ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ പ്രസിഡന്റ് കെ രഘുനാഥ് ത്രിവർണ പതാക ഉയർത്തി.
തുടർന്നു നടന്ന ലളിതമായ ചടങ്ങിൽ ജനറൽ സെക്രട്ടറി ടോണി കണ്ണന്പുഴ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ്മാരായ കെവി മണികണ്ഠൻ, കെജി രാഘുനാഥൻ നായർ, ട്രഷറർ മാത്യു ജോസ്, ജോയിന്റ് ട്രഷറർ പിഎൻ ഷാജി, ജോയിന്റ് ഇന്റെർണൽ ഓഡിറ്റർ ലീന രമണൻ, കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ ആർഎംഎസ് നായർ, കലേഷ് ബാബു, ഡി ജയകുമാർ, വിനോദ് കുമാർ, സുജ രാജേന്ദ്രൻ, അനില ഷാജി, നളിനി മോഹൻ, ലജ്പത് നഗർ ഏരിയ ചെയർമാൻ സാജു പോൾ, ആർകെ പുരം ഏരിയ സെക്രട്ടറി ഒ ഷാജികുമാർ, വിനയ് നഗർ കിദ്വായ് നഗർ ഏരിയ സെക്രട്ടറി നോവൽ ആർ തങ്കപ്പൻ, സംഗം വിഹാർ ഏരിയ സെക്രട്ടറി പിഎൻ വാമദേവൻ, ജനക് പുരി ഏരിയ ജോയിന്റ് ട്രെഷറർ സിഡി ജോസ് തുടങ്ങിയവർ പങ്കെടുത്തു.
ആർകെ പുരം ഏരിയയിലെ കുട്ടികളായ ജ്യോതിക, ലാവണ്യ, ശരണ്യ എന്നിവർ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. മധുര വിതരണത്തോടെയാണ് ചടങ്ങുകൾ സമാപിച്ചത്.
|