്മരണ ശുശ്രൂഷയും നടക്കും.

ഭൗതിക സംസ്കാര ശുശ്രൂഷ ഫെബ്രുവരി നാലിനു ശനിയാഴ്ച രാവിലെ ഒന്പതിനു പ്രയ്സ് കമ്മ്യൂണിറ്റി ചർച്ചിൽ (Praise Community Church, 329 Grayson Hwy, Lawrenceville, GA 30046) വെച്ച് നടക്കും. തുടർന്ന് സ്നെൽവിൽ ഇറ്റേണൽ ഹിൽസ് ഫ്യൂണറൽ ഹോമിൽ (3594 Stone Mountain Hwy, Snellville, GA 30039) ഭൗതിക ശരീരം സംസ്കരിക്കും.

സംസ്‌ക്കാര ശ്രുശൂഷയുടെ തത്സമയ സംപ്രേഷണം പ്രൊവിഷൻ ടി വിയിൽ  www.provisiontv.in

ട്രംപിനെ കുറ്റം ചുമത്തണോ എന്ന കാര്യത്തിൽ ഗ്രാൻഡ് ജൂറിയുടെ വോട്ട് ഏത് നിമിഷവും.
ന്യൂയോർക്ക്: ഡോണൾഡ് ട്രംപ് തന്‍റെ 2016 ലെ പ്രസിഡൻഷ്യൽ ക്യാന്പയ്നിടെ സിനിമാ നടിക്ക് നൽകിയ പണമിടപാടുമായി ബന്ധപ്പെട്ട് ബിസിനസ് രേഖകൾ നിയമവിരുദ്ധമായി
ഡാ​ള​സ് കൗ​ണ്ടി​യി​ൽ വോ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ കാ​ത്തി​രി​ക്ക​രു​ത്.
ഡാ​ള​സ്: ഡാ​ള​സ് കൗ​ണ്ടി​യി​ൽ പു​തു​താ​യി വ​രു​ന്ന വോ​ട്ട​ർ​മാ​രും ആ​ദ്യ​മാ​യി വോ​ട്ടു​ചെ​യ്യു​ന്ന​വ​രും തെര​ഞ്ഞെ​ടു​പ്പ് ദി​വ​സ​ത്തി​ന് ഒ​രു മാ​സം മു
ഇ​ർ​വിംഗ് ഡിഎ​ഫ്ഡ​ബ്ല്യു ല​യ​ൺ​സ് ക്ല​ബ് പ്രൈ​മ​റി ക്ലി​നി​ക്കി​ന്‍റെ ഉദ്ഘാ​ട​നം നി​ർ​വഹി​ച്ചു.
ആ​ർ​ലിംഗ്ടൺ : ഡിഎ​ഫ് ഡ​​ബ്ല്യു മെ​ട്രോ​പ്ലെ​ക്‌​സി​ലെ ഇ​ൻ​ഷ്വ​ർ ചെ​യ്യാ​ത്ത/​അ​ണ്ട​ർ ഇ​ൻ​ഷു​റ​ൻ​സ് ഉ​ള്ള മു​തി​ർ​ന്ന​വ​ർ​ക്ക് പ്രാ​ഥ​മി​ക വൈ​ദ്യ​സ​ഹാ
ക്ലി​ഫ്റ്റ​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ.
ക്ലി​ഫ്‌​ട​ൺ (ന്യൂ​ജേ​ഴ്‌​സി): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ ഏ​റ്റ​വും വ​ലി​
പി .​സി. മാ​ത്യു ഗാ​ര്‍​ല​ന്‍റ് സി​റ്റി കൗ​ണ്‍​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു; ഏ​ര്‍​ലി വോ​ട്ടിം​ഗ് ഏ​പ്രി​ല്‍ 24 മു​ത​ല്‍.
ഡാ​ള​സ്: ഡാ​ള​സ് ഫോ​ര്‍​ട്ട്‌​വ​ര്‍​ത്ത് മെ​ട്രോ പ്ലെ​ക്‌​സി​ല്‍ ക​ഴി​ഞ്ഞ 17വ​ര്‍​ഷ​മാ​യി സാ​മൂ​ഹ്യ​സാം​സ്‌​കാ​രി​ക രം​ഗ​ങ്ങ​ളി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ