• Logo

Allied Publications

Middle East & Gulf
ഹൃദയപൂർവം കേളി; രണ്ടാം ഘട്ടം സമാപന ചടങ്ങ് നിലന്പൂർ ആയിഷ ഉദ്ഘാടനം ചെയ്തു
Share
റിയാദ് : കേളി കലാസാംസ്കാരിക വേദി ’ഹൃദയപൂർവം കേളി’ പദ്ധതിയുടെ രണ്ടാംഘട്ട സമാപന ചടങ്ങ് കേരളത്തിന്‍റെ സാംസ്കാരിക വിപ്ലവ നായിക നിലന്പൂർ ആയിഷ ഉദ്ഘാടനം ചെയ്തു.

കേളിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളനത്തിന്‍റെ പ്രഖ്യാപനങ്ങളിൽ ഒന്നായ, കേരളത്തിലെ സർക്കാർ ആശുപത്രികളിലെയും അഗതി മന്ദിരങ്ങളിലെയും ഭിന്നശേഷി വിദ്യാലയങ്ങളിലെയും നിർധനർക്ക് ’ഒരു ലക്ഷം പൊതിച്ചോർ’ നൽകുന്ന പദ്ധതിയാണ് ഹൃദയപൂർവം കേളി.

കേളിയും, കേളി കുടുംബ വേദിയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല വിതരണോദ്ഘാടനം 2022 ഡിസംബർ ഒന്നിന് തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്‍ററിൽ കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി സജീവ് തൈക്കാട് നിർവഹിച്ചിരുന്നു.

പദ്ധതിയുടെ രണ്ടാംഘട്ടമായി നിലന്പൂരിലെ ഭിന്നശേഷി വിദ്യാലയത്തിൽ ജനുവരി പതിനേഴിനാണ് ഉച്ചഭക്ഷണ വിതരണം ആരംഭിച്ചത്. രണ്ടാം ഘട്ട സമാപന ചടങ്ങിൽ കേളി മുൻ സെക്രട്ടറി ഷൗക്കത്ത് നിലന്പൂർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ നഗരസഭ വൈസ് ചെയർ പേഴ്സണ്‍ അരുമ ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം, ഡെയ്സി ടീച്ചർ, കേളി മുൻ ഭാരവാഹികളായ ഉമ്മർ കുട്ടി, ബാബുരാജ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിൽ കേളിക്ക് വേണ്ടി നിലന്പൂർ ആയിഷയെ പ്രവർത്തകർ ഷാൾ അണിയിച്ചു ആദരിച്ചു. പ്രവാസി സംഘം ഏരിയ സെക്രട്ടറി റഷീദ് മേലേതിൽ നന്ദി പറഞ്ഞു.

ഉം​റ​യ്ക്ക് വ​ന്ന മ​ല​യാ​ളി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഉം​റ​യ്ക്ക് മ​ക്ക​യി​ലെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് പാ​ലം​ക​ട​വ് സ്വ​ദേ​ശി​നി മ​ണ​ലി​പ്പ​റ​മ്പി​ൽ ന​സീ​മ അ​ന്ത​രി​ച്ചു.
ഒ​മാ​നി​ല്‍ ട്ര​ക്ക് 11 വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു; മ​ല​യാ​ളി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
കെ​ഫാ​ക് ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സ് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ഗ്രാ​ൻ​ഡ് ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ചു കെ​ഫാ​ക്‌ ന​ട​ത്തു​ന്ന അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​ൾ സോ​ക്ക​ർ & മാ​സ്റ്റേ​ഴ്സ് ഫ
ജോലി തേടി പോയി, ച​തി​യി​ല്‍ കു​ടു​ങ്ങി; ഖ​ത്ത​റി​ല്‍ മ​ല​യാ​ളി ത​ട​വു​കാ​ര്‍ നി​രാ​ഹാ​ര​ത്തി​ല്‍.
ദോഹ: എ​​​റ​​​ണാ​​​കു​​​ളം വ​​​രാ​​​പ്പു​​​ഴ സ്വ​​​ദേ​​​ശി​​​യാ​​​യ ടി.​​ആ​​​ര്‍.
എ​യ​ർ​ഇ​ന്ത്യ വി​മാ​ന​ങ്ങ​ൾ മു​ന്ന​റി​യി​പ്പി​ല്ലാ​തെ പ​ണി​മു​ട​ക്കി; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ.
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി സ​ർ​വീ​സ് മു​ട​ക്കി​യ​തി