• Logo

Allied Publications

Europe
ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന് പു​തു നേ​തൃ​ത്വം
Share
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ജ​ർ​മ​നി​യി​ലെ ആ​ദ്യ​കാ​ല സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ അ​ൻ​പ​ത്തി​മൂ​ന്നാ​മ​ത് പൊ​തു​യോ​ഗം സാ​ൽ​ബൗ നോ​ർ​ത്ത് വെ​സ്റ​റ് സെ​ന്‍റ​റി​ലെ ടൈ​റ്റ​സ് ഫോ​റ​ത്തി​ൽ ജ​നു​വ​രി 28ന് ​ശ​നി​യാ​ഴ്ച സ​മാ​ജം പ്ര​സി​ഡ​ന്‍റ് ബോ​ബി ജോ​സ​ഫ് വാ​ട​പ​റ​ന്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി. പ്ര​സി​ഡ​ന്‍റി​ന്‍റെ സ്വാ​ഗ​ത​ത്തി​നു​ശേ​ഷം സ​മാ​ജം സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി​ള്ളൈ 2022 ലെ ​വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും, ട്ര​ഷ​റ​ർ കോ​ശി മാ​ത്യു വാ​ർ​ഷി​ക വ​ര​വു ചെ​ല​വു ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു ച​ർ​ച്ച​യി​ൽ 2022 വ​ർ​ഷ​ത്തി​ലെ സ​മാ​ജ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ യോ​ഗം പ്ര​കീ​ർ​ത്തി​ക്കു​ക​യും വ​രും വ​ർ​ഷ​ങ്ങ​ളി​ലും സ​മാ​ജം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി അ​ബി മാ​ങ്കു​ളം (പ്ര​സി​ഡ​ന്‍റ്), ഹ​രീ​ഷ് പി​ള്ളൈ(​സെ​ക്ര​ട്ട​റി), ഡി​പി​ൻ പോ​ൾ (ട്ര​ഷ​റാ​ർ), വ​നി​താ മെ​ന്പ​റാ​യി മ​റി​യാ​മ്മ ടോ​ണി​സ​ണ്‍, ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യി ബോ​ബി ജോ​സ​ഫ് വാ​ട​പ്പ​റ​ന്പി​ൽ, ജി​ബി​ൻ എം ​ജോ​ണ്‍, കോ​ശി മാ​ത്യു എ​ന്നി​വ​രെ​യും ഓ​ഡി​റ്റ​റാ​യി ര​തീ​ഷ് മേ​ട​മേ​ലി​നെ​യും ഐ​ക്യ​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ത്തു. മ​നോ​ഹ​ര​ൻ ച​ങ്ങ​നാ​ത്ത്, സി​റി​യ​ക്ക് മു​ണ്ട​ക​ത്ത​റ​പ്പേ​ൽ എ​ന്നി​വ​ർ വ​ര​ണാ​ധി​കാ​രി​ക​ളാ​യി.

പൊ​തു​യോ​ഗ​ത്തി​നെ​ത്തി​യ സ​മാ​ജം അം​ഗ​ങ്ങ​ൾ​ക്കും, സു​ഗ​മ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​നു നേ​തൃ​ത്വം ന​ൽ​കി​യ വ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും പു​തി​യ പ്ര​സി​ഡ​ന്‍റ് അ​ബി മാ​ങ്കു​ളം ന​ന്ദി പ​റ​ഞ്ഞു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.