ദമാം: നവയുഗം സാംസ്ക്കാരികവേദിയുടെ സഫിയ അജിത്ത് മെമ്മോറിയൽ അവാർഡ് ഏറ്റുവാങ്ങാനും, നവയുഗസന്ധ്യ2 കെ22ൽ പങ്കെടുക്കാനുമായി ദമാമിൽ എത്തിച്ചേർന്ന കേരള സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ. രാജന് നവയുഗം കേന്ദ്രകമ്മിറ്റി ദമ്മാം എയർപോർട്ടിൽ സ്വീകരണം നൽകി.
നവയുഗം കേന്ദ്രനേതാക്കളായ എം.എ. വാഹിദ് കാര്യറ, ജമാൽ വില്യാപ്പള്ളി, ഷാജി മതിലകം, മഞ്ജു മണിക്കുട്ടൻ, സാജൻ കണിയാപുരം, ഷിബുകുമാർ, ലത്തീഫ് മൈനാഗപ്പള്ളി, ഗോപകുമാർ, ബിജു വർക്കി, നിസ്സാം കൊല്ലം, സനു മഠത്തിൽ, ശരണ്യ ഷിബു, അനീഷ കലാം, ബിനുകുഞ്ഞു, സന്തോഷ് ചെങ്കോലിക്കൽ, മിനി ഷാജി എന്നിവരും നവയുഗം പ്രവർത്തകരും സ്വീകരണത്തിൽ പങ്കെടുത്തു.
 ദമാമിലെ നവയുഗത്തിന്റെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനോടൊപ്പം, വിവിധ സംഘടനാപ്രതിനിധികളുമായും, സാമൂഹ്യപ്രവർത്തകരുമായും, മാധ്യമപ്രവർത്തകരുമായും, പ്രവാസി തൊഴിലാളികളുമായും കെ. രാജൻ കൂടിക്കാഴ്ച നടത്തും. ദമാമിലെ ഇന്ത്യൻ സ്കൂളുകളും തൊഴിലാളി ക്യാന്പുകളും സന്ദർശിയ്ക്കാനും അദ്ദേഹം സമയം കണ്ടെത്തും. ഞായറാഴ്ച രാവിലെ അദ്ദേഹം കേരളത്തിലേയ്ക്ക് മടങ്ങി പോകും.
നവയുഗസന്ധ്യയിൽ വിശിഷ്ടഅതിഥിയായി പങ്കെടുക്കുന്ന കേരള സംസ്ഥാന ഹൗസിംഗ് ബോർഡ് ചെയർമാനും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ പി.പി. സുനീരും ദമ്മാമിൽ എത്തിച്ചേർന്നു. ബഹ്റിനിൽ നിന്നും കരമാർഗമാണ് അദ്ദേഹം ദമ്മാമിൽ എത്തിയത്. നവയുഗം കേന്ദ്രകമ്മിറ്റി നേതാക്കളും പ്രവർത്തകരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ന്ധനവയുഗസന്ധ്യ2ഗ22ന്ധ യ്ക്ക് പുറമെ വിവിധ പൊതുപരിപാടികളിൽ പങ്കെടുക്കുന്ന പി.പി. സുനീർ, ശനിയാഴ്ച രാത്രിയോടെ കേരളത്തിലേയ്ക്ക് മടങ്ങും.
|